സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 6 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33017-2020 (സംവാദം | സംഭാവനകൾ)

പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ പ്രശോഭിക്കുന്നു. ഇടവകക്കാരുടേയും ഈ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരടേയും ശ്രമഫലമായി 1916 മെയ് 22 ന് എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1925 ൽ യൂ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1951 ൽ ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹൈസ്ക്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു. 2002 മുതൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് ഒരു അൺഎയിഡഡ് ഹയർ സെക്കന്ററി സ്ക്കൂളും പ്രവർത്തിച്ചുവരുന്നു

സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം
വിലാസം
ചെങ്ങളം

ചെങ്ങളം പി.ഒ,
കോട്ടയം
,
686585
,
കോട്ടയം ജില്ല
സ്ഥാപിതം05 - 06 -
വിവരങ്ങൾ
ഫോൺ04812705557
ഇമെയിൽchengalamstantonys@gmail.com
കോഡുകൾ
സ്കൂൾ കോഡ്33017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. മേഴ്സി ജോൺ
അവസാനം തിരുത്തിയത്
06-11-202133017-2020


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാ‍‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ആന്റണീസ് ദൈവാലയം . കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, അകലക്കുന്നം, എലിക്കുളം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെങ്ങളം ഗ്രാമം, അത്ഭുതപ്രവർത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കൽ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ ജലം സംഭരിക്കുവാനായി ചെങ്കല്ലിൽ വെട്ടിയ ഒരു കുളം ഉണ്ടാക്കി. അതിനാൽ ഈ സ്ഥലം "ചെങ്കൽക്കുളം" എന്നും കാലാന്തരത്തിൽ "ചെങ്കളം" എന്നും അറിയപ്പെട്ടു. പിന്നീടതു "ചെങ്ങളം" ആയി മാറിയെന്നാണു കരുതുന്നത്.

ഭൗതികസൗകര്യങ്ങൾ

One Three storied building and one two storied building with total of 20 class rooms, library, Science Lab, Computer room, Multi media room and a big play ground.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഗ്യാലറി

മാനേജ്മെന്റ്

സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ് ഡോ. ജോസ് പുളിക്കൽ രക്ഷാധികാരിയായും റവ.. ഫാ. ഡൊമിനിക് അയിലൂപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Rev. Fr. Abraham Nedumthakady, Shri K. J. Thomas,Shri J. Mathai,Shri K.T. Antony Kanikathottu,Shri C.D. Mathew Jeerakathil,Shri. M.T. Thomas Murinjalackal,Shri K.J. Joseph Kuzhukompil,Smt. V.E. Mary Vayalumkal,Shri C.V. Joseph Cheeramkuzhiyil Shri P.J. Joseph Pulickal , Shri C.s. Varghese Cheripurathu , Smt. Marykutty Kurian Pulickal , Shri K.V. Joseph Kuzhipathalil , Shri George Jacob , Shri Mathew Sebastian Karippal , Shri V.J. Joseph , Shri Joseph Zacharias , Shri C.S. George Cherukarakunnel , Shri. Joy Joseph Kuzhikombil , Shri Thommachan V. J vellappallil, Sri.Tom Prasad, Smt. Jillsykutty John

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Rev. Fr. Thomas Eattolil (Corporate Manager Dioecese of Kanjirapally) Rev. Fr. Mathew Vayalumkal (Vicar General Diocese of Kanjirapally) Rev. Fr. Mathew Paikattu (Vicar General Diocese of Kanjirapally) Rev. Fr. Antony Nirappel (Diocese of Kanjirapally) Shri George Joseph Kannimankunnel (IAS, Ex Chief Secretary Gujarath State)

വഴികാട്ടി

{{#multimaps:9.617832 ,76.709345| width=500px | zoom=16 }}