എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/സഹായഹസ്തങ്ങൾ

23:19, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/സഹായഹസ്തങ്ങൾ എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/സഹായഹസ്തങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഹായഹസ്തങ്ങൾ

പ്രളയത്തിൽ നിന്നു നാം പഠിച്ചു പാഠങ്ങൾ
ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒന്നാണന്ന് 
വിശപ്പ് എന്ന വികാരം ഏവർക്കും ഒരുപോലെന്ന്
നാമെല്ലാവരും ഒരമ്മതൻ മക്കളെന്ന്
ഒരു പാത്രത്തിൽ വേവിച്ചും വിളമ്പിയും നാം പങ്കിട്ടത്
ഒരു വലിയ സ്നേഹബന്ധമായിരുന്നല്ലോ
അന്നു നാം പഠിക്കാതെ പോയ പലതും
പഠിപ്പിക്കാനായി വന്ന ടീച്ചറല്ലോകൊറോണ നീ
ആൾക്കൂട്ടമില്ലാതെ ആഡംബരമില്ലാതെ നടക്കുന്നൂ
ചടങ്ങുകൾ പലതുമിന്നിവിടെ
അച്ഛനുമമ്മയും മക്കളുമെല്ലാവരുമൊത്തൂ തമാശകൾ
പറഞ്ഞു ചിരിച്ചീടുന്നു
ഒറ്റക്കു പിറുപിറുത്തുകൊണ്ടടുക്കളയിൽ കഴിഞ്ഞവർക്കിന്നു
സഹായഹസ്തങ്ങൾ നാലുചുറ്റും

ROSHNA JAWAHAR
8E എൽ. വി. എച്ച്.എസ്. പോത്തൻകോട്
 കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത