എ.എൽ.പി.എസ്. കാടങ്കോട് ഇസ്ലാമിയ

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ismailn (സംവാദം | സംഭാവനകൾ) (Header Update)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. കാടങ്കോട് ഇസ്ലാമിയ
വിലാസം
KADANGODE


കാടങ്കോട്,തുരുത്തി .പി .ഒ,ചെറുവത്തൂർ ,കാസറഗോഡ്
,
671313
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ8547212902
ഇമെയിൽ12520alpskadamkode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12520 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJayasree p
അവസാനം തിരുത്തിയത്
29-12-2021Ismailn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുളങ്ങാട് മല മുതൽ കുഴിഞ്ഞോടി വരെ നീണ്ടു നിൽക്കുന്ന മലനിരയുടെയും മയ്യിച്ച പുഴയുടെയും ഇടയിൽ കാടങ്കോട് ജുമാ അത്ത് പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയം . 1937 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ആദ്യം അഞ്ചാംതരം വരെ പഠന സൗകര്യം ഉണ്ടായിരുന്നു . വിവിധ മേഖലകളിൽ ഉന്നത നിലയിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ ധാരാളം ആളുകൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് .Dr .സി.കെ.പി.കുഞ്ഞബ്ദുള്ള ,Dr .മുഹമ്മദ് അലി ,അഡ്വ. ഷുക്കൂർ , Dr .മുബാറക് ,സി.മുനീർ ,ഇവരൊക്കെ ഈ വിദ്യാലയത്തിൽ പഠിച്ചു വളർന്ന ആതുര രംഗത്തും ,നീതിന്യായ രംഗത്തും ,മറ്റു മേഖലകളിലും തിളങ്ങി നിൽക്കുന്ന ഉന്നത വ്യക്തിത്വങ്ങളിൽ ചിലർ മാത്രം..ഒരു കാലത്തു ഓരോ ക്ലാസ്സും ഈ രണ്ടു ഡിവിഷനുകളും ഓരോ ക്ലാസ്സിലും നാല്പതിലധികം കുട്ടികളും പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയങ്ങളുടെ കടന്നു വരവോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു . കഴിഞ്ഞ വര്ഷം സ്‌കൂൾ സംരക്ഷണ സമിതി രൂപീകരിക്കുകയും പി.ടി.എ യുടേയും സംരക്ഷണ സമിതിയുടെയും സഹകരണത്തോടെ സോഷ്യൽ മീഡിയകളിലൂടെയും മറ്റും പണം സ്വരൂപിക്കുകയും സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഒരു പരിധി വരെ മെച്ചപ്പെടുത്താനും ,ഒന്നാം ക്ലാസ്സ് ഒന്നാംതരമാക്കാനും സാധിച്ചിട്ടുണ്ട്.കൂടാതെ സംരക്ഷണ സമിതിയുടെ തീവ്ര യത്ന ഫലമായി പരമാവധി കുട്ടികളെ സ്‌കൂളിലെത്തിക്കാനും മെച്ചപ്പെട്ട രീതിയിൽ പഠന നിലവാരം ഉയർത്താനും കഴിഞ്ഞിട്ടുണ്ട് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികളാണ് ഇന്ന് ഭൂരിഭാഗവും ഇവിടെ പഠിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

