എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2018-2019സ്കുൂളിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം മധുരത്തോടൊപ്പം പo നോപകരണങ്ങളും കുട്ടികൾക്ക് നൽകി. പരിസ്ഥിതി ദിനം ലീഗൽ സർവ്വീസ് സബ് ജഡ്ജി ശ്രീ പ്രദീപ് സാർ വൃക്ഷത്തൈകൾ നട്ട് ഉത്ഘാടനം ചെയ്തു.വായനാദിനം, സ്വാതന്ത്ര്യ ദിനം ഇവ വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. പ്രളയകെടുതി അനുഭവിച്ച കുട്ടