കോമന എൽ പി എസ് അമ്പലപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരള സംസ്ഥാനത്തെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് ഗ്രാമത്തിലാണ് ഈ സ്കൂൾ.ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ കോമന
കോമന എൽ പി എസ് അമ്പലപ്പുഴ/ചരിത്രം | |
---|---|
വിലാസം | |
അമ്പലപ്പുഴ അമ്പലപ്പുഴ പി.ഒ, , 688561 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 9746826204 |
ഇമെയിൽ | komanalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35323 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത.പി |
അവസാനം തിരുത്തിയത് | |
25-12-2021 | Sunilambalapuzha |
ചരിത്രം
2018ൽ നൂറ് വർഷം പിന്നിടുന്ന ഈ സ്കൂൾ തുടങ്ങിയത് 1918ലാണ്.അനവധിയാളുകൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞ ഈ വിദ്യാലയം പലപ്രതിഭകളെയും വളർത്തിയെടുത്തിട്ടുണ്ട്.എന്നാൽ ഇന്ന് സ്കൂൾ ചില വെല്ലുവിളികൾ നേരിടുന്നു.ഇക്കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും ആകെ കുട്ടികളുടെ എണ്ണം ആശാവഹമല്ല.ഈ സ്ഥിതിക്ക് പല കാരണങ്ങളുണ്ട്.തീവണ്ടിപ്പാളം മുറിച്ചു കടന്നു വേണം സ്കൂളിലെത്തേണ്ടത് എന്നുള്ളത് തെക്കുഭാഗത്തുനിന്നുള്ള രക്ഷിതാക്കൾ കുട്ടികളെ ചേർക്കാൻ മടിക്കുന്ന കാരണങ്ങളിൽ മുഖ്യമാണ്.അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റവും അവർ ഒരുക്കുന്ന യാത്രാസൗകര്യങ്ങളുമൊക്കെ ഒരു വിഭാഗം രക്ഷിതാക്കളെ അവിടങ്ങളിലേക്ക് ആകർഷിക്കുന്നു എന്നത് വസ്തുതയാണ്.ഇതൊക്കെയാണെങ്കിലും മികച്ചനിലയിൽ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഇവിടെയുണ്ട്.മാനേജ്‌മെന്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും സ്കൂളിനെ സ്നേഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഒരേ മനസോടെ പ്രയത്നിച്ചാൽ ഗ്രാമത്തിലെ മികച്ച വിദ്യാലയമാക്കി ഇതിനെ മാറ്റാൻ കഴിയും.അതിനുള്ള ഏകോപനത്തിന് സ്കൂളും മാനേജ്‌മെന്റും മുൻകൈയെടുക്കേണ്ട സമയമാണിത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് മുറികളാണിവിടെയുള്ളത്.രണ്ട് ടോയിലറ്റുണ്ട്.ഒരു കുടിവെള്ള ടാപ്പുമാത്രമാണുള്ളത്.രണ്ട് കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യവേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ സാഹിതയ വാസന വളർത്തുവാനും വായന പരിപോഷിപ്പിക്കുവാനും ഇത് വളരെ സഹായകമാണ്.
മുൻ സാരഥികൾ
- ജി.ലക്ഷ്മിക്കുട്ടിയമ്മ
- സി.ഗൗരിക്കുട്ടിയമ്മ
- കെ.സുകുമാരിക്കുട്ടിയമ്മ
- പി.ശ്രീലത
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി.നാരായണപിള്ള
- ആർ.നാരായണപിള്ള
- എ.ഹംസത്ത് കുഞ്ഞ്
നേട്ടങ്ങൾ
ഉപജില്ലാ കലോത്സവങ്ങളിലും കായികമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിന് കഴിയുന്നുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ദീപ്തി - കോഴിക്കോട് മെഡിക്കൽ കോളേജിൽ ശിശുരോഗ വിദഗ്ദ്ധ.
- ഡോ.രാജേഷ് - മാനേജ്‌മെന്റ് രംഗത്ത് ഗവേഷണം പൂർത്തിയാക്കി.
- അഡ്വ.ആർ.ശ്രീകുമാർ-അമ്പലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് ചെയ്യുന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനാണ്.
- പ്രജിത്ത് കാരിയക്കൽ - അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
- ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ലത.പി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.377253, 76.357784 |zoom=13}}