ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണയെ പറ്റിച്ചേ
കൊറോണയെ പറ്റിച്ചേ
സമയം അർദ്ധരാത്രി. വിമാനം വഴി വന്ന കൊറോണ കൂട്ടം കൂട്ടമായി നടന്നു വന്നു. അവർ തമ്മിൽ പറഞ്ഞു: “ ഇത് കേരളമാണ്. ആളുകൾ തിങ്ങിതാമസിക്കുന്ന സ്ഥലം. ഒരാളെ പിടിച്ചാൽ പെട്ടെന്ന് തന്നെ അടുത്ത ആളെയും പിടിക്കാൻ പറ്റിയ സ്ഥലം. നമുക്ക് നല്ല കോള് തന്നെ. ചൈനയിലെയും ഇറ്റലിയിലെയും പോലെ നമുക്കും ഇവിടെ അടിച്ചു പൊളിക്കാം. പിന്നെ നമ്മൾ മാത്രമേ ഇവിടെ കാണൂ.” നേരം വെളുത്തു. “ ആരെയും കാണാനില്ലല്ലോ?” കൊറോണകൾ തമ്മിൽ പറഞ്ഞു. ഇരയെ കാത്തിരുന്ന് കൊറോണ മടുത്തു. “ ഇത് എന്ത് പറ്റി?” അപ്പോഴാണ് അടുത്ത വീട്ടിൽ നിന്നും ടീവിയിലൂടെ വാർത്ത കേട്ടത്, ‘ കേരളത്തിൽ ലോക്ക്ഡൗൺ.’ “ അയ്യോ ലോക്ക് ഡൗൺ ആയാൽ ആളുകൾ ഇറങ്ങി നടക്കില്ല. അവർ സാമൂഹിക അകലം പാലിക്കുകയും ചെയ്യുമല്ലോ? നമുക്ക് ഇരയെയും കിട്ടില്ല. റോഡിൽ അത്യാവശ്യത്തിനു വരുന്ന ആൾക്കാർ എല്ലാവരും മാസ്ക് ധരിക്കുകയും ചെയ്യുന്നു. എല്ലാവരും സോപ്പും ഹാൻഡ് വാഷും ഉപയോഗിക്കുന്നു. എനിക്ക് ആരെയും പിടിക്കാൻ സാധിക്കില്ല. അതിനാൽ ഇവിടെ ഇനി നിന്നിട്ട് ഒരു രക്ഷയുമില്ല.” ഇതും പറഞ്ഞ് കൊറോണ കൂട്ടങ്ങൾ ഓടെടാ ഓട്ടം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