മാലോട്ട് എൽ.പി. സ്ക്കൂൾ, കണ്ണാടിപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാലോട്ട് എൽ.പി. സ്ക്കൂൾ, കണ്ണാടിപ്പറമ്പ് | |
---|---|
![]() | |
വിലാസം | |
വളവിൽ ചേലേരി മാലോട്ട്,പി.ഒ.കണ്ണാടിപ്പറമ്പ്,കണ്ണൂർ 670604 | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0497 2796550 |
ഇമെയിൽ | malotalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13817 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കോമളവല്ലി.എം.വി |
അവസാനം തിരുത്തിയത് | |
27-12-2021 | Jyothishmtkannur |
ചരിത്രം
പ്രശാന്ത സുന്ദരമായ വളവിൽ ചേലേരി എന്ന ഗ്രാമപ്രദേശത്താണ് മാലോട്ട് എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.എട്ട് പതിറ്റാണ്ടുകൾക്കപ്പുറം സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിന്റെ പിറവിക്കു മുമ്പ് മാലോട്ട് ദേശത്ത് മംഗലപ്പള്ളി എന്ന സ്ഥലത്ത് ഒരു പഠനക്കളരി ഉണ്ടായിരുന്നു.അക്ഷരപഠനത്തോടൊപ്പം കോൽക്കളി തുടങ്ങിയ കലാപരിപാടികൾ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു കേന്ദ്രമായിരുന്നു ഇത്.ഈ സ്ഥാപനം പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ മാലോട്ട് രജതജൂബിലി എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു.ഈ വിദ്യാലയത്തിന്റെ ചുവടു പിടിച്ചാണ് മാലോട്ട് എ.എൽ.പി.സ്കൂളിന്റെ പിറവി.