സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എറണാകു‌ുളം ജില്ലയിൽ കൊല്ലവർഷം 1341 ലെ വെള്ളപ്പൊക്കത്തെ തുടർന്ന‌ുണ്ടായ വൈപ്പിൻകരയ‌ുടെ തെക്കേയററത്ത‌ു സ്ഥിതിചെയ്യ‌ുന്ന ഗ്രാമമാണ് എളങ്ക‌ുന്നപ്പ‌ുഴ.

ക്രിസ്‌ത‌ു വർഷം 1915ൽ ഈ പഞ്ചായത്തിൽ സർക്കാർ ഉടമസ്ഥതയില‌ുളള ആദ്യവിദ്യാലയം എളങ്ക‌ുന്നപ്പ‌ുഴ ശ്രീ സ‍ുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ കിഴക്ക‌ുഭാഗത്ത‌ു കൊച്ചി രാജാവിന്റെ കച്ചേരിയോട് ചേർന്ന‍ു സഥാപിച്ച‍ു.

ഇവിടെ ഒന്നാം ക്ലാസ‍ു മുതൽ ഇംഗ്ലീഷ‍ു പഠനം ആരംഭിച്ച‍ു.തുടർന്ന‍ു കോവിലകത്തേയ‍ും നായർ പ്രമാണിമാര‍ുടേയും പെൺക‍ുട്ടികൾ‍ക്കായ‍ുളള സർക്കാർ വിദ്യാലയം എളങ്ക‍ുന്നപ്പ‍ുഴ കിഴക്കേ നടയിൽ സ്ഥാപിച്ച‍ു. കച്ചേരിയോട് ചേർ‌ന്ന‍ു സ്ഥിതി ചെയ്‍തിര‍ുന്നത് കൊണ്ട് കച്ചേരി സ്‌ക്ക‍ൂൾ എന്നാണ് അറിയപ്പെട്ടിര‍ുന്നത്. ഒന്നാം ക്‌ളാസ‍ു മ‍ുതൽ നാലര ക്‌ളാസ‍ു വരെയ‍ുളള ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ‍ും സംസ്‌ക‍ൃതവ‍ും നിർബന്ധമായി പഠിപ്പിച്ചിരുന്നു. താഴ്‌ന്ന ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഏററവും പിന്നിലായി പ്രത്യേക ഇരിപ്പിടമാണ് അനുവദിച്ചിരുന്നത്. വർഷത്തിൽ രണ്ടു പ്രാവശ്യം മഹാരാജാവ് തിര‌ുമനസ‌ുകൊണ്ട് കച്ചേരിയിൽ എഴ‌ുന്ന‌ുളളിയിരിക്ക‌ുകയ‌ും ഈ വിദ്യാലയത്തിലെ താഴ്‌ന്ന ജാതി വിദ്യാത്ഥികൾക്ക‌ു പ‌ുസ്‌തകങ്ങള‌ും മററ‌ു പഠനസഹായവും, മേൽ ജാതിവിദ്യാർത്ഥികൾക്ക‌ു മഷിയ‌ും നൽകി വന്നിര‌ുന്ന‌ു. സ്‌ക്ക‌ൂളിന്റെ വകയായി ശ്രീ സ‍ുബ്രഹ്മണ്യ ക്ഷേത്രത്തിന് കച്ചേരിപറയോടൊപ്പം നൽകിയിര‍ുന്ന പറവഴിപാട് ഇന്നും തുടർന്ന‌‍ുവര‌ുന്ന‌ു.. പിന്നീട് ഈ സ്‌ക്ക‍ൂൾ‍ അപ്പർപ്രൈമറിയായി ഉയർത്തി, ഫസ്‌ററ് ഫോറം മുതൽ തേർഡ് ഫോറം വരെയ‍ുളള ക്ലാസുകൾ ആരംഭിച്ചു. എന്നാൽ ഏഴാം ക്‌ളാസിലെ പൊതുു പരീക്ഷ ഞാറക്കൽ ഗവ.ഹൈസ്‌കൂളിലാണ് എഴുതിയിരുന്നത്. ഈ കാലഘട്ടത്തിൽ സംഗീത ക്ലാസ്, തയ്യൽ ക്ലാസ്, മര ഉരുപ്പടികളുടെ നിർമ്മാണ പരിശീലന ക്ലാസ്, നോട്ടു പുസ്തക നിർമ്മാണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഇവിടെ നിലവിലിര‌ുന്നത്. അന്ന് ജൂനിയർറെഡ്‌ക്രോസും ഇവിടെ പ്രവർത്തനം നടത്തിയിരുന്നു. 1949ൽഹൈസ്‌കൂൾആകുകയും അതേവർഷം തന്നെ 8,9,10ക്‌ളാസുകളിൽപഠനം ആരംഭിക്കുകയും ചെയ്തു.ഇന്നുകാണുന്നഇരുനിലകെട്ടിടം തിരുകൊച്ചി സംസ്ഥാനസർക്കറിന്റെ മേൽനോട്ടത്തിൽതന്നെ ഹൈസ്‌കൂളിനുവേണ്ടി പണികഴിപ്പിച്ചു. വിദ്യാഭ്യാസം ജനകീയവതക്കരിച്ചതോടെ വിദ്യാർതഥികളുടെ എണ്ണം വർദ്ധിച്ചതോടു കൂടി കുട്ടികൾക്കു ഇരിക്കുവാൻ സ്ഥലമില്ലാതായി. തൻമൂലം സമീപത്തുളള കൊല്ലംപറമ്പു പുരയിടം ശ്രീ. സേട്ടുവിന്റെ പക്കൽ നിന്നു സർക്കാർ‍ വാങ്ങി എൽ. പി. വിഭാഗം പ്രത്യേകമായി മാററി പ്രവർത്തിപ്പിച്ചു. ആ സ്‌കൂളാണ് ഇന്നത്തെ ന്യൂ.എൽ.പി. സ്‌കൂൾ.1990ൽ സ്ഥലസൗകര്യമുളള സ്‌കൂളുകൾക്ക് സർക്കാർ പ്ലസ്. ടു കോഴ്‌സ് അനുവദിച്ചപ്പോൾ നാട്ടുകാരുടേയും പി.ടി.എ യുടേയും ശ്രമഫലമായി ഇവിടേയും ഹയർ സെക്കണ്ടറി കോഴ്‌സ് അനുവദിച്ചു.സയൻസ്, കോമേഴ്‌സ്, ഹ്യുമാനിററീസ് എന്നീ ഗ്രൂപ്പുകൾ ഇപ്പോൾ നിലവിലുണ്ട്. നല്ലൊരു കംപ്യൂട്ടർ ലാബും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .2003 ആഗസ്‌ററിൽ ജില്ല പഞ്ചായത്തിന്റെ സഹായതേതാടെ ഹയർ സെക്കണ്ടറിക്കു ഒരു സയൻസു ലാബ് കെട്ടിടവും പണിതു. ‍