ഉള്ളടക്കത്തിലേക്ക് പോവുക

സമചതുരം

Schoolwiki സംരംഭത്തിൽ നിന്ന്

യൂക്ലീഡിയന്‍ ജ്യാമിതിയില്‍ സമചതുരം എന്നാല്‍ നാലുവശങ്ങള്‍ തുല്യമായ ഒരു ക്രമബഹുഭുജമാണ്. ഓരോ കോണും 90 ഡിഗ്രി വീതമാണ്. A,B,C,D ഇവ നാലുവശങ്ങളായ സമചതുരത്തെ ABCD എന്ന് സൂചിപ്പിക്കാം.

വര്‍ഗ്ഗീകരണം

ചതുര്‍ഭുജത്തിന്റെ ഒരു പ്രത്യേകവിഭാഗമാണ് സമചതുരം. ഈ രൂപത്തിന് 4 മട്ടകോണുകളും സമാന്തരവും തുല്യവുമായ എതിര്‍വശങ്ങളും‍ ഉണ്ടായിരിക്കും.

സൂത്രവാക്യങ്ങള്‍

നീളം t വശങ്ങളുള്ള ഒരു സമചതുരത്തിന്റെ

  • ചുറ്റളവ് 4t.ആണ്.ഇതിനെ P = 4t. ഇപ്രകാരം സൂചിപ്പിക്കാം.
  • വിസ്തീര്‍ണ്ണം t2.അതായത് A = t2

ആദ്യകാലങ്ങളില്‍ രണ്ടാംകൃതി വിവരിച്ചിരുന്നത് സമചതുരത്തിന്റെ വിസ്തീര്‍ണ്ണത്തെ ആസ്പദമാക്കിയായിരുന്നു എന്നതിനാലാണ് സമചതുരത്തിന്റെ ആംഗലേയമായ സ്ക്വയര്‍ എന്ന പദം രണ്ടാംകൃതിയേയും സൂചിപ്പിക്കാനുപയോഗിക്കുന്നത്.

സ്വഭാവങ്ങള്‍

  • ഓരോ കോണും 90ഡിഗ്രി വീതമുള്ളവയാണ്‌‍, അതായത് മട്ടകോണുകളാണ്.

ഒരു സമചതുരത്തിലെ വികര്‍ണ്ണങ്ങളെല്ലാം തുല്യമാണ്. വിപരീതമായി പറഞ്ഞാല്‍ ഒരു സമചതുര്‍ഭുജത്തിന്റെ വികര്‍ണ്ണങ്ങള്‍ തുല്യമായാല്‍ അതൊരു സമചതുരമായിരിക്കും. സമചതുരത്തിന്റെ വികര്‍ണ്ണം വശത്തിന്റെ നീളത്തിന്റെ <math>\sqrt{2}</math>മടങ്ങായിരിക്കും. ഈ മൂല്യത്തേയാണ് പൈത്തഗോറസ് സ്ഥിരാങ്കം എന്ന് പറയുന്നത്. അഭിന്നകം എന്ന് ആദ്യം തെളിയിക്കപ്പെട്ട സംഖ്യയാണിത്. ചതുരവും സമചതുര്‍ഭുജവും ചേര്‍ന്ന രൂപമാണ് സമചതുരം.

ചില വസ്തുതകള്‍ കൂടി

  • നാലുവശങ്ങളും തുല്യമായ സമചതുരത്തിന്റെ കോണുകളുടെ തുക 360ഡിഗ്രി ആണ്.
  • ഒരു വൃത്തം സമചതുരത്തിനു ചുറ്റും വരച്ചാല്‍ (പരിവൃത്തം)വൃത്തത്തിന്റെ വിസ്തീര്‍ണ്ണം സമചതുരത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ π / 2 മടങ്ങാണ്.
  • ഒരു സമചതുരത്തില്‍ അന്തര്വൃത്തം വരച്ചാല്‍ വൃത്തത്തിന്റെ വിസ്തീര്‍ണ്ണം സമചതുരത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ π / 4 മടങ്ങ് ആണ്.
  • ഒരേ ചുറ്റളവുള്ള ഏതൊരു ചതുര്‍ഭുജത്തിനേക്കാളും വിസ്തീര്‍ണ്ണം സമചതുരത്തിന് കൂടുതലാണ്.

അവലംബം

http://mathworld.wolfram.com/Square.html ഫലകം:ജ്യാമിതി-അപൂര്‍ണ്ണം

"https://schoolwiki.in/index.php?title=സമചതുരം&oldid=1090" എന്ന താളിൽനിന്ന് ശേഖരിച്ചത്