ശ്രീ. വെങ്കിടേശ്വര ഇ.എം.എച്ച്.എസ്. തൃപ്പൂണിത്തുറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ശ്രീ. വെങ്കിടേശ്വര ഇ.എം.എച്ച്.എസ്. തൃപ്പൂണിത്തുറ | |
---|---|
കോഡുകൾ | |
സ്കൂൾ കോഡ് | 26110 (സമേതം) |
അവസാനം തിരുത്തിയത് | |
06-01-2022 | Sijochacko |
ആമുഖം
രാജഭരണത്തിന്റെ ഗതകാല പ്രതാപങ്ങൾ വിളിച്ചോതുന്ന രാജനഗരിയായ തൃപ്പൂണിത്തുറ. പൂർണ്ണവേദപുരിയെന്നറിയപ്പെടുന്ന ഈ സാംസ്ക്കാരിക നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീ.പൂർണ്ണത്രയീശക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ തൃപ്പൂണിത്തുറ തുളുബ്രാപ്മണയോഗത്തിനു വേണ്ടി 1976 ൽ ശ്രീമാൻ ബി.ഗോവിന്ദറാവു അവർകളാൽ സ്ഥാപിതമായ ശ്രീവെങ്കിടേശ്വര നേഴ്സറി സ്ക്കൂൾ ആണ് ഇന്ന് 100% മികവ് പുലർത്തുന്ന ശ്രീ.വെങ്കടേശ്വര ഹൈസ്ക്കൂൾ എന്ന നിലയിൽ പരിണമിച്ചത്.
വിദ്യാലയത്തിന്റെ ഘട്ടംഘട്ടമായുള്ള വളർച്ചയ്ക്കു പിന്നിൽ വർഷങ്ങളുടെ കഠിനമായ പരിശ്രമമുണ്ട്. തുളുബ്രാപ്മണയോഗത്തിന്റെയും വിദ്യാലയ അധികൃതരുടെയും ശ്രമഫലമായി നേഴ്സറി സ്ക്കൂളിന്റെ തലത്തിൽ നിന്നും ചെറിയൊരുകാലയളവുകൊണ്ടുതന്നെ ലോവർ പ്രൈമറി തലത്തിലേയ്ക്ക് വിദ്യാലയം രൂപാന്തരം പ്രാപിച്ചു. അപ്പർ പ്രൈമറി വിദ്യാലയത്തിന്റെ അംഗീകാരത്തിനുവേണ്ടി സർക്കാരിന് അപേക്ഷ കൊടുക്കുകയും വിദ്യാലയ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന തുടർ പരിപാടികൾ മാനേജ്മെന്റെിന്റെ ഭാഗത്തുനിന്നുമുണ്ടാവുകയും ഇതിന്റെ ഫലമായി 1985 ൽ അപ്പർ പ്രൈമറി വിദ്യാലയം എന്ന നിലയിലുള്ള അംഗീകാരം ബഹുമാനപ്പെട്ട കേരളസർക്കാർ നൽകി.
സാധാരണക്കാരുടെ കുട്ടികൾക്ക് ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ എന്ന തുളുബ്രാപ്മണയോഗത്തിന്റെ സ്വപ്നങ്ങൾക്ക് പൂർണ്ണരൂപം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഹൈസ്ക്കൂളിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു തുടർന്നുള്ള കാലയളവിൽ മാനേജ്മെന്റ് നടത്തിയത്. നിരന്തരമായ പരിശ്രമത്തിനൊടുവിൽ തൃപ്പൂണിത്തുറ ഫാക്ട് നഗറിന് പടിഞ്ഞാറ് പുഴയും കണ്ടൽക്കാടുകളും നെൽവയലുകളും.. ചുറ്റും പ്രകൃതി സൗന്ദര്യത്തിന്റം നിറചാർത്തണിയിക്കുന്ന ഭൂമി സ്വന്തമാക്കുകയും അവിടെ ഇരുന്നൂറ് അടി കെട്ടിടം പണിയുകയും, ശ്രീ.വെങ്കടേശ്വരന്റെ തിരുമുറ്റത്ത് ജന്മം കൊണ്ട ഈ സരസ്വതിക്ഷേത്രം 2004ൽ പ്രസ്തുത കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
മേൽവിലാസം
വഴികാട്ടി
{{#multimaps:9.94132,76.34108|zoom=18}}