പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ
School Pic
വിലാസം
പള്ളിക്കൽ

പള്ളിക്കൽ പി.ഒ
പത്തനംതിട്ട
,
690504
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04734-288784
ഇമെയിൽpuspmhspallicka@gmail.com
കോഡുകൾ
സ്കൂൾ കോഡ്38104 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി എസ് സനിൽകുമാർ
പ്രധാന അദ്ധ്യാപകൻടി അനിത
അവസാനം തിരുത്തിയത്
29-11-202038104


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭാരതീ വിലാസം ബംഗ്ലാവിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ അവർകളുടെ നേതൃത്വത്തിൽ 1950-കളിൽ പള്ളിക്കൽ പഞ്ചായത്തിൽ ഇംഗ്ലീഷ് മീഡില് സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകനായ പി ജയകുമാർ ഉണ്ണിത്താൻ അവർകൾ സ്കൂളിന്റെ മാനേജരായി ചുമതലയേൽക്കുകയും, 1984 സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും. സ്കൂളിന്പി യു എസ് പി എം ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.മാനേജരുടെയും അധ്യാപകരുടെ പരിശ്രമഫലമായി 1500 ഓളം കുട്ടികൾ സ്കൂളിൽപഠനത്തിനായിഎത്തിച്ചേർന്നു.നാട്ടുകാരുടെചിരകാലാഭിലാഷമായിരന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 1991പ്രവർത്തനമാരംഭിച്ചു. പി.ജയകുമാർ ഉണ്ണിത്താൻ അവർകളുടെ ദേഹവിയോഗം മൂലം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി ടി എസ് പത്മകുമാരി അവർകൾ സ്കൂൾ മാനേജർ ആയി 1994 ചുമതല ഏറ്റു. ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാനേജ്മെന്റ് പ്രതിനിധികളായ ശങ്കരീ ജെ ഉണ്ണിത്താൻ ബിജു സി നായർ എന്നിവർ ചേർന്നാണ്.

ഭൗതികസൗകര്യങ്ങൾ

പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഗവൺമെന്റ് എൽപിഎസ് –നു സമീപത്തായി പി യു എസ് ടി എം എച് സ്കൂൾ സ്ഥിതി ചെയ്യുന്നു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ഉള്ള ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്, സ്കൂൾ പഠനത്തിനായി മികച്ച കെട്ടിടങ്ങൾ ലൈബ്രറി ലബോറട്ടറി ജൈവവൈവിധ്യ ഉദ്യാനം ഐടി ലാബ്,സ്മാർട്ട് ക്ലാസ് റൂം വിശാലമായ കളിസ്ഥലം എന്നിവയുണ്ട് സ്കൂളിലെ പൊതുപരിപാടി ദിനങ്ങ ൾക്കും കലാമത്സരങ്ങളും കുട്ടികൾക്കും കാണുന്ന തരത്തിലുള്ള ഒരു വിശാലമായ ഓഡിറ്റോറിയം ഉണ്ട് കുട്ടികൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനു പൊതുകിണർ സ്ഥാപിക്കുകയും അത് ശുചീകരിച്ച് നെറ്റ് ഇട്ട് സൂക്ഷിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടത്ര വെള്ളം പൈപ്പ് ലൈൻ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് എന്നാൽ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട് ഈ ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പാചകം ചെയ്യുന്നതിന് പാചകപ്പുരയും കുട്ടികൾക്ക് ഇരുന്ന് കഴിക്കുന്നതിന് വൃത്തിയുള്ള വിശാലമായ മുറിയും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് വ്യക്തിശുചിത്വം ഓമന മൃഗങ്ങളെ പരിപാലിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പേവിഷബാധ ഇവയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് ജെസി ഡാനിയൽ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി മാനേജ്മെന്റ് നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നേടിയ അധ്യാപകരുടെ മേൽനോട്ടത്തിൽ റോബോട്ടിക്മാക്സ്ടാലൻഡ്ഹോപ്, എന്നീ സ്പെഷ്യൽ ക്ലാസ്സുകൾ നടത്തുകയുണ്ടായി, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഹലോ ഇംഗ്ലീഷ് ,സുരിലി ഹിന്ദി, ശ്രദ്ധ, നവപ്രഭ മലയാളത്തിളക്കം ,എന്നിവ നടത്തി. പഠനത്തോടൊപ്പം മറ്റു പാഠ്യേതര പ്രവർത്തനങ്ങളായ ജൂനിയർ റെഡ് ക്രോസ് ലിറ്റിൽ കൈറ്റ് ഇവയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു കുട്ടികളിലെ കായിക അഭിരുചി വളർത്തുന്നതിനു വേണ്ടി കായികാധ്യാപക നേതൃത്വത്തിൽ വിദഗ്ധരുടെ ഫുട്ബോൾ പരിശീലന ക്ലാസുകൾ നടക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും ഓൺലൈനായി പി ടി എ മീറ്റിംഗ്.  എസ് ആർ ജി മീറ്റിംഗ് കൃത്യമായി കൂടുന്നു എല്ലാ തിങ്കളാഴ്ചയും ഓരോ ക്ലാസിലെയും നേതൃത്വത്തിൽ അസംബ്ലി നടക്കുന്നുണ്ട് പത്താം ക്ലാസിലെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മാനേജ്മെന്റ് അധ്യാപക അനധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളേയും സഹായത്തിൽ 11 ടിവി കുട്ടികൾക്ക് നൽകുകയുമുണ്ടായി.
  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ* റെഡ്ക്രോസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

ശ്രീമതി ടി.എസ്.പത്മകുമാരിയാണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1950-1988 സി ൻ രാമകൃഷ്ണ'പിള്ള
988-1989 കെ രാമചന്ദ്രൻനായർ
1989-1991 കെ രാഘവൻപിള്ള
1991-1994 ടി വി മോഹനൻനായർ
1994-2011 എം ഗോപാലകൃഷ്ണൻഉണ്ണിത്താൻ
2011-2016 വി കെ ശ്രീകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ:കെ എസ് അനിൽ കുമാർ -പ്രിൻസിപ്പൽ ,DB കോളേജ് ,എരമല്ലിക്കര .

ഡോ:വി ആർ പ്രകാശ് -scientist ,ഇൻ ഓസ്‌ടേലിയ ഡോ : ധന ലക്ഷ്മി -പ്രൊഫ്:govt മ്യൂസിക് കോളേജ്,പാലക്കാട് ഡോ :വിശ്വലക്ഷ്മി : വെറ്റിനറി ഡോക്ടർ

വഴികാട്ടി

{{#multimaps: 9.1434649,76.6494562| zoom=16}}