ഗവ.യു പി​ ​എസ് വയ്ക്കര

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajeesh8108 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു പി​ ​എസ് വയ്ക്കര
front view
വിലാസം
വായ്ക്കര

പി.ഒ,
,
683549
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04842650021
ഇമെയിൽgups.vaikara@gmail.com
കോഡുകൾ
സ്കൂൾ കോഡ്27209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീ‍ഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാമ്മ സ്ക്കറിയ
അവസാനം തിരുത്തിയത്
03-01-2022Ajeesh8108


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽപ്പെട്ട രായമംഗലം ഗ്രാമപഞ്ചായത്തിലെ വായ്ക്കരയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . വായ്ക്കര പ്രദേശത്തിനുപുറമെ അശമന്നൂർ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന തലപുഞ്ച, ചെറുകുന്നം , പൂമല പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ചെറുകിട കൃഷിക്കാരും കർഷകതൊഴിലാളികളും കൂലിപണിക്കാരും താമസിക്കുന്ന വായ്ക്കരയിൽ 1087 ലാണ് ഈ വിദ്യാലയം സ്താപിക്കപ്പെട്ടത് . അതുവരെ സ്കൂൾ വിദ്യാഭ്യാസത്തിനായി നാലും അഞ്ചും കിലോമീറ്റർ സഞ്ചരിക്കണ മായിരുന്നു . വായ്ക്കരയിൽ മണ്ണായത്ത് വീട്ടിൽ ശങ്കരൻനായർ ഗോവിന്ദൻനായരുടെ വീടിനോട് ചേർന്നുള്ള തണ്ടികയിൽൂ 1911 ലാണ് ഈ പ്രൈമറി വിദ്യാലയം ആരംഭിച്ചത് . തുടക്കത്തി്ൽ മൂന്ന് ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് അദ്ദേഹം സംഭാവനയായി നൽകിയ സർവ്വേ 187/19ൽ 60 സെന്റിൽ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് 80x20 വിസ്തീർണ്ണമുള്ള ഒരു സ്ഥിരകെട്ടിടം നിർമ്മിച്ച് അഞ്ചാം ക്ലാസ്സ് വരെ പ്രവർത്തനമാരംഭിച്ചു. 1975 ൽ അതൊരു യൂ പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ശ്രീ സി വി ഉതുപ്പ് ചിറയ്ക്കാംക്കുടി പകുതി സംഭാവനയായും പകുതി വിലയ്ക്കായും നൽകിയ 60 സെന്റ് സ്ഥലത്താണ് മനോഹരമായ ഇരുനിലകെട്ടിടം സ്ഥിതി ചെയ്യുന്നത് . കെട്ടിടനിർമ്മാണത്തിനായി അന്നത്തെ അധ്യാപകർ ഒരുമാസത്തെ ശമ്പളം സംഭാവനനൽകുകയുണ്ടായി. പെരുമ്പാവൂർ എം എൽ എ ശ്രീ പി ഐ പൗലോസ് , പൊതുപ്രവ്ർത്തകരായ ശ്രീ എം ജി രാമകൃഷ്ണപിള്ള , ശ്രീ എ പി പൈലി , അധ്യാപകപ്രതിനിധി ശ്രീ എം കുമാരൻ എന്നിവരുടെ നിതാന്തപരിശ്രമഫലമായിട്ടാണ് ഈ നേട്ടം കൈവരിച്ചത് . സ്കൂൾ കെട്ടിടനിർമ്മാണത്തിന് ശ്രീമാൻമാർ എ പി പൗലോസ് അമ്പാട്ട് , പ്രൊഫ. പി പി വർഗീസ് പുതുശ്ശേരി, എം എം വർഗീസ് മുക്കത്ത് , എം ഐ വർഗീസ് മേയ്ക്കമാലിൽ , എം ജി നാരായണൻനായർ മണ്ണായത്ത്, എസ് എം ഇട്ടീര ശ്രാമ്പിക്കുടി , വി എം കുഞ്ഞ് വേങ്ങാശ്ശേരി , പി ജി ഗോവിന്ദൻനായർ പിഷാരത്ത് , എം കുമാരൻ ചക്കുങ്ങപ്പടി തുടങ്ങിയ വ്യക്തികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയങ്ങളാണ് . സ്കൂൾ കെട്ടിട നിർമ്മാണത്തിൽ അന്നത്തെ പെരുമ്പാവൂർ PWD എഞ്ചിനീയർ ശ്രീ എം ഐ വർഗീസിന്റെ സേവനം പ്രശംസയർഹിക്കുന്നതാണ് . 1988ൽ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ കെ ചന്ദ്രശേഖരനാണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനചടങ്ങിൽ വച്ച് സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാവ ശ്യപ്പെട്ട് നിവേദനം നൽകുകയുണ്ടായി .

