എൽ എഫ് എൽ പി എസ് പുറക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എഫ് എൽ പി എസ് പുറക്കാട് | |
---|---|
വിലാസം | |
പുറക്കാട് പുറക്കാട് പി.ഒ, , 688561 | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 04772273511 |
ഇമെയിൽ | lflpspkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35330 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ .ഗ്രേസമ്മ ജേക്കബ് |
അവസാനം തിരുത്തിയത് | |
26-12-2021 | Sunilambalapuzha |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്എൽ.എഫ്.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിൽ വി.കൊച്ചുത്രേസ്യാ യുടെ നാമത്തിൽ 1960ൽ സ്ഥാപിതമായ വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ.പി. എസ്. പുറക്കാട് പള്ളി ഇടവക വികാരിയായിരുന്ന ബഹുമാനപ്പെട്ട ജേക്കബ്കാടാത്തുകളത്തിലച്ചന്റെ പരിശ്രമഫലമായി സ്ഥാപിതമായ ഈ വിദ്യാലയം ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭകാലം മുതലേ നടത്തി വരുന്നു.ആദ്യവർഷത്തിൽ തന്നെ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ആയി189 കുട്ടികൾ വന്നു ചേർന്നു. തുടർന്നുള്ള വർഷങ്ങളിൽ മൂന്നും നാലും ക്ലാസുകൾ ആരംഭിച്ചു. ആരംഭകാലം മുതൽ ഇന്ന് വരെയും ബാലമനസ്സുകളിൽ നന്മയുടെ വിത്ത് പാകുന്നതിനും പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നതിനും ഈ സ്കൂളിലെ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറി, 16 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ റൂം, ലൈബററി ,സ്കൂൾ ബസ്സ് ,ടോയലറ്റ്സൗകര്യം,പച്ചക്കറി തോട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
അമ്പലപ്പുഴ ഉപജില്ലയെ മികച്ച വിദ്യാലയമാണിത്.എൽ. പി വിഭാഗത്തിൽ കലാ കായിക പ്രവൃത്തിപരിചയ കീരീടം തുടർച്ചയായി നേടാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നു. സാമൂഹ്യ ശാസ്ത്ര മേളയിൽ റവന്യൂ ജില്ലയിൽ ശേഖരണത്തിന് ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയമേളയിൽ പനയോല ഉൽപ്പന്നത്തിന് ഒന്നാം സ്ഥാനവും നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. സംസ്ഥാന DCL പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.353513, 76.365251 |zoom=13}}