കണ്ണംവെള്ളി എൽ. പി. സ്കൂൾ
കണ്ണംവെള്ളി എൽ. പി. സ്കൂൾ | |
---|---|
വിലാസം | |
തലശ്ശേരി കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ , 670692 | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 9847435676 |
ഇമെയിൽ | kannamvellilps@gmail.com |
വെബ്‍സൈറ്റ് | https://kannamvellilpschool.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 14509 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിത്ത് കെ |
അവസാനം തിരുത്തിയത് | |
03-05-2021 | Kvlpspanoor |
ഓർമ്മകളിലൂടെ നമ്മുടെ വിദ്യാലയം.........
പാനൂരിൻ്റെ ഹൃദയഭാഗത്ത് ഒരു നൂറ്റാണ്ട് കാലം ഈ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും നിരവധിപേർക്ക് വിദ്യയുടെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയ സ്ഥാപനമാണ് കണ്ണംവെള്ളി എൽ പി സ്കൂൾ.1895 ൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് കൊണ്ട് പഴയകാല ഗുരുകുല രീതിയിൽ വിദ്യാഭ്യാസം ആരംഭിച്ചത് പള്ളിക്കണ്ടി കൃഷ്ണൻ ഗുരുക്കൾ ആയിരുന്നു. സ്ഥാപക മാനേജരും പ്രധാന അധ്യാപകനും അദ്ദേഹം തന്നെ ആയിരുന്നു .കാലഘട്ടങ്ങളിലൂടെ വിദ്യാലയത്തിൽ അധ്യാപനം നടത്തിയിരുന്ന ശ്രീ അനന്തൻ മാസ്റ്റർ ,കേളു മാസ്റ്റർ ,ചാത്തു മാസ്റ്റർ ,കുഞ്ഞിരാമൻ മാസ്റ്റർ ,കുഞ്ഞാപ്പു മാസ്റ്റർ, കുഞ്ഞിരാമ കുറുപ്പ് ,നാരായണ കുറുപ്പ് ,ഇ .രാജു മാസ്റ്റർ, നാണി ടീച്ചർ, സരോജിനി ടീച്ചർ ,മൂസ മാസ്റ്റർ ,ധർമ്മാംബിക ടീച്ചർ ,നിർമ്മല ടീച്ചർ ,പി.സരോജിനി ടീച്ചർ എന്നീ അധ്യാപക ശ്രേഷ്ഠരുടെ സേവനം നന്ദിപൂർവ്വം സ്മരിക്കുന്നു .
ശ്രീ.നാരായണ കുറുപ്പ് മാസ്റ്റർ കുറെ വർഷം മാനേജർ ആയിരുന്നു ,ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ അരുൺ കെ.എം.മാനേജരായി തുടരുന്നു.
ധന്യമായ ഈ സ്ഥാപനം ഒട്ടേറെ മഹത് വ്യക്തികൾക്ക് ജന്മം നൽകിയിട്ടുണ്ട് .കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരനായ കെ.പാനൂർ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു . നിരവധി ഡോക്ടർമാർ എൻജിനീയർമാർ സർക്കാർ ജീവനക്കാർ വ്യവസായ പ്രമുഖർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭകൾ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന പ്രമുഖരെ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .വിദ്യാലയത്തിൻ്റെ ബാക്കിപത്രം ഇതര വിദ്യാലയവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ മെച്ചപ്പെട്ടതാണെന്ന് പറയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് .ഒരു നൂറ്റാണ്ടിൽ അധികം ദീർഘിക്കുന്ന കാലയളവിലെ സംഭവ പരമ്പരകൾ ധാരാളം ഉണ്ട് ,എല്ലാം ഇവിടെ സൂചിപ്പിക്കുന്നില്ല. എങ്കിലും സമീപ കാലത്തെ നേട്ടങ്ങൾ സൂചിപ്പിക്കാതിരിക്കാനും നിർവ്വാഹമില്ല. പാനൂർ സബ് ജില്ലയിലെ ബാലകലോത്സവം ,ശാസ്ത്രമേള, അറബിക് കലോത്സവം ,LSS, ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .സബ് ജില്ലാ കലോത്സവത്തിൽ തുടർച്ചയായി 9 വർഷം ചാമ്പ്യൻഷിപ്പ് നിലനിർത്താൻ കഴിഞ്ഞത് പ്രധാന നേട്ടങ്ങളിൽ ഒന്നാണ്.
മുൻ മന്ത്രി ശ്രീ കെ.പി.മോഹനൻ്റെയും മന്ത്രി ശ്രീ കെ.കെ.ശൈലജ ടീച്ചറുടെയും പ്രാദേശിക ഫണ്ട് ഉപയോഗിച്ച് ലഭിച്ച കമ്പ്യൂട്ടർ സാമഗ്രികൾ കൊണ്ട് ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂമുകളിലൂടെ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു.
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭൗതിക സാഹചര്യം ഉയർത്തുന്നതിലും വിദ്യാലയത്തിൻ്റെ എല്ലാ അത്യുന്നതിയിലും സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന PTA ,MPTA ,SSG ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ച് മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
അരുൺ. കെ.എം
മാനേജർ കൂറ്റേരി മഠത്തിൽ മേനപ്രം (po)
മുൻസാരഥികൾ
1. അനന്തൻ മാസ്റ്റർ 2. കേളു മാസ്റ്റർ 3. കുഞ്ഞാപ്പു മാസ്റ്റർ 4. കുഞ്ഞിരാമക്കുറുപ്പ് 5. നാരായണക്കുറുപ്പ് 6.E.രാജു മാസ്റ്റർ 7. നാണി ടീച്ചർ 8. സരോജിനി ടീച്ചർ 9. മൂസ മാസ്റ്റർ 10 നിർമല ടീച്ചർ 11. പി. സരോജിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.754891056857652, 75.57772992555485 |zoom=14}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|