എൻ.എസ്.എസ്. എൽ .പി. എസ്. പാറക്കര
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ശതാബ്‌ദിയുടെ നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേക്ക് എത്തികൊണ്ടിരിക്കുന്ന നമ്മുടെ കലാക്ഷേത്രം : എൻ. എസ്. എസ്. എൽ. പി. സ്കൂൾ പാറക്കര. സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകർ. സ്വന്തം വീടുപോലെ താലോലിച്ചു സംരക്ഷിച്ചുപോകുന്ന നാട്ടുകാർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ. എല്ലാവർക്കുമായി ഇത് ഞങ്ങൾ സമർപ്പിക്കുന്നു.
എൻ.എസ്.എസ്. എൽ .പി. എസ്. പാറക്കര | |
---|---|
![]() | |
വിലാസം | |
പാറക്കര പാറക്കര,പാറക്കര പി.ഒ , 691525 | |
സ്ഥാപിതം | 01 - 01 - 1956 |
വിവരങ്ങൾ | |
ഫോൺ | 8075561294 |
ഇമെയിൽ | nsslps1956@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38311 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാമാദേവി ടി കെ |
അവസാനം തിരുത്തിയത് | |
12-05-2021 | 38311 |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര പഞ്ചായത്തിലേ 8 -ാം വാർഡായ മങ്കുഴി വാർഡിന്റെ വടക്കേയറ്റത്ത് പാറക്കര തെക്ക് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാറക്കരയിലും സമീപപ്രദേശിങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനു പ്രൈമറി സ്കൂൾ ഇല്ലാത്തതിനാൽ മേച്ചേരിമഠത്തിൽ പുരുഷോത്തമൻ പോറ്റി ദാനമായി നൽകിയ സ്ഥലത്ത് ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടേയും കരയോഗകാരുടേയും ശ്രമഫലമായി 10-10-1955 ൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പിന്നീട് ഈ സ്കൂളിന്റെ ഭരണം ഒന്നുകൂടി കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി 1959-ാമാണ്ട് സെപ്റ്റംബർ മാസം 26-ാം തീയതി സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി എഴുതികൊടുത്തു.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധീനതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. അവികസിത പ്രദേശം ആയിരുന്ന പാറക്കരയിലെ സമസ്ത ജനാവിഭാഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നതിന് ചവിട്ടുപടിയാകാൻ സഹായിച്ച ഈ സരസ്വതീക്ഷേത്രം നാടിന്റെ പുരോഗതിയുടെ പാതയിലെ ഒരു നാഴികകല്ലാണ്.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
കലാകായിക പ്രവർത്തി പരിചയ മേളകൾ , ഗണിത -ശാസ്ത്ര മേളകൾ, യുറീക്കാ പരീക്ഷ ഇവയിലൊക്കെ സമ്മാനങ്ങൾ നേടാനും സാധിച്ചിട്ട് ഉണ്ട്. എല്ലാ വർഷവും LSS പരീക്ഷകളിൽ കുട്ടികളെ തയ്യാർ ആക്കുകയും പങ്കെടിപ്പിക്കുകയും ചെയ്യാറുണ്ട്. SSA യുടെ ഭാഗമായി 2008-09ൽ മികവിന്റെ ഒരു ഫലകം നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി. പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വിവിധ മേഖലകളിൽ സജ്ജരാക്കി പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുകയും ഉണ്ടായി. ഐസിടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നുണ്ട്. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസ ഗണിതം, ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജ്ജീവമായി നടന്നു വരുന്നുണ്ട്.ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് assembly നടത്ത പെടുന്നു.
കുട്ടികളുടെ വിവിധ സർഗ്ഗത്മക വാസനകൾ സ്കൂൾ മാഗസിനികളിലൂടെ പ്രദർശിപ്പിക്കുന്നു. ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു.