ഗവഃ എൽ പി എസ്,കാഞ്ഞിരമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ എൽ പി എസ്,കാഞ്ഞിരമറ്റം | |
---|---|
വിലാസം | |
kanjiramattomപി.ഒ, , 682315 | |
വിവരങ്ങൾ | |
ഫോൺ | 04842745202 |
ഇമെയിൽ | glpskanjiramattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26403 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഖദീജ കെ.എ |
അവസാനം തിരുത്തിയത് | |
29-12-2021 | Sijochacko |
................................
ചരിത്രം
ആമ്പല്ലൂർ പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയതും എറണാകുളം ജില്ലയുടെ തെക്കേയറ്റത്തു കോട്ടയം ജില്ലയോട് ചേർന്ന് കാഞ്ഞിരമറ്റം ഗ്രാമത്തിനു തിലകച്ചാർത്തെന്നപോലെ കോട്ടയം - എറണാകുളം റോഡിൽ കാഞ്ഞിരമറ്റം ജുമാമസ്ജിദിനോട് തൊട്ടുചേർന്നു കുന്നിൻ മുകളിലായി ശോഭിച്ചുനിൽക്കുന്ന വിദ്യാലയമാണ് ഗവ.എൽ പി എസ കാഞ്ഞിരമറ്റം . 1920 - ഇൽ സ്ഥാപിതമായ ഈ വിദ്യാലയ ചരിത്രം അറിയുന്നത് കൗതുകകരമായിരിക്കും . മുളന്തുരുത്തി ഗവ.ഹൈസ്കൂളിലെ ഡ്രോയിങ് മാസ്റ്ററായിരുന്ന ചാവക്കാട് സ്വദേശി ശ്രീ.ഇസ്മായിൽ സാർ വെള്ളിയാഴ്ച ദിവസങ്ങളിലെ പൊതു പ്രാർഥനയിൽ പങ്കെടുക്കാനായി കാഞ്ഞിരമറ്റം ജുമാമസ്ജിദിൽ ആണ് വന്നിരുന്നത് . അക്കാലത്തു ഈ പ്രദേശങ്ങളിലെ മുസ്ലിംകൾ വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്നു . പുരോഗമന ചിന്താഗതിക്കാരനായിരുന്ന ഇസ്മായിൽ സാറിന് പള്ളി പരിസരത്തു ഒരു വിദ്യാലയം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലായി. നാട്ടുകാരെ അദ്ദേഹം വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ നിരന്തരവും നിസ്വാർത്ഥവുമായ പരിശ്രമഫലമായി അന്നത്തെ സ്കൂൾ ഇൻസ്‌പെക്ടർ രാമന്മേനോൻ അവര്കളെകൊണ്ട് വിദ്യാലയം അനുവദിപ്പിച്ചു. 1920 ജൂൺ മാസത്തിൽ 100ഇൽ പരം വിദ്യാർഥികളെകൊണ്ട് ആരംഭിച്ച ഈ സ്ഥാപനം തുടർന്ന് 4 വർഷം കൊണ്ട് പൂർണമായ ഒരു പ്രൈമറി വിദ്യാലയമായി മാറി. മുസ്ലിം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം കാലക്രമേണ ജി. എൽ. പി. സ്കൂൾ കാഞ്ഞിരമറ്റം ആയി സർക്കാർ ഏറ്റെടുത്തു. ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന് ഉൾക്കൊണ്ട് അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ളകർമപദ്ധതികൾക്കു രുപം കൊടുക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}