സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി

................................

സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2021Sreejithkoiloth




ചരിത്രം

എറണാകുളം അങ്കമാലി അതിരൂപതയിലെ അതിപുരാതനമായ സെ. ജോര്‍ജ്ജ് ഫൊറോന പള്ളിക്ക് കീഴില്‍ 1914 ല്‍ ആണ് സെ. ജോര്‍ജ്ജ് സ് എല്‍. പി സ്ക്കൂള്‍ സ്ഥാപിതമായത്. വിദ്യാഭ്യാസവും വിജ്ഞാന സ്രോതസ്സുകളും അത്യപൂര്‍വമായിരുന്ന കാലഘട്ടത്തില്‍ നാടിന്റെ ശ്രേയസ്സിനും സാധാരണക്കാരുടെ വിദ്യാസമ്പാദനത്തിനും വേണ്ടി ആരംഭിച്ച സെ. ജോര്‍ജ്ജ് എല്‍. സ്ക്കൂള്‍ വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാസഭ അനുഷ്ഠിച്ചു പോരുന്ന നിസ്തുല സംഭാവനകളുടെ സ്മാരകമായി നിലകൊള്ളുന്നു. നൂറു വര്‍ഷങ്ങള്‍ പിന്നിട്ട ഈ സ്ക്കൂളിലൂടെ അനേകായിരങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ- സാമൂഹിക- മത- സാംസ്കാരിക രംഗങ്ങളിലും കല- കായിക - സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേര്‍ ഇടപ്പള്ളി സെ. ജോര്‍ജ്ജ് എല്‍. പി സ്ക്കൂളിന്റെ സന്താനങ്ങളാണ്. പ്രഗത്ഭരായ വളരെയേറെ അദ്ധ്യാപകരുടെ സേവനങ്ങള്‍ സ്ക്കൂളിന്റെ ഭാഗധേയത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ചിട്ടുണ്ട്.

എറണാകുളം വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചുരുക്കം ചില സ്ക്കൂളുകളില്‍ ഒന്നാണ് സെ. ജോര്‍ജ്ജ് എല്‍. പി സ്ക്കൂള്‍. കുട്ടികളുടെ പഠനപ്രവര്‍ത്തനത്തോടൊപ്പം അവരുടെ കലാകായിക പ്രവര്‍ത്തി പരിചയ പഠനങ്ങള്‍ക്ക് തുല്യ പ്രാധാന്യത്തോടെ ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. നഴ്സറിക്ലാസുമുതല്‍ നാലാം ക്ലാസു വരെ 350ഓളം വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഉള്ളത്. ഞങ്ങളുടെ ഇപ്പോഴത്തെ മാനേജര്‍ ഇടപ്പള്ളി സെ. ജോര്‍ജ്ജ് ഫൊറോനപള്ളി വികാരി റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലവും, പ്രധാന അദ്ധ്യപിക ശ്രീമതി ഗ്ലിസ്സി ജോര്‍ജ്ജും ആണ്.

ഭൗതികസൗകര്യങ്ങള്‍

  • സ്മാര്‍ട്ട് ക്ലാസ്
  • കമ്പ്യൂട്ടര്‍ ലാബ്
  • പാര്‍ക്ക്
  • ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.02113,76.30680 |zoom=18}} വിദ്യാലയത്തിലെത്താനുള്ള മാർഗ്ഗങ്ങൾ

  • ഇടപ്പള്ളി
  • ഇടപ്പള്ളി