ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യഭ്യാസത്തിന്റെ ബഹുമുഖലക്ഷ്യങ്ങിൽ മുഖ്യമായ ഒന്ന് വ്യക്തിത്വത്തിന്റെ സമഗ്രവികസനമാണ്. വ്യക്തിത്വത്തിന്റെ നിർവചനത്തിൽ ഒരാളുടെ ശാരീരിക മാനസിക ബൗദ്ധിക ആദ്ധ്യാത്മീക തലങ്ങളെല്ലാം ഉൾച്ചേരുന്നു. പാഠപുസ്തകങ്ങളും ക്ലാസ്മുറികളിലെ. പ്രയോഗിക അനുഭവങ്ങളും ബൗദ്ധിക വൈജ്ഞാനിക മേഖലകൾക്കാണ് ഉന്നൽ നൽക്കുന്നതെങ്കിലും മാനസിക സാംസ്കാരിക തലങ്ങളും നന്നായി പരിഗണിക്കപ്പെടേണ്ടതാണ് എന്നതിൽ തർക്കമില്ല. കലാസാഹിത്യ മേഖലകളിലെ ഇടപെടലുകളിലൂടെയാണ് ഈ തലങ്ങളുടെ പോഷണം സാധ്യമാക്കപ്പെടുന്നത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഊ രംഗത്ത് ഏറ്റവും ശക്തമായ വേദി വിദ്യാരംഗം കലാസാഹിത്യവേദി തന്നെയാണ്. ഒാരോ അക്കാദമിക വർഷത്തിലും തുടക്കംമുതൽ ഒടുക്കം വരെ ചിട്ടായായ പല പ്രവർത്തനങ്ങളും സംഘടിപ്പിച്ച് കലാലയങ്ങളും ക്ലാസ്സ് മുറികളും ഭാവരാഗതാളലയ നിമിത്തമാക്കുന്നതോടൊപ്പം കുഞ്ഞുമനസ്സുകളൂടെ സംസ്കരണവും വികസനവും ഉറപ്പിക്കുക എന്ന ദൗത്യവും വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ ഉറപ്പാക്കപ്പെടുന്നു. സംസ്ഥാനതലത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി രൂപികൃതമായതു മുതൽ ഇതിന്റെ പ്രവർത്തനങ്ങളിലും ചിട്ടയായും സജീവമായും നടന്നുവരുന്നു. വിദ്യാർത്ഥിനികളുടെ കലാസാഹിത്യാഭിരൂചികൾ യഥാസമയം കണ്ടെത്താനും പരിപ്പോഷിപ്പിക്കാനുമുള്ള നിരവധി പരിപാടികൾ ആണ്ടുതോറും നടത്തി വരുന്നു. അക്കാദിമിക വർഷാരംഭം തന്നെ ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും ഭാരവാഹികളെ തെരെഞ്ഞടുക്കുന്നു. ഹൈസ്കൂൾ യുപി വിഭാഗങ്ങളിലെ അധ്യാപികമാരുൾപ്പെട്ട കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തുനടപ്പാക്കിവരുന്നത്. ആഴ്ച്ചത്തോറും നടത്തുന്ന ക്ലാസ്സ് മീറ്റിംഗുകളാണ് കലാസാഹിത്യവേദിയുടെ പ്രഥമഇനം. ഒരു ടേമിൽ ഒന്നോ രണ്ടോ പൊതുമീറ്റിംഗുകളും സംഘടിപ്പിക്കുന്നു. ഇവയുടെ നടത്തിപ്പ് വ്യത്യസ്ത ക്ലാസുകൾ ഏറ്റെടുത്തു ഭംഗിയാക്കുന്നു. ജൂൺ മാസം തന്നെ എല്ലാക്ലാസുകളിലും വിദ്യാരംഗത്തിലെ കുട്ടികൾ മുൻകൈ എടുത്ത് വായനമൂല സംഘടിപ്പിക്കുന്നു. വീടുകളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ ക്ലാസിൽ കൊണ്ടുവരുകയും പല ക്ലാസുകളിൽ കൈമാറുകയും ചെയ്യുന്നു. കുട്ടികൾ സ്വയം രചിച്ച കവിത, കഥ എന്നിവവായിച്ച് അവതരിപ്പിക്കുന്നതിന് വിദ്യാരംഗം വേദിയാകുന്നു. 8-ാം ക്ലാസിലെ മലയാളപാഠവുമായി ബന്ധപ്പെട്ട് കുട്ടികൾ തുള്ളൽ പ്രസ്ഥാനം പരിചയപ്പെടുകയും തുള്ളൽ പാട്ടുകൾ രചിച്ച് അവതരിപ്പിക്കുകയുംചെയ്യുന്നു. നാടൻപ്പാട്ടുകൾ സംഘമായി അവതരിപ്പിക്കുകയും, പഴഞ്ചെല്ലുകൾ, കടങ്കഥകൾ ശേഖരിച്ച് മറ്റുള്ളവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. പത്രവായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിവാർത്താവായന മത്സരവും നടത്തിവരുന്നു. എന്നാൽ കോവിഡ് ഉയർത്തിയ ഒറ്റപ്പെടൽ ഭീഷണിയും മാനസിക സംഘർഷങ്ങളും മറ്റു പ്രതിസന്ധികളും അതിജീവിക്കാൻ കുട്ടികളുടെ കലാസാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ മാത്രമേ കഴിയൂ എന്നു മനസ്സിലാക്കി അവസരത്തിനൊത്തുയർന്നു പ്രവർത്തിക്കാൻ മുന്നോട്ടുവന്ന എല്ലാവർക്കും ആശംസകളും നന്ദിയും അർപ്പിക്കുന്നു. ജൂൺ മാസം തന്നെ google meet ലൂടെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം H.M ശ്രീമതി Suja Annie Mathew നിർവഹിച്ചു. കോ ഒാർഡിനേറ്ററായി ശ്രീമതി ഷൈനി ഡേവിഡ് ചുമതലയേറ്റു. U.P, H.S വിഭാഗത്തിൽനിന്ന് 80 - ഒാളം കുട്ടികൾ മിറ്റീംഗിൾ പങ്കെടുത്തു. കഥ,കവിത എന്നിവ അവതരിപ്പിച്ചു.