ഈ വിദ്യാലയത്തിൽ പഠിച്ച് പ്രശസ്തരായവർ നിരവധിയാണ്. 1966 ൽ ബറോഡ യൂണിവേഴ്സിറ്റിയിൽ നിന്നും ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. കെ പ്പി മത്തായി കാനാംപുറത്തുകുടി ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ് . അന്ന് അദ്ദേഹത്തിന് സ്കൂളിൽ വെച്ച് അധ്യാപകരും പൂർവവിദ്യാർത്ഥികളും ചേർന്ന് ആവേശകരമായ സ്വീകരണം നൽകുകയുണ്ടായി . 1997- 98 വർഷത്തെ പെരുമ്പാവൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കുകയുണ്ടായി . 1996 ൽ എല്ലാ വിദ്യാർത്ഥികളെയും സഞ്ചയിക പദ്ധതിയിൽ ചേർത്ത് എറണാകുളം ജില്ലയിലെ ബജത് സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പൗരസ്ത്യ അധ്യാപകസംഘടന നൽകുന്ന ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .`1998 ൽ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ എം മൈതീന് ഗുരുശ്രേഷ്ഠ അവാർഡ് ലഭിക്കുകയുണ്ടായി . 2008-2009 അധ്യയനവർ‍ഷം മുതൽവിദ്യാലയത്തിൽ പി ടി എ യുടെ സഹായത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്കാവശ്യമായ കളിസ്ഥലത്തിനായി സ്കൂളിനടുത്തുള്ള മിച്ചഭൂമി ലഭ്യമാക്കുന്നതിന് വളരെയേറെ പ്രവർത്തനം നടത്തിയെങ്കിലും ഇനിയും സഫലമായിട്ടില്ല. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസ്സുകളും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു . സർവ്വശിക്ഷാ അഭിയാൻ പദ്ധതികളിലുൾപ്പെടുത്തി സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കാനായിട്ടുണ്ട് . സ്കൂൾ അങ്കണവും ക്ലാസ്സ്മുറികളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈൽവിരിച്ച് വൃത്തിയുള്ളതാക്കി. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് ടോയ് ലറ്റുകളും യൂറിനൽപോയിന്റുകളും ലഭ്യമാക്കാനായിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ തിളപ്പിച്ചാറ്റിയ വെള്ളം കുടിവെള്ളത്തിനായി ലഭ്യമാക്കിവരുന്നു. സ്കൂൾ അങ്കണം മേൽക്കൂരയോടുകൂടിയാക്കിയതിനാൽ സ്കൂൾ വാർഷികമടക്കമുള്ള പരിപാടികൾ നടത്താൻ നല്ല സൗകര്യമായിട്ടുണ്ട് . 2015-16 അധ്യയനവർഷത്തിൽ സർവശിക്ഷാഅഭിയാൻ പഠിപ്പും വെടിപ്പും പദ്ധതിപ്രകാരം ജില്ലയിൽ തിരഞ്ഞെടുത്ത 15 വിദ്യാലയങ്ങളിലൊന്ന് ഈ വിദ്യാലയമാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.യു_പി​_​എസ്_വയ്ക്കര&oldid=1179119" എന്ന താളിൽനിന്ന് ശേഖരിച്ചത്