ഗവ. എൽ പി സ്കൂൾ, വയലാർ നോർത്ത്
ഗവ. എൽ പി സ്കൂൾ, വയലാർ നോർത്ത് | |
---|---|
വിലാസം | |
വയലാർ ആലപ്പുഴ ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 34208 (സമേതം) |
വിക്കിഡാറ്റ | Q87477618 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-01-2022 | Sajit.T |
.........................
ചരിത്രം
വയലാർ (ഗാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവ . എൽ.പി.സ്കൂളായ ജി.എൽ.പി.എസ് വയലാർ നോർത്ത് 1958-ൽ സ്ഥാപിതമായി.വയലാർ (ഗാമപഞ്ചായത്തിൽ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് യാത്രാ സൗകര്യം തീരെ കുറവായിരുന്നു. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന് ഒരു വിദ്യലയം ആവശ്യമാണെന്ന് പ്രദേശത്തേ ജനങ്ങൾക്ക് തോന്നുകയും അന്നത്തെ (ഗാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ പാറേഴത്ത് പരമേശ്വരകുറുപ്പിന്റെ നേതൃത്വത്തിൽ അതിനു വേണ്ട ശ്രമങ്ങൾ നടത്തുകയും ചെയ്തു.അതിന്റെ ഫലമായി പൊതുജനങ്ങളുടെ സഹകരണത്തോടെ സ്കൂൾ സ്ഥാപിക്കുകയും പൊതുസമ്മതനായ പാറേഴത്ത് പരമേശ്വരകുറുപ്പ് സ്കൂൾ മാനേജർ ആകുകയും ചെയ്തു. 3.10.1958-ൽ ഔപചാരികമായ് ഉദ്ഘാടനം ചെയ്ത സ്കൂളിൽ അന്ന് 1,2ക്ലാസുകളിലായി 121 കുട്ടികൾ ഉണ്ടായിരുന്നു. ശ്രീ നാരായണൻ ഇളയത് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. വടക്ക് കിഴക്ക് ഭാഗങ്ങൾ കായൽ അതിരായി വന്നിട്ടുണ്ട് എന്നാലും ചേന്നം പള്ളിപ്പുറം ഭാഗങ്ങളിൽ നിന്ന് കായൽ കടന്ന് പോലും ഒരു കാലത്ത് കുട്ടികൾ ഇവിടെ എത്തിയിരുന്നു. മാനേജ് മെന്റ് സ്ക്കുളായി പ്രവർത്തിച്ചു വന്നിരുന്ന ഈ വിദ്യാലയം 1976-ൽ ഗവണ്മെന്റിന് വിട്ടു നൽകി. ഇപ്പോൾ ഗവണ്മെന്റ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- കളിസ്ഥലം
- മൂ(തപ്പുര
- ഓഫീസ്
- ക്ളാസ് മുറി
- സ്റ്റാഫ് മുറി
- അടുക്കള
- അസംബ്ളി ഹാൾ
- കുടിവെള്ള വിതരണം
- ബയോഗ്യാസ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നാരായണൻ ഇളയത് സർ
- ലക്ഷ്മി കുമാരി ടീച്ചർ
- ജമീല ടീച്ചർ
- മീന ടീച്ചർ
- ശാരദ ടീച്ചർ
- മഹിളാമണി ടീച്ചർ
- കുഞ്ഞുമണി ടീച്ചർ
- ലീന ടീച്ചർ
- മണിടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വയലാർ നാഗംകുളങ്ങര കവലയ്ക്കു വടക്കുവശം അംബേദ്ക്കർ ജംഗ്ഷനു സമീപം.