കോൾതുരുത്തി എൽ.പി. സ്ക്കൂൾ, നണിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothishmtkannur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോൾതുരുത്തി എൽ.പി. സ്ക്കൂൾ, നണിശ്ശേരി
School
വിലാസം
കോൾതുരുത്തി

കോൾതുരുത്തി എൽ.പി. സ്ക്കൂൾ, നണിശ്ശേരി പി.ഒ, കണ്ണൂർ
,
670563
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9747721209
ഇമെയിൽmvrajeevan11@gmail.com
കോഡുകൾ
സ്കൂൾ കോഡ്13814 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.വി.രാജീവൻ
അവസാനം തിരുത്തിയത്
27-12-2021Jyothishmtkannur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തളിപ്പറമ്പ് നഗരസഭയിലെ 21-ാം വാർഡിലെ കോൾതുരുത്തി ദ്വീപിലാണ് കോൾതുരുത്തി എൽ.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കോടല്ലൂരിലെ ശ്രീ. കുഞ്ഞമ്പു ഗുരുക്കളുടെ നേതൃത്വത്തിൽ പുതിയ പുരയിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയായിരുന്നു ആദ്യകാലങ്ങളിൽ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് കോൾതുരുത്തി കിഴക്കുഭാഗത്തുള്ള കുമ്മാട് എന്ന സഥലത്തെ കളപ്പുരയിലേക്ക് മാറുകയുണ്ടായി. പാഠ്യവിഷയങ്ങള്ക്ക് പുറമെ കളരിയും ഇവിടെ അഭ്യസിച്ചിരുന്നു. തുടർന്ന് ശ്രീ.പി.വി. കുഞ്ഞമ്പു വൈദ്യരുടെ വീട്ടിൽ പ്രായത്തിനനുസരിച്ച് തരംതിരിച്ചുള്ള ക്ലാസുകൾ ആരംഭിച്ചു. ‘ശിശു’ എന്ന പേരിലാണ് ഒന്നാം ക്ലാസ് അറിയപ്പെട്ടിരുന്നത്. സംസ്കൃതം, അമരം, കാവ്യം മുതലായവ ഇവിടെ പഠിപ്പിച്ചിരുന്നു. കുട്ടികളുടെയും ക്ലാസുകളുടെയും വർദ്ധനവിനെ തുടർന്ന് വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 1930-ലാണ് ഇതിന് സ്കൂൾ പദവി ലഭിച്ചത്. ശ്രീ.പോത്തേൻ സാഹിബിലാണ് ഇതിന് വേണ്ടി അക്ഷണം പ്രയത്നിച്ചത്. പ്രാരംഭദശയിൽ ഓലഷെഡിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അഞ്ചാം തരം വരെയുള്ള ക്ലാസുകൾ അക്കാലത്ത് ഉണ്ടായിരുന്നു. ജാതിയമോ ലിംഗപരമോ ആയ വിവേചനം സ്കൂളിൽ നിലനിന്നിരുന്നില്ല. പാഠ്യവിഷയങ്ങള്ക്കും പുറമെ കോൽക്കളിയും കുമ്മിയും ഇവിടെ പഠിപ്പിച്ചിരുന്നു. മികച്ച രീതിയിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഫലമായി ചിറക്കൽ താലുക്കിലെ മികച്ച വിദ്യാലയം എന്ന പദവി ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ ആദ്യ മാനേജറും ആദ്യ അദ്ധ്യാപകനും കയരളത്തെ ശ്രീ.കുഞ്ഞമ്പു ഗുരുക്കളായിരുന്നു. സ്കൂളിന്റെ എല്ലാ സാമ്പത്തിക ബാധ്യതകളും ഏറ്റെടുത്തിരുന്നത് ശ്രീ.കൃഷ്ണൻ എന്ന കുഞ്ഞമ്പു വൈദ്യരായിരുന്നു. ദീർഘകാല മാനേജരായി പ്രവർത്തിച്ചിരുന്ന ശ്രീ.ദാമോദരൻ വൈദ്യരുടെ കാലത്താണ് സ്കൂള് ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് മാറിയത്. അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി.പി.പി.ലീലയാണ് നിലവിൽ സ്കൂളിന്റെ മാനേജർ. 1955-ൽ രജതജൂബിലിയും 1980-ൽ സുവർണ്ണ ജൂബിലിയും ആഘോഷിച്ച ഈ സ്കൂള് വിദ്യാഭ്യാസം കലാ-സാംസ്കാരിക രംഗങ്ങളിൽ വളരെയധികം ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂളുകളിലൊന്നാണ്. നിലവിൽ ശ്രീ.എം.വി.രാജീവൻ ഹെഡ്മാസ്റ്ററായി ഇവിടെ പ്രവർത്തിക്കുന്നു. ശ്രീ.പി.പി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള പി.ടി.എ.യും ശ്രീമതി.കെ.സരിതയുടെ നേതൃത്വത്തിലുള്ള എം.പി.ടി.എ-യും സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂളിന്റെ ആദ്യ മാനേജറും ആദ്യ അദ്ധ്യാപകനും കയരളത്തെ ശ്രീ.കുഞ്ഞമ്പു ഗുരുക്കളായിരുന്നു. സ്കൂളിന്റെ എല്ലാ സാമ്പത്തിക ബാധ്യതകളും ഏറ്റെടുത്തിരുന്നത് ശ്രീ.കൃഷ്ണൻ എന്ന കുഞ്ഞമ്പു വൈദ്യരായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി.പി.പി.ലീലയാണ് നിലവിൽ സ്കൂളിന്റെ മാനേജർ.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.004849,75.401874 | width=800px | zoom=16 }}