ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2019-20 അധ്യായന വർഷം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി മലിനീകരണം

മനുഷ്യൻ പ്രകൃതിയെ ഉപദ്രവിച്ചതിന്റെ ഫലമാണ് നാമെല്ലാം ഇന്ന് അനുഭവിക്കുന്നത്. പുഴയിൽ നിന്ന് മണൽ വാരൽ, ഫാക്ടറി നിർമ്മാണം, കെട്ടിട നിർമ്മാണങ്ങൾ എന്നിവ രൂക്ഷമായി ചെയ്യുന്നതുകൊണ്ടാണ് പ്രകൃതി ഈ വിധം നശിക്കുന്നത്. ഈ കാലയളവിൽ നമ്മുടെ നാട് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. നമ്മുടെ നിത്യജീവിതത്തെ ഇതുകൊണ്ടുതന്നെ ഈ പ്രശ്നം സാരമായി ബാധിക്കുന്നു. മലിനീകരണം മൂലം ധാരാളം രോഗങ്ങൾക്ക് നാം വിധേയരാകുന്നു. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

പരിസ്ഥിതിയും പ്രകൃതിയും വൃത്തിയുള്ളതായാൽ തന്നെ നമ്മുടെ പകുതി ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെയാകും. വിഷം അടിച്ച പച്ചക്കറികൾ കഴിക്കുന്നതിനു പകരം നമ്മുടെ വീടുകളിൽ തന്നെ ചെറിയ രീതിയിൽ പച്ചക്കറികൾ ഉണ്ടാക്കുന്നതാണ് ഏറ്റവും ഉത്തമം. പ്ലാസ്റ്റിക് ഉപയോഗവും പരമാവധി കുറക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്

അര‍ുണിമ
8 A ജി എച്ച് എച്ച് എസ് ഒതുക്കുങ്ങൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 12/ 2021 >> രചനാവിഭാഗം - ലേഖനം