എ.എം.എൽ.പി.എസ്.എടപ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.എടപ്പലം | |
---|---|
വിലാസം | |
എടപ്പലം എടപ്പലം പോസ്റ്റ്, നടുവട്ടം വഴി , 679308 | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04662315815 |
ഇമെയിൽ | amlpsedappalam01@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20618 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആയിഷ ബീവി. വി സി |
അവസാനം തിരുത്തിയത് | |
05-01-2021 | Simrajks |
ചരിത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1928 ൽ വലിയപാലത്തിങ്കൽ അഹമ്മദുണ്ണി സാഹിബ് ആരംഭിച്ചതാണ് ഈ സ്കൂൾ. അക്കാലത്ത് കുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പിൽക്കാലത്ത് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാൻ തുടങ്ങി. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാം തരാം വരെയായി സ്കൂൾ നിലകൊണ്ടു.
ഭൗതികസൗകര്യങ്ങൾ
1. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും. 2. ശുദ്ധ ജല സൗകര്യം. 3. എല്ലാ സൗകര്യങ്ങളോടുംകൂടിയ അടുക്കള. 4. എല്ലാ ക്ലാസിലും ഡസ്കും ബെഞ്ചും. 5. വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും. 6. വൈകല്യമുള്ള കുട്ടികൾക്കായി റാമ്പ് ആൻഡ് റെയിൽ .
പാഠ്യേതര പ്രവർത്തനങ്ങൾ
1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
2. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
സംസ്ഥാന സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടന്നു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് മറ്റു രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു വെക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. ശ്രീ സുരേഷ് ബാബു മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
3. പഠന യാത്ര 2017 ഫെബ്രുവരി 2നു കോഴിക്കോട്ടേക്ക് പഠന യാത്ര സംഘടിപ്പിച്ചു. കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ ഔഷധോദ്യാനം, കാക്കഞ്ചേരി കിൻഫ്ര വ്യവസായ പാർക്ക്, കോഴിക്കോട് പ്ലാനെറ്റൊരിയം, കോഴിക്കോട് ബീച്ച് aquarium എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- പരമേശ്വരൻ
- ലക്ഷ്മിക്കുട്ടി
- കുഞ്ഞിഖാദർ
- ശ്രീധരൻ പിള്ള
- എൻ ആർ രവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ അഹമ്മദ്കുട്ടി വി പി
വഴികാട്ടി
{{#multimaps:10.8917036,76.1663181|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|