വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്

15:46, 27 ഡിസംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haritha (സംവാദം | സംഭാവനകൾ)


*പാലക്കാട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെണ്‍കുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേള്‍സ് ഹൈസ്ക്കൂള്‍.

വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്
വിലാസം
കൊല്ലങ്കോട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-12-2011Haritha




ചരിത്രം

1901 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലങ്കോട് രാജവംശമാണ് ധാത്രി വലിയതമ്പുരാട്ടിയുടെ പേരില്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1990 ല്‍ രാജവംശത്തില്‍ നിന്നും ആലത്തൂര്‍ സിദ്ധാശ്രമം ഈ വിദ്യാലയം ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 20 കമ്പ്യൂട്ടര്‍ ഉള്ള ലാബ്, 200 പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടിമീഡിയാറൂം, സയന്‍സ് ലാബ്, വായനശാല തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. സ്ക്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്



ആലത്തൂര്‍ സിദ്ധാശ്രമത്തിന് കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 4 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാമി ഗംഗാധരാനന്ദ യോഗിയാണ് ഇപ്പോഴത്തെ മാനേജര്‍.



2011 - 2012






അദ്ധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ബോഡി യോഗം

ഈ വര്‍ഷത്തെ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ബോഡി യോഗം ആഗസ്ത് 12 വെള്ളിയാഴ്ച നടന്നു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി ശ്രീ.സി.ശിവദാസിനേയും വൈസ് പ്രസിഡണ്ടായി ശ്രീ..കെ.സുകുമാരനെയും മാതൃസംഗമം പ്രസിഡണ്ടായി (എം.പി.ടി.എ)ശ്രീമതി.രാധാപഴണിമലയെയും തെരഞ്ഞെടുത്തു.





സ്വാതന്ത്ര്യദിനാഘോഷം


ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.എച്ച്.എം പതാക ഉയര്‍ത്തി.സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ക്വിസ് മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.







ഓണാഘോഷപരിപാടികള്‍


ഈ വര്‍ഷത്തെ ഓണം കുട്ടികളുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു..പൂക്കളമത്സരം നടത്തി സമ്മാന വിതരണം നടത്തി.






'ഓസോണ്‍ ദിനാചരണം


ഈ വര്‍ഷത്തെ ഓസോണ്‍ ദിനം സെപ്തംബര്‍ 16 ന് സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു..സയന്‍സ് ക്ലബ് കുട്ടികള്‍ക്കായി വീഡിയോ പ്രദര്‍ശനം നടത്തി.





സ്കൂള്‍ യുവജനോത്സവം


ഈ വര്‍ഷത്തെ സ്കൂള്‍. യുവജനോത്സവം പ്രശസ്ത ചിത്രകാരന്‍ പോള്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.



സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 വല്‍സല
1913 - 23 ജയലക്ഷ്മി
1923 - 29 ഭാനുമതി
1929 - 41 രത്നം
1941 - 42 വിജയരാഘവന്‍
1942 - 51 ടി. വി. ഉദയം

വഴികാട്ടി.

<googlemap version="0.9" lat="10.620792" lon="76.702766" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.613273, 76.701904, Kollengode, Kerala Kollengode, Kerala Kollengode, Kerala 10.614381, 76.689677 YMGHS kollengode 10.92952, 76.74684 </googlemap>



പുറത്തേക്കുള്ള കണ്ണികള്‍