ജി.എച്ച്.എസ്.എസ്. അരീക്കോട്/ടൂറിസം ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ടൂറിസം ക്ലബാണ് ഈ സ്കൂളിന്റെ മറ്റൊരു സവിശേഷത. ഇന്ത്യയെ കണ്ടെത്തുക എന്നൊരു മോട്ടോ സ്വീകരിച്ചു കൊണ്ട് ക്ലബ് അതിന്റെ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ ക്രമപ്പെടുത്തുന്നുവെന്നൊരു സവിശേഷതയും ക്ലബിന്റെ പ്രവർത്തനങ്ങൾക്കുണ്ട്. കേരളത്തിലെ തന്നെ ശാസത്രം, കല, ചരിത്രം തുടങ്ങി പാഠ്യഭാഗങ്ങളുമായി ബന്ധപ്പെട്ട നിരവധി പഠന യാത്രകൾ ക്ലബ് യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. ഡൽഹി, ആഗ്ര തുടങ്ങി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കും ടൂറിസം ക്ലബ് യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. 'ഈ സ്കൂളിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപകൻ മുഹമ്മദ് അലി. ടി യാണ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ഊർങ്ങാട്ടിരി ആദിവാസികളും വിദ്യാർത്ഥികളും
പാഠ്യവിഷയങ്ങളുമായി ദലിത് ജീവിതങ്ങളും ആദിവാസി സംസ്ക്കാരവും അടുത്തറിയാൻ സ്കൂളിൽ നിന്നു പഠനയാത്രകൾ സംഘപ്പിക്കാറുണ്ട്. അരീക്കോടിനടുത്തുള്ള ഊർങ്ങാട്ടിരി ആദിവാസി ഊരുകളിലേക്കാണ് യാത്രകൾ. ആദിവാസികൾ കൂടുതലായി വസിക്കുന്നിടം എന്ന അർഥത്തിലാണ് -, ഊർ, ങ്ങാട്ടിരിയെന്ന പേര് വന്നത്. അവരുടെ ഊരുകളെക്കുറിച്ചറിയാനും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചറിയാനും ജീവിത ദൈന്യതയെക്കുറിച്ച് അറിയാനും ഇതുവഴി സാധിക്കുന്നു. ഓടക്കയം, വെറ്റിലപ്പാറ, ചെക്കുന്ന് ,മൈലാടി ആദിവാസി കോളനികളിലേക്കാണ് യാത്രകൾ സംഘടിപ്പിക്കാറ്.ആദിവാസി സാമൂഹുക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കുന്നത്ത് പരമേശ്വരേട്ടനാണ് ഞങ്ങൾക്ക് വേണ്ട ഒത്താശകൾ ചെയ്ത് തരുന്നത്. ഓണക്കാലത്ത് മൈലാടി ആദിവാസി കോളനിയിലെ 21 കുടുംബങ്ങൾക്ക് 5 കിലോ അരി, പലവ്യഞ്ജനങ്ങൾ, നാളികേരം , വസ്ത്രങ്ങൾ, കിടക്കാനുള്ള പായ, തുടങ്ങിയ കുട്ടികൾ തന്നെ സംഘടിപ്പിക്കുന്നു. മൈലാടി ബദൽ സ്കൂളിലെത്തുന്ന കുടുബങ്ങൾക്ക് വാർഡംഗങ്ങളോ തദ്ദേശീയരായ സാമൂഹ്യ പ്രവർത്തകരോ ചേർന്ന് സാധനങ്ങൾ വിതരണം ചെയ്യുന്നത്. സാധനങ്ങൾ തലച്ചുമടായി കുന്ന് കയറുന്ന ആദിവാസികൾക്കൊപ്പം അധ്യാപകരും വിദ്യാർത്ഥികളും കൂടും. കുന്നിന്റെ താഴെ ഭാഗങ്ങളിലെ ഊരുകൾ സന്ദർശിച്ച് കുശലം പറഞ്ഞ് മടങ്ങുന്നു. കാടിന്റെ അകത്തളങ്ങളിൽ ദീനരും ദൈന്യരുമായി കഴിയുന്ന കുട്ടികളും മൂപ്പനും പ്രകടിപ്പിക്കുന്ന സന്തോഷത്തിൽ സഹജീവി സ്നേഹം തിരിച്ചറിഞ്ഞാണ് കുട്ടികൾ മലയിറങ്ങുന്നത്, മറ്റൊരു ഓണക്കാലമാവുന്നതും കാത്ത്. സഹായിയായി, വഴികാട്ടിയായി, പരമേശ്വരേട്ടൻ മുന്നിലുണ്ടാവും
.