ജി.എച്ച്.എസ് .,മറയൂർ.

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ് .,മറയൂർ.
വിലാസം
മറയൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലഡിഇഒ കട്ടപ്പന | കട്ടപ്പന]]]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ത​മിഴ‍
അവസാനം തിരുത്തിയത്
28-12-2010Edward

വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]



itschoolകണ്ണി തലക്കെട്ട്

ചരിത്രം

സഹ്യപര്‍വൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരില്‍ കേരള സര്‍കാര്‍ ഒരു സ്ക്കൂള്‍ തുടങ്ങാന്‍ 1974-ല്‍ അനുവാദം നല്‍കി.

ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ല്‍ ഇന്നത്തെ സെ. മേരീസ് ചര്‍ച്ചിനു സമീപമുള്ള മാതപറമ്പില്‍ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തില്‍ താല്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥിരം സംവിധാനം രൂപപ്പെടുത്തുവാനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ജോസ് മുണ്ടച്ചന്‍ എന്ന ആളുടെ സ്പോണ്‍സര്‍ഷിപ്പില്‍ ഗവണ്‍മെന്റ് അനുവദിച്ച സ്ക്കൂള്‍ ഇന്ന് ഇരിക്കുന്ന സ്ഥലത്തിന് സമീപം ഓലപ്പുരയിലേക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്തു.

സ്ക്കൂള്‍ ആരംഭിച്ചപ്പോള്‍ മൂന്നാര്‍ സ്ക്കൂളിലെ അദ്ധ്യാപകന് ഈ സ്ക്കൂലിന്റെ പ്രധാന ചുമതല വഹിച്ചിരുന്നത്. 8,9 ക്ലാസ്സുകളിലായി 26 കുട്ടികളും മലയാള തമിഴ് വിഭാഗങ്ങളിലായി 3 അദ്ധ്യാപകരുമാന് ആദ്യം ഉണ്ടായിരുന്നത്.

1976 – ല്‍ 11 പേര്‍ അടങ്ങുന്ന ആദ്യ എസ്. എസ്.എല്‍. സി. ബാച്ച് മൂന്നാര്‍ ഹൈസ്ക്കൂളില്‍ പരീക്ഷ എഴുതി. അതില്‍ 7 പേര്‍ വിജയിച്ചു. നാട്ടുക്കാരുടെ കൂട്ടായ്മയിലും പരിശ്രമത്തിലും ഇന്നത്തെ സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതുയര്‍ത്തിയതോടുകൂടി സ്ക്കൂള്‍ പുരോഗതിയിലേയ്ക്ക് മുന്നേറി. മറയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അന്നത്തെ പ്രസിഡണ്ട് ശ്രി. രാമസ്വാമിപിള്ളയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

2003-04 അദ്ധ്യായന വര്‍ഷം മുതല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. സയന്‍സ്, കോമേഴ്സ് സബ്ജക്ടുകളാണ് വിഷയം. പച്ചവിരിച്ച മലനിരകള്‍ക്കിടയില്‍ പ്രഭതൂകി നില്‍ക്കുന്നതും പഞ്ചപാണ്ഡവന്‍മാരുടെ പാദസ്പര്‍ശം ഏറ്റതും കേരളത്തിന്റെ സപ്തവിസ്മയങ്ങളില്‍ ഒന്നായ മുനിയറകളുള്ളതുമായ നാടാന് *മറയൂര്‍*.

കേരളത്തിന്റെ പശ്വിമഘട്ടത്തില്‍ കിഴക്കന്‍ ചെരുവില്‍ ആനമലയുടെ താഴ്വരയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നു. പട്ടുവിരിച്ച പുണ്യഭൂമികുഞ്ഞിളം കാറ്റില്‍ ആടികളിക്കുന്ന സസ്യങ്ങളും കള കളമൊഴുകുന്ന കാട്ടരുവികളും നിറഞ്ഞ നാട്.

മറയൂര്‍ എന്ന് പേര് വരുന്നതിനു പിന്നിലൊരു ചരിത്രമുണ്ട്. പണ്ട പാണ്ഡവന്‍മാര്‍ വനവാസകാലത്ത് മറഞ്ഞിരുന്ന സ്ഥലമാണ് പിന്നീട് മറയൂര്‍ എന്ന പേരിലറിയപ്പെട്ടത്. പാണ്ഡവന്മാര്‍ 5 പേരായതിനാല്‍ അഞ്ചുനാട് എന്നും പേരുണ്ട്. കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഒന്നായ പാമ്പാര്‍, 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലകറിഞ്ഞി, മറയൂര്‍ ശര്‍ക്കര, ചന്ദനം തുടങ്ങിയ നിരവധി സവിശേഷതകളാല്‍ പ്രസിദ്ധമാണ് മറയൂര്‍. ആദിമ ഗോത്രവര്‍ഗ്ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രങ്ങള്‍ക്ക് സാക്ഷിയായി സ്ഥിതിചെയ്യുന്ന മറയൂരിലെ മുനിയറകള്‍ ഏവരുടെയും ശ്രദ്ധപിടിച്ച്പറ്റുന്നതാണ്.

ജാതി, മത വര്‍ഗ്ഗഭേദമില്ലാതെ ഇവിടെ നിരവധി ആരാധനാലയങ്ങള്‍ സ്ഥിതിചെയ്യുന്നു. ഇവിടെ ഒരു പ്രത്യേക ഹൈന്ദവ ആചാരമാണ് നിലനില്‍ക്കുന്നത്. ഇത് പുതിയതായി നിര്‍മ്മിച്ചതല്ല. പ്രാചീന കാലം മുതല്‍ക്കെ ഇവിടെ ഉണ്ടായിരുന്നതാണ്. സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ മലകളാലും പ്രകൃതി രമണീയമായ മനോഹരമായ നാട്.
itschool
general education

ഭൗതികസൗകര്യങ്ങള്‍

മധ്യശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ *മുനിയറകള്‍* നിറഞ്ഞ മലയുടെ താഴ്വാരത്തില്‍ മൂന്ന് ഏക്കര്‍ വിസ്തൃതമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി,കഞ്ഞിപ്പുര, കുടിവെള്ളകിണര്‍, ടോയ്ലറ്റ് സംവിധാനം, ചെറിയ കളിസ്ഥലം എന്നിവ ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറിയില്‍ പഠന സൗകര്യത്തിന് ആവശ്യമായ പുസ്തകങ്ങള്‍ ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* വിദ്യാരംഗം കലാ സാഹിത്യ വേദി
* പച്ചക്കറി കൃഷി  
*  ക്ലാസ് മാഗസിന്‍.
*  മുനിയറ സംരക്ഷണം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* എന്. ജീ. സി.(NATIONAL GREEN COPS)
* TEENS' CLUB

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

T T Joseph
Usha henry Joseph- President Marayoor Grama Panchayath
Usha Thambidurai- Vice President Marayoor Grama Panchayath

വഴികാട്ടി

<googlemap version="0.9" lat="10.590421" lon="77.360229" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.331132, 77.272339

10.30411, 77.23114 11.02208, 77.330017 </googlemap> |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • മൂന്നാര്‍ ഉടുമല്‍പേട്ട് സംസ്ഥാനാനന്തര റോഡില്‍ 40 കി.മി. അകലെ മറയൂര്‍ ടൗണില്‍നിന്ന് 5 കി.മി. മാറി കാന്തല്ലൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്നു.
  • നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് 175 കി.മി. ദൂരം.

|}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_.,മറയൂർ.&oldid=106089" എന്ന താളിൽനിന്ന് ശേഖരിച്ചത്