ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ/എന്റെ ഗ്രാമം
എന്റെ ഗ്രാമം
എലിമുള്ളുംപ്ലാക്കൽ എന്ന പ്രദേശത്തിന് ആ പേര് ലഭിച്ചത് എലിമുള്ള് എന്ന ചെടി ധാരാളമായി ഉണ്ടായിരുന്നതിനാലാവണം. ഭക്ഷ്യക്ഷാമം നേരിട്ട കാലത്ത് ജനങ്ങൾക്ക് കൃഷി ചെയ്ത് ജീവിക്കാൻ സർക്കാർ ഭൂമി അനുവദിച്ചപ്പോൾ അവിടേക്ക് കുടിയേറിയവരാണ് ഇവിടെ താമസിക്കുന്നവർ. വനഭൂമി കൃഷിഭൂമി ആക്കാൻ പൂർവികർ ഏറെ അധ്വാനിച്ചു കൈവരിച്ച നേട്ടങ്ങളിൽ പ്രധാനമാണ് ഈ വിദ്യാലയം. പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. IHRD കോളേജും ഇപ്പോൾ എലിമുള്ളുംപ്ലാക്കൽ പ്രദേശത്ത് പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നാട് വളരെയേറെ പുരോഗതിയാണ് കൈവരിച്ചത്. ഈ ഗ്രാമത്തിന് ഒരു തിലകക്കുറിയായി ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ വനമേഖലയിൽ സ്ഥിതിചെയ്യുന്നതിനാൽ സ്കൂൾ മുറ്റത്ത് നിന്ന് നോക്കിയാൽ തന്നെ ഒട്ടനവധി മലമടക്കുകൾ നിരനിരയായി കിടക്കുന്നത് നയന മനോഹരമായ ഒരു കാഴ്ചയാണ്. അടവി ഇക്കോ ടൂറിസം (കുട്ടവഞ്ചി സവാരി) ഈ സ്കൂളിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയായാണ് .ധാരാളം ടൂറിസ്റ്റുകൾ ഇവിടെ എപ്പോഴും സന്ദർശകരായി ഉണ്ട്.