ജി.വിഎച്ച്.എസ്.എസ്. വേങ്ങര /വിദ്യാരംഗം കലാസാഹിത്യവേദി
| വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കീഴില്‍ വായനാ മത്സരം നടന്നു
| ലഹരിവിരുദ്ധ ദിനം
ജാലകം തുറന്നപ്പോള്‍
ഞാനുണര്‍ന്നു
രാവേറെനീണ്ട ദുഃസ്വപ്നത്തില്‍നിന്നും
പുതിയൊരുഷസ്സിനായ്..
പുതിയ ഓര്‍മ്മകളിലേക്ക്
ജാലകങ്ങള്‍ക്കെന്തറിയാം
നിറഞ്ഞ കാഴ്ചകളല്ലാതെ..
കാഴ്ചകള്‍ക്കുമപ്പുറം
നിഗൂഢസത്യങ്ങള്‍ !
പച്ചപ്പു നിറഞ്ഞ വഴി..
ഇടയ്കു ചുടുചോരയും !
ഇളംകാറ്റും കൊടുംചൂടും
ആ വഴിയിലൂടെ..
നദിയുടെ നിശ്ശബ്ദതയും
അഗ്നിയുടെ ശൈത്യവും
അവിടെ വിസ്മയമായി !
ഒരു വെടിയൊച്ച
ആര്‍ത്തനാദങ്ങള്‍...
വഴിയിലെവിടെയോ
ഭൂമി കരയുന്നു.
എല്ലാത്തിനും സാക്ഷിയായ്
എന്റെ ചില്ലുജാലകം
മുഹ്സിന്‍. പി 9A