ഒരു കാലവും ഒരുപാട് - കാലത്തേക്കില്ല ഈ സമയവും കടന്നുപോകും. നാലാൾ മുന്നേ ഗമയിൽ നടന്നവർ വീടിന്റെ നാലു ചുമരുകൾക്കുള്ളിലായി. ഒന്നിനും സമയമില്ലാത്ത മനുഷ്യർ സമയം കളയുവാൻ പാടുപെടുന്നു ഇത്തിരി നേരം വീട്ടിലിരിക്കാതെ സമ്പാദിക്കാനായി ഓടിനടന്നവർ ഞാനെന്ന ഭാവം കൊണ്ടുനടന്നവർ പകലും രാത്രിയും മാത്രമായല്ലോ വിശക്കുന്നവനെ തല്ലിക്കൊന്ന - നാട്ടിൽ വിശക്കുന്നവനെ ഇന്ന് - തേടിയലയുന്നു ശരീരം നോക്കാതെ പണത്തിന് - വേണ്ടി പാഞ്ഞുനടന്നു മനുഷ്യർ. പണമല്ല ശരീരമാണ് വലുതെനന്ന് കാണിച്ചു തന്നു കാലം പണം കൊടുത്തലും കിട്ടാത്ത - ദിനങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ നമ്മെ ഓര്മപ്പെടുത്തിക്കൊണ്ടിരിക്കും കോറോണയെന്ന മഹാമാരിക്ക് - മുന്നിൽ നിസ്വാർഥം പരിശ്രമിക്കുന്നവരോട് എന്നും നമ്മൾ കടപ്പെട്ടിരിക്കും. മനുഷ്യൻ മനുഷ്യനെയിത്രയും - പേടിച്ച കാലമുണ്ടായിട്ടില്ല മുൻപ്. എനിക്കും എന്റെ നാടിനും വേണ്ടി ഒറ്റക്കെട്ടായി ഒറ്റയ്ക്കിരിക്കാം....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത