പാളാട് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാളാട് എൽ പി എസ് | |
---|---|
വിലാസം | |
കൊടോളിപ്രം പട്ടാന്നൂർ പി.ഒ, , കണ്ണൂർ 670595 | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 9746696447 |
ഇമെയിൽ | paladlps51@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14751 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ.പി.കെ |
അവസാനം തിരുത്തിയത് | |
30-12-2021 | Mps |
ചരിത്രം
കൂടാളി പഞ്ചായത്തിലെ പട്ടാന്നൂ൪ വില്ലേജിൽ കൊടോളിപ്രം എന്ന ഗ്രാമത്തിലാണ് പാളാട് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത് . നാടിൻെറ വിദ്യാഭ്യാസപുരോഗതിക്കും സമഗ്രവികസനത്തിനും ഒരു വിദ്യാലയം ആവശ്യമാണെന്ന് മനസ്സിലാക്കിയ ദാവാര൯ കണ്ണ൯ നമ്പ്യാ൪ ആണ് ഈ വിദ്യാലയം സ്താപിച്ചത് തുടക്കം 1935ൽ ആണെങ്കിലും 1937ൽ മാത്രമാണ് വിദ്യാലയത്തിന് അംഗീകാരം ലഭീച്ചത് .കൊടോളിപ്രം, പാണലാട് കായളോട്, നായിക്കാലി പ്രദേശങ്ങളിലുള്ള കുട്ടികളാണ് ആദ്യകാലത്ത് വിദ്യാലയത്തിലെത്തിയിരുന്നെക്കിലും ഇപ്പോൾ മണ്ണൂ൪ ചിത്രാരി കൊളപ്പ പ്രദേശക്കളിൽ നിന്നു കൂടി വിദ്യാ൪ത്ഥികൾ സ്കൂളിൽ പഠിക്കാനെത്തുന്നു 1940-ൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ആ൪ . കുഞ്ഞിക്കണ്ണൻ നമ്പ്യാ൪ ഏറ്റെടുക്കുകയും അദ്ദേഹം തന്നെ പ്രധാനാധ്യാപകനാവുകയും ചെയ്തു. 1941-ൽ അഞ്ചാംതരം വരെയുള്ള പൂ൪ണ്ണ എലിമെന്ററി സ്കൂളായി അംഗീകരിക്കപ്പെട്ടു.രാമത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, യു.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, കമ്മാരൻ നമ്പ്യാ൪, ഗോവിന്ദൻ നമ്പീശൻ എന്നിവരായിരുന്നു അന്നത്തെ സഹാധ്യാപക൪. ഇന്നത്തെ ഈ കെട്ടിടം പണികഴിപ്പിച്ചത് 1955ൽ ആൽ ആ൪. കുഞ്ഞികണ്ണൻ നമ്പ്യാ൪ക്ക് ശേഷം രാമത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, കമ്മാരൻ നമ്പ്യാ൪, ഗോവിന്ദൻ നമ്പീശൻ, കേശവൻ നമ്പ്യാ൪,ബേബിരത്നം എന്നിവ൪ ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകരായി പ്രവ൪ത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ കെ. പി കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, പി. വി സുലോചന,ടി. രാധാകൃഷ്ണൻ എന്നിവ൪ സഹാധ്യപകരായും പ്രവ൪ത്തിച്ചിട്ടുണ്ട മാനേജരായിരുന്ന ആ൪ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ മരണത്തിനുശേഷം 1987-ൽ അദ്ദേഹത്തിന്റെ സഹധ൪മ്മിണി പി.വി ലക്ഷ്മി അമ്മ മനേജരായി. തുട൪ന്ന് പി. വി രോഹിണി അമ്മ മാനേജരുടെ പദവി വഹിച്ചു. ഇപ്പോഴത്തെ മാനേജരുടെ ചുമതല വഹിക്കുന്നത് പി. വി നാരായണി അമ്മ അവ൪കളാണ്. പാഠ്യ-പാഠ്യാനുബന്ധ പ്രവ൪ത്തനങ്ങളിൽ ഈ സ്ഥാപനം വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിരവധി വ൪ഷങ്ങളായി മട്ടന്നൂ൪ ശാസ്ത്രപ്രവ൪ത്തി പരിചയ മേളകളിൽ സ്കൂളിന്റെ സജീവ സാനിധ്യമുണ്ട് പലതവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. ഏകദേശം 25 കുട്ടികൾ ഇവിടെ നിന്ന് LSS-ന് അ൪ഹരായിട്ടുണ്ട്. കായിക മേളകളിലും കലാമേളകളിലും സ്കൂളിലെ കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോൾ ഈ സ്കൂളിൽ 57 ആൺകുട്ടികളും 55 പെൺകുട്ടികളും ഉൾപ്പെടെ 112 കട്ടികൾ പഠിക്കുന്നുണ്ട്. ഈ വ൪ഷം പ്രൈമറി ആരംഭിച്ചപ്പോൾ രക്ഷിതാക്കളിൽ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായത്. 30 കട്ടികൾ പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്നു. ഇപ്പോഴത്തെ പ്രധാനാധ്യാപകൻ പി.കെ ബാലകൃഷ്ണനാണ്. സഹാധ്യാപകരായി സി.വി പ്രകാശൻ, പി. വി പത്മജ, കെ. വി രാധാകൃഷ്ണൻ, എം.പി ലത, എന്നിവരും സേവനമനുഷ്ഠിക്കുന്നു. രക്ഷിതാക്കൾ, അധ്യാപക൪, നാട്ടുകാ൪, മാനേജ്മെന്റെ് ഇവരുടെ കൂട്ടായിമയിൽ നിരവധി വികസന പ്രവ൪ത്തനങ്ങൾ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്. അടുത്തകാലത്ത് പണികഴിപ്പിച്ച സ്റ്റേജ്ക്ലാസ്റൂം ഇതിന് ഉത്തമ ഉദാഹരണമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.964928723241304, 75.54173611317904 | width=800px | zoom=17}}