ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട് കുറവൻകുഴി പി ഒ , 689548 | |
സ്ഥാപിതം | 1 - ജൂൺ - 1961 |
വിവരങ്ങൾ | |
ഫോൺ | 9744619455 |
ഇമെയിൽ | gnlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37307 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിമോൻ എൻ |
അവസാനം തിരുത്തിയത് | |
01-12-2020 | Pcsupriya |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്ത് നാലാം വാർഡിൽപ്രകൃതി സുന്ദരമായ ഒരു കുന്നിൻ ചരുവിലായി ആണ് ഈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1961 ജൂൺ !4 നു അന്നത്തെ തിരുവല്ല ഡി ഇ ഒ ശ്രീ വള്ളംകുളം കരുണാകരൻ നായർ സർ ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു.
കുഴുവാംമണ്ണിൽ ശ്രീ കൊച്ച് സർക്കാറിനു എഴുതി കൊടുത്ത സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച 60 അടി നീളമുള്ള ഷെഡിൽ ക്ളാസ്സ് നടത്തി വന്നു. എന്നാൽകാറ്റുമൂലം ഷെഡ് തകർന്നു പോകുകയും തുടർന്ന്പുതുപ്പള്ളി പാറയ്കൽ വീട്ടിലും ഏഴംകുളത്ത് കടയുടെ വരാന്തയിലും ഇവാഞ്ചലിക്കൽ പള്ളിയിലുമായി ക്ളാസ്സുകൾ നടത്തിക്കൊണ്ടു വന്നു 1963- ൽ ഇപ്പോൾ കാണുന്ന 120 അടി കെട്ടിടവും കിണറും മൂത്രപ്പുരയും സർക്കാരിൽ നിന്നുംനിർമ്മിച്ചു നൽകി. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
നല്ല കെട്ടുറപ്പും ബലവത്തുമായ ഒറ്റക്കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ്സ്മുറികളിലും ആവശ്യാനുസരണം ബഞ്ച്, ഡസ്ക്,തുടങ്ങിയ എല്ലാ ഫർണീച്ചറുകളും ലഭ്യമാണ്. കൈറ്റിൽ നിന്നും രണ്ട് ലാപ്പ്ടോപ്പ് ഒരു പ്രൊജക്ടർ സ്മാർട്ട്ക്ലാസ്സ് റൂമിനായി ബഹുമാനപ്പെട്ട എം എൽ എ ലഭ്യമാക്കിയ ഒരു ലാപ്പ്ടോപ്പ് പ്രൊജക്ടർ ഗ്രാമപഞ്ചായത്തിൽനിന്നും കിട്ടിയഒരു ലാപ്പ്ടോപ്പ് അദ്ധ്യാപകർ വാങ്ങിയരണ്ടു ലാപ്പാടോപ്പ് ഉൾപ്പെടെ ആകെആറു ലാപ്പ്ടോപ്പും രണ്ടു പ്രൊജക്ടറും സ്കൂളിൽ ഉണ്ട് ഇവ ഉപയോഗിച്ച് ആധുനിക വിവര സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിദ്യഭ്യാസം ആണ് സ്കൂളിൽ നടക്കുന്നത്എല്ലാ കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ സുചിമുറി സൗകര്യം സ്കൂ്ളിൽ ഉണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ കായികവിനോദത്തിനു ആവശ്യമായ കളിഉപകരണങ്ങൾ എന്നിവ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സജിമോൻ എൻ (പ്രഥമാദ്ധ്യാപകൻ ) ശ്രീദേവിയമ്മ എംജി സുജ സി ആർ വർഗ്ഗീസ് റ്റിഎം
പ്രീ പ്രൈമറി
സുബി
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിയ്ക്കുക {{#multimaps: 9.3744973,76.6826566|width=800px|zoom=10}} |