കോട്ടയം ജില്ലയിലെ മണര്‍കാട് പഞ്ചായത്തിലെ അരീപ്പറമ്പ്. ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനമാണ് ഗവ.എച്ച്.എസ്സ്.എസ്സ്. അരീപ്പറമ്പ്.

ഗവ.എച്ച്.എസ്സ്.എസ്സ്.അരീപ്പറമ്പ്
വിലാസം
അരീപ്പറമ്പ്

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
30-06-2011Ghssareeparampu



ചരിത്രം

1907-ല്‍ കുടിപ്പള്ളികൂടമായി ആരംഭിച്ചു. 1963-ല്‍ U.P സ്കൂള്‍ ആയും 1980-ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് 2000-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന്2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 5000-ത്തോളം പുസ്തകങ്ങള്‍ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മള്‍ട്ടീമീഡിയ റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ,സോഷ്യല്‍സയന്‍സ് ലാബുകള്‍, എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തനസജ്ജമാണ്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ക്ലാസ് മുറികളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ I.Tസജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടിണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • നാഷണല്‍ സര്‍വീസ് സ്കീം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • എ.എം.സൈമണ്‍
  • എസ്.തങ്കമ്മ
  • മറിയം ലീ കുര്യന്‍
  • അമ്മാള്‍ കുരുവിള
  • വി.വി.ലീനാമ്മ
  • മറിയാമ്മ എബ്രഹാം
  • കമലാക്ഷി.കെ.കെ.
  • ആര്‍.തങ്കമ്മാള്‍ ബീവി
  • റ്റി.എന്‍.സുകുമാരപിള്ള
  • എം.എല്‍.അലക്സാണ്ടര്‍
  • കെ.ജെ.ജോസഫ്
  • വി.പി.ലൈസാമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി