സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.ഹൈസ്കൂൾ. കാനം ‍. സി.എം.എസ്. മിഷൻ എന്ന ‍ മിഷണറി സംഘം 1862-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി.എം.എസ്. എച്ച്.എസ്. കാനം
വിലാസം
കാനം

കാനം പി.ഒ,
കാനം
,
686515
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1862
വിവരങ്ങൾ
ഫോൺ0481 2456083
ഇമെയിൽcmshskanam50@gmail.com
കോഡുകൾ
സ്കൂൾ കോഡ്32056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരിക്കുട്ടി ജോസഫ്
അവസാനം തിരുത്തിയത്
28-12-2021Smssebin



ചരിത്രം

1862 - ൽ വിദേശ മിഷനറി ഹെന്റി ബേക്കർ ജൂനിയറിനാൽ സ്ഥാപിക്കപ്പെട്ടതാണ് കാനം സി.എം.എസ്.ഹൈസ്കൂൾ. "പള്ളിയും പള്ളിക്കൂടവും" എന്ന പൂർവ്വികരുടെ ദീർഘവീഷണത്തിന്റെ ഫലമായി വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുന്നതിന് ഈ വിദ്യാലയം മുഖാന്തിരമായി. ഔദ്യോഗിക സ്ഥാപക വർഷമായി 1862 - നാം അംഗീകരിക്കുന്നുവെങ്കിലും അതിനും പത്തുപതിനഞ്ചു വർഷം മൂൻപ് "പള്ളിയും പള്ളിക്കൂടവും" ഈ പ്രദേശത്ത് പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

ആദ്യകാലത്ത് പെരുപ്ബ്രത്താഴെ ശ്രീ. പി. വി. തോമസിന്റെ വസതിക്കു സമീപത്തെ "ചക്കുപുര" യിൽ നിന്നും ആരംഭിച്ച ആദ്യത്തെ വിദ്യാലയം 2012 ൽ 150 വർഷം തികയ്ക്കുകയാണ്. റവ. എം. റ്റി. ചാക്കോയാണ് ഇപ്പോഴത്തെ L.P. സ്കൂൾ കെട്ടിടം നിർമ്മിച്ചത്. 1948 - ൽ L.P. സ്കൂൾ U.P. സ്കൂളായി ഉയർത്തി. റവ. എം. പി.

ഭൗതികസൗകര്യങ്ങൾ

ഏകദേെൈശം 2 ഏക്കർ സ്ഥലത്താണ് കാനം സി.എം.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പാറ-കാനം റോഡിൽ കാനം സി..എസ്.ഐ. പള്ളിയ്ക്ക് സമീപമായി റോഡിന് ഇരുവശത്തുമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഫുട്ബോൾഗ്രൗണ്ട്, കമ്പ്യൂട്ടർലാബ്,മൾട്ടിമീഡിയറൂം, സയൻസ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേച്ചർ ക്ലബ്ബ് 
സയൻസ്  ക്ലബ്ബ് 
ഹെൽത്ത് ക്ലബ്ബ് 
ഐ.ടി. ക്ലബ്ബ് 
ലാംഗേജ് ക്ലബ്ബ്
മാത്സ് ക്ലബ്ബ്
സ്പോട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ബിഷപ്പ് റൈറ്റ് റവ.തോമസ്.ഉമ്മൻ ഡയറക്ടറായും ശ്രീ. റ്റി.ജെ മാത്യു IAS കോർപറേറ്റ് മാനേജറായും പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.ജേക്കബ് ജോർജും ഹെഡ് മിസ്ട്രസ് ശ്രീമതി മേരിക്കുട്ടി ജോസഫുമാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ട്

 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ട്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ടും ചിത്രവും

 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ടും ചിത്രവും

പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞ്ഞ

 
പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞ്ഞ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  കെ. സി. വറുഗ്ഗീസ് (പടിക്കമണ്ണിൽ ആശാൻ)
  പി. വി. കുരുവിള പഴവരിക്കൽ ( കുന്നേൽ ആശാൻ)
  പി. എൻ. കോശി പാതിപ്പലത്തു മങ്കൊബ്ബിൽ (കൊച്ചാശാൻ)
  പഴയമഠത്തിലാശാൻ
  പി. കെ. ചെറിയാൻ
  എം. ഐ. എബ്രഹാം - മടത്തുംചാലിൽ
   ഇ. ജെ. ഫിലിപ്പ് (കാനം ഇ. ജെ. )- ഇളപ്പുങ്കൽ
   മോഹൻ ജോസഫ്
   സനില റ്റി.സണ്ണി
   മറിയാമ്മ ഉമ്മൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    ഡോക്ടർ കാനം ശങ്കരപ്പിള്ള
    കാർട്ടൂണിസ്റ്റ് രാജേന്ദ്രൻ (കെ. സോമനാഥൻ)
    കാനം രാജേന്ദ്രൻ  (M.L.A)
    ഡോക്ടർ  അറുമുഖൻ പിള്ള  പ്ളാക്കുഴിയിൽ
    ജി. രാമൻനായർ (മുൻ ദേവസ്വം പ്രസിഡന്റ്)

വഴികാട്ടി

<googlemap version="0.9" lat="9.575868" lon="76.672039" type="map" zoom="11"> 9.55217, 76.685772 സി.എം.എസ്.എച്ച്.എസ്. കാനം </googlemap>

|} |}


"https://schoolwiki.in/index.php?title=സി.എം.എസ്._എച്ച്.എസ്._കാനം&oldid=1130146" എന്ന താളിൽനിന്ന് ശേഖരിച്ചത്