(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
കാലേ പുലർന്നങ്ങ് രാവിനോളം
പ്രഭയോടെ തെളിയുന്ന ദീപ മാണമ്മ
സ്വയം സ്വന്തം ജീവനും ജീവിതവും
നീ-പുണ്യമേ എന്തിനു മാറ്റി വെച്ചു
നീയായ സാഗര വീഥിയിൽ ഞാൻ
വെറും നീന്തിത്തു ടിക്കുന്ന പരൽമത്സ്യം താൻ
എന്നിലെ ശ്വാസവും രക്തവും ജീവനും
എല്ലാമവിടത്തെ കൃപ തന്നെ പുണ്യമേ
പ്രാണനായ് പ്രാണന്റെ ശ്വാസമായി നീ തന്നെ
എന്നുള്ളിലെപ്പോഴും നിറയുന്നോരാൾ ദൈവം