സഹായം:ഉള്ളടക്കം
ആമുഖം
സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ (links), പുതിയ ലേഖനങ്ങളും സ്കൂൾസംബന്ധിയായ അധികവിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾപ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച് മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.