സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പൊട്ടിച്ചെറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 19 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പൊട്ടിച്ചെറിയാം എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പൊട്ടിച്ചെറിയാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊട്ടിച്ചെറിയാം

രണ്ടായി നാലായി എട്ടായി,
എണ്ണങ്ങൾ പെരുകുന്നു.
ഗ്രാമങ്ങളും, നഗരങ്ങളും, അതിർത്തികളും, കടന്നു എത്തുന്നു.
ജനഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്നു.
ലോകമെമ്പാടുമുള്ള ജീവന്റെമേൽ
താണ്ഡവ നൃത്തമാടുന്നു.
ആരാണിവൻ? എന്താണിവൻ?
ആർക്കുമറിയില്ല?
മനുഷ്യൻ അങ്ങോടും ഇങ്ങോടും
നോക്കി തുടങ്ങി.
പക്ഷെ, ഇവനെ കാണാൻ കഴിയുന്നില്ല.
മനുഷ്യനേത്രം കൊണ്ടുകാണാൻ കഴിയാത്ത ഈ പഹയൻ ആര്?
അവസാനം ലോകം അവനു ഒരു പേര് നൽകി.
കൊറോണ
പാവപ്പെട്ടവനെന്നില്ല,
പണക്കാരനെന്നില്ല,
ഈ വൈറസിനു മുന്നിൽ ഏവരും തുല്യർ.
ഇന്നു
ശത്രുതയില്ല,
വിധ്വേഷമില്ലാ,
പണക്കൊതിയില്ല,
കൊലപാതകമില്ല,
മഹാവിപത്തുകൾ ഒന്നുമില്ല.
ഒറ്റകെട്ടായി നേരിടുന്നു,
ഒന്നായി, ഒരേ മനമോടെ...
മനുഷ്യനെ ചുറ്റി വലിച്ച ഈ ചങ്ങലയെ തകർത്തിടും നമ്മൾ
ഒന്നായി, ഒരേ മനമോടെ...

അലൻ ജോർജ്ജ്
9 A സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കവിത