എളാംകോഡ് സെൻട്രൽ എൽ.പി.എസ്
എളാംകോഡ് സെൻട്രൽ എൽ.പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി | |
കോഡുകൾ | |
സ്കൂൾ കോഡ് | 14523 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-05-2021 | 14523 |
ചരിത്രം
ഇന്നലെകളിലൂടെ...................
1918 ൽ മദ്രാസ് സർക്കാരിനു കീഴിൽ അന്നത്തെ നോർത്ത് മലബാർ ജില്ലയിൽ ഒരു ലോവർ എലിമെൻ്ററി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.കളത്തിൽ ചാത്തു മാസ്റ്റർ ,എലാങ്കോട് പ്രദേശത്തെ അക്കാലത്തെ പൗരപ്രമുഖനായ മരുതോളിൽ അഹമ്മദിൻ്റെ സഹായത്തോടെയാണ് വിദ്യാലയം സ്ഥാപിച്ചത്. എലാങ്കോട് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു ആ കാലഘട്ടത്തിൽ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ലക്ഷ്മി ടീച്ചറായിരുന്നു വിദ്യാലയത്തിൻ്റെ ആദ്യ മാനേജറും പ്രഥമാധ്യാപികയും.
1956 ൽ കേരള സംസ്ഥാന രൂപീകരണത്തോടെ എലാങ്കോട് സെൻട്രൽ എൽ പി സ്കൂൾ എന്ന് വിദ്യാലയം പുനർനാമകരണം ചെയ്യപ്പെട്ടു. എലാങ്കോട് പ്രദേശത്തെ മത സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സഘടനയായ നമാം-ഉൽ- ഇസ്ലാം സംഘം 1979 ൽ വിദ്യാലയത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. വിദ്യാലയത്തിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു അത് . എൻ.ഐ.എസിൻ്റെ അന്നത്തെ പ്രസിഡൻ്റായിരുന്ന എ. അബൂബക്കർ വിദ്യാലയത്തിൻ്റെ മേനേജറായി. 1986ൽ അദ്ദേഹത്തിൻ്റെ ആകസ്മിക വേർപാടിനെ തുടർന്ന് പി. കെ കുഞ്ഞബ്ദുള്ള ഹാജി വിദ്യാലയത്തിൻ്റെ മേനേജറായി . ഇപ്പോഴും അദ്ദേഹം തൽസ്ഥാനത്ത് തുടരുന്നു.
1997 ൽ സ്കൂളിൻ്റെ പ്രഥമ നവീകരണം നടന്നു. പഴയ പ്രീ കെ.ഇ.ആർ കെട്ടിടം പൊളിച്ചുമാറ്റി അധുനിക സൗകര്യങ്ങടോടുകൂടിയ ഒറ്റ നില കോൺക്രീറ്റ് കെട്ടിടം പണിതു.2015ൽ വിദ്യാലയത്തിൻ്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഒന്നാം നില, എ.സി കമ്പ്യൂട്ടർ ലാബ്, ഡൈനിംഗ് ഹാൾ , ആധുനിക ടോയ്‌ലറ്റ് എന്നിവയുടെ നിർമ്മാണവും സമ്പൂർണ മാർബിൾ പതിക്കലും, സൗന്ദര്യവത്കരണവും രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
ഭൗതികപരമായും അക്കാദമികപരമായും ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ. എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ പഠനം നടത്താനുള്ള സൗകര്യം വിദ്യാലയത്തിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
പോസ്ററ് കെ.ഇ.ആർ പ്രകാരമുള്ള 12 ക്ലാസ് മുറികളോട് കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം. വിശാലമായ കളിസ്ഥലം, 20 ഓളം കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്, ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ് വരെ സ്മാർട്ട്ക്ലാസ്റൂം സംവിധാനം, ചുറ്റുമതിൽ, ആധുനികവും, ശുചിത്വവുമുള്ള ടോയ്ലറ്റുകൾ, ഡൈനിംഗ് ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
നമാ-ഉൽ-ഇസ് ലാം സംഘം എലാങ്കോട്