ജി.എൽ.പി.എസ്. വെള്ളാട്ട്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ismailn (സംവാദം | സംഭാവനകൾ) (Header Update)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വെള്ളാട്ട്‍‍
വിലാസം
വെള്ളാട്ട് ‍


പി.ഒ.ക്ലായിക്കോട്,ചെറുവത്തൂർ (വഴി)
,
671313
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04672230414
ഇമെയിൽ12516glpsvellat@gmail.com
കോഡുകൾ
സ്കൂൾ കോഡ്12516 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌‌ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപൂമണി.കെ.വി
അവസാനം തിരുത്തിയത്
29-12-2021Ismailn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1956 ൽ വെള്ളാട്ട് പ്രദേശത്ത് ഒരു വീടിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് ആദ്യം വിദ്യാലയം സ്ഥാപിച്ചത്. അന്ന് ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം കുട്ടികൾ നന്നെ കുുറവായിരുന്നു. നാട്ടുകാരുടെ സഹായത്താൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. വിദ്യാലയ രൂപീകരണത്തിനു ശേഷം പല വർഷങ്ങളിലും കുട്ടികളുടെ എണ്ണം പരിമിതമായിരുന്നു. എങ്കിലും നാട്ടുകാരുടെകുടെയും അദ്ധ്യാപകരുടംയും പരിശ്രമം കാരണം ഈ വിദ്യാലയം ഇന്ന് നല്ലനിലയിൽ നിലനില്കുന്നു. എസ്.എസ്.എയുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങൾ പുത്തനുണർവ് നല്കുുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കുളിന് സ്വന്തമായി എഴുപത് സെന്റ് സ്ഥലനമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്മുറികൾ പ്രവർത്തിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. ആറ് കമ്പ്യൂട്ടറുകളിൽ നാല് ഡസ്ക്ടോപ്പും രണ്ട് ലാപ് ടോപ്പുമാണുള്ളത്. ഇതിൽ മൂന്നെണ്ണം പ്രവർത്തന രഹിതമാണ്. രണ്ട് എൽ.സി.ഡി.പ്രോജക്ടറുകളുണ്ട്. സ്കൂളിന് മുന്നിലായി ഒരു ചെറിയ പൂന്തോട്ടമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും കലോത്സവം , ശാസ്ത്രമേള, സ്പോർട്സ് തുടങ്ങിയ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, ഹെൽത്ത് ക്ലബ്, ശുചിത്വ സേന, ഗണിത ക്ലബ് മുതലായ ക്ലബ്ബുകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. ക്ലാസ്മാഗസിൻ, സ്കൂൾ പച്ചക്കറി എന്നിവ ശ്രദ്ധേയമാണ്.

മുൻസാരഥികൾ

  1. ടി.കണ്ണൻ മാസ്റ്റർ,
  2. കെ.നാരായണൻ മാസ്റ്റർ,
  3. എ.കുഞ്ഞിരാമൻ മാസ്റ്റർ,
  4. എൻ.വി.ഗോവിന്ദൻ മാസ്റ്റർ.
  5. എൻ.വി.നാണുഉണിത്തിരി മാസ്റ്റർ,
  6. കെ.വി.സി.പ്രഭാകരൻ മാസ്റ്റർ,
  7. ടി.ശ്രീധരൻ മാസ്റ്റർ,
  8. ടി.വി.മാധവൻ മാസ്റ്റർ,
  9. സി.പത്മനാഭൻ മാസ്റ്റർ,
  10. കെ.വി.ശാരദ ടീച്ചർ,
  11. സി.നാരായണി ടീച്ചർ,
  12. എം.ദേവകി ടീച്ചർ

ചിത്രശാല

വഴി

ചെറുവത്തൂരിൽ നിന്നും കയ്യൂർ-ചീമേനി റോഡിൽ നാലര കിലോമീറ്റർ അകലത്തിലായി മുഴക്കോം എന്ന സ്ഥലം. അവിടെ നിന്നും ഒരു കിലോ മീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളാട്ട്‍‍&oldid=1148929" എന്ന താളിൽനിന്ന് ശേഖരിച്ചത്