സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 24 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37013 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ് കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. ഒരു ശാസ്ത്രാധ്യാപകൻ കൺവീനറും കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഉദ്ഘാടനം

കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ മാസത്തിൽ മൂന്നാം ആഴ്ച സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.

സൗകര്യങ്ങൾ

സയൻസ് ലാബ് ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്.ടെസ്റ്റ്ട്യൂബുകൾ,ഗ്ലാസുകൾ,സ്പിരിറ്റ്ലാമ്പ്,ലെൻസുകൾ,മൈക്രോസ്കോപ്പ്,വിവിധ തരം ആസിഡുകൾ,ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ വേണ്ടതായ എല്ലാ സാധനങ്ങളും ഉണ്ട്.

മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു. പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.ചെറിയ ചർച്ചകൾ നടത്തുന്നു. വിവിധ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ചെയ്യുന്നു. ശാസ്ത്രരംഗത്തെ പുതിയതും പഴയതുമായ ഒട്ടനവധി അറിവുകൾ കുട്ടികൾക്കു പകർന്നു നൽകാനുള്ള പരിശ്രമം കൂടിയാണ് ഈ പ്രവർത്തനം. സയൻസ് ബുള്ളറ്റിൻ ബോർഡ് ഉണ്ട് ഫീൽഡ് ട്രിപ്പ് നടത്തുന്നു. ശാസ്ത്രമേളയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നു സയൻസ് മാഗസിൻ പ്രസിദ്ധീകരിക്കും പ്ലാസ്റ്റിക് രഹിത വിദ്യാലയം ആക്കുന്നതിനുളള പ്രവർത്തനങ്ങൾ നടത്തുന്നു. ചോദ്യോത്തരപക്തി എല്ലാമാസവും സംഘടിപ്പിക്കാറുണ്ട്. ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കാറുണ്ട് ലാബിലെ അംഗങ്ങളെ ഗ്രൂപ്പുകളാക്കി ഓരോ ദിനാചരണവും കുട്ടികളുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കുക ആധുനിക സാങ്കേതികവിദ്യയുടെ വളർച്ച, ശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾ, പുരസ്കാരങ്ങൾ, നൂതനമായ ആശയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി കുട്ടികളുടെ വിജ്ഞാന സമ്പത്ത് വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനം സഹായിക്കുന്നു.