എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ | |
---|---|
വിലാസം | |
മൂവാറ്റുപുഴ മാർക്കെറ്റ് പി.ഒ, , മൂവാറ്റുപുഴ 686673 , എറണാകുളം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04852811088 |
ഇമെയിൽ | nsshs28007@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 28007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | REMANI J |
അവസാനം തിരുത്തിയത് | |
03-01-2022 | Anilkb |
ആമുഖം
മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന് കിഴക്കുവശത്ത് വെള്ളൂർക്കുന്നത്താണ് എൻ.എസ്.എസ്. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാർഡിൽ സ്ഥിതിചെയ്യുന്നു. മുടവൂർ, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തുന്നുണ്ട്. ചങ്ങനാശ്ശേരി-പെരുന്നയാണ് ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എൻ.എസ്.എസ്. ചരിത്രത്തിന്റെ താളുകളിൽ സുവർണലിപികളാൽ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ് സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭൻ. സർവ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥൻ സാറിന്റെ കഠിനപ്രയത്‌നത്താൽ മലയാള വർഷം 1111-ൽ മലയാളം ഹയർ സ്‌കൂളായി ആരംഭിക്കുകയും 1936 ൽ യു.പി. സ്‌കൂളായും തുടർന്ന് 1964 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു. ഇപ്പോഴത്തെ സ്‌കൂൾ മാനേജർ ശ്രീ. പ്രൊഫ. കെ. വി. രവീന്ദ്രനാഥൻ നായർ ആണ്. ഈ അദ്ധ്യയന വർഷത്തിൽ ശ്രീമതി. ഏ.ജി. ആനന്ദവല്ലിയമ്മ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാർജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂർവ്വീകർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്‌ക്ക് വലിയ സംഭാവനകൾ നൽകി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാർത്ഥികൾ ഇന്ന് നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളിൽ പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകൾ പരിശോധിച്ചാൽ ഈ സ്‌കൂളിന് പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന് മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനങ്ങൾ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
മേൽവിലാസം
എൻ.എസ്.എസ്.എച്ച്.എസ്, മൂവാറ്റുപുഴ
വഴികാട്ടി
വഴികാട്ടി
- മൂവാറ്റുപുഴ നഗരത്തിൽ നിന്നും 300 മീറ്റർ അകലത്തായി വെള്ളൂർകുന്നത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:9.992289222929513, 76.57603642540793|zoom=18}}