ഇരുപത് സെൻറ് സ്ഥലത്തു രണ്ട് കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് . മൂന്ന് ക്ലാസ് മുറികളോട് കൂടിയ ഒരു കോൺക്രീറ്റ് പെർമനന്റ് ബിൽഡിങ്ങും , രണ്ട് ക്ലാസ് മുറികളോട് കൂടിയ സെമി പെർമെനന്റ് ഓട് ഷെഡ്ഡുമാണ് സ്കൂളിനുള്ളത് . 2016 - 17 വർഷത്തിൽ ഇതിൽ മൂന്ന് ക്ലാസ് മുറികൾ ടൈൽ പാകി മനോഹരമാക്കുകയും ,ക്ലാസ് മുറികൾ തമ്മിൽ ഇടച്ചുമര് കെട്ടി വേർതിരിക്കുകയും കൂടാതെ ഒന്നാം ക്ലാസ്സിൽ മനോഹരമായ ഫർണിച്ചറുകളും ,വൈറ്റ് ബോർഡും ഒരുക്കിയിട്ടുമുണ്ട് .മൂന്ന് ക്ലാസ് മുറികളിലും ഫാൻ സ്ഥാപിച്ചിട്ടുണ്ട് . മൂന്ന് ടോയ്‍ലെറ്റുകൾ ടൈൽ പാകി ക്ലോസെറ്റുകൾ പിടിപ്പിച്ച ചൈൽഡ് ഫ്രണ്ട്‌ലി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകളാക്കി മാറ്റിയെടുത്തു . കഞ്ഞി ഷെഡിന്റെ പഴകി ദ്രവിച്ച ഓടുകൾ കൊണ്ടുള്ള മേൽക്കൂര പൊളിച്ചു മാറ്റി ഷീറ്റിട്ടു ഭദ്രമാക്കി . രണ്ട് കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട് .നൂറ് കണക്കിന് ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്കായി ഒരുക്കി വെച്ചു ഉപയോഗപ്പെടുത്തി വരുന്നു . സെമി പെർമെനന്റ് ബിൽഡിങ്ങ് വൈദ്യുദീകരിക്കാത്തതും , ഇന്റർനെറ്റ് സൗകര്യമില്ലാത്തതും ,പ്രിന്ററും പ്രോജെക്ടറും ഇല്ലാത്തതുമാണ് ഇനി പരിഹരിക്കാനുള്ള പ്രധാന അപര്യാപ്തതകൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ആരോഗ്യ ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • പ്രവൃത്തി പരിചയം
  • ക്ലാസ് പതിപ്പുകൾ
  • കലാ കായിക പരിശീലനങ്ങൾ
  • സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • പിന്നോക്കക്കാർക്കുള്ള പരിശീലനം

മാനേജ്‌മെന്റ്

സ്കൂളിന്റെ സ്ഥാപക മാനേജർ എ.സി .അബ്ദുല്ല ഹാജി എന്നവരായിരുന്നു . ശേഷം തലമുറ കൈമാറി വി.പി.ഇബ്രാഹിം കുട്ടി എന്നവർ മാനേജരായിരിക്കെ സ്കൂളിന്റെ നല്ല നടത്തിപ്പിനായി കാടങ്കോട് മഹൽ മുസ്ലിം ജമാ-അത്തിന് സ്കൂളും സ്ഥലവും കൈമാറുകയും , ഔദ്യോഗിക തലത്തിൽ മാനേജ്‌മന്റ് കൈമാറ്റ രേഖകൾ ശരിയായി വരുന്നതു വരെ ജമാഅത്തിന്റെ തീരുമാനപ്രകാരം സ്കൂൾ മാനേജരായി വി.പി.ഇബ്രാഹിം കുട്ടി തന്നെ തുടർന്ന് വരുകയും ചെയ്യുന്നു .

മുൻസാരഥികൾ

  • എ.സി.അബ്ദുല്ല മാസ്റ്റർ
  • കാനാ കൃഷ്ണൻ മാസ്റ്റർ
  • അപ്പുഞ്ഞി മാസ്റ്റർ
  • മുഹമ്മദ് അലി മാസ്റ്റർ
  • ലക്ഷ്മി ടീച്ചർ
  • സി.എം ,രാധാകൃഷ്ണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. സി.കെ.പി.കുഞ്ഞബ്ദുള്ള
  • ഡോ. മുഹമ്മദ് അലി
  • അഡ്വ. സി.ഷുക്കൂർ
  • ഡോ. ഫാറൂഖ്
  • വി.പി.മുസ്തഫ മാസ്റ്റർ
  • സി.കെ.കുഞ്ഞബ്ദുള്ള
  • സി.കെ.സൈതലവി മാസ്റ്റർ
  • സി.മുനീർ

വഴികാട്ടി

ചെറുവത്തൂരിൽ നിന്നും മടക്കരയിലേക്കുള്ള റോഡിൽ ചെറുവത്തൂർ ഓവർ ബ്രിഡ്ജ് കഴിഞ്ഞ് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്തു കാടങ്കോട് മൊഹ്‌യുദ്ധീൻ വലിയ ജുമാ മസ്ജിദിന് വടക്കു ഭാഗം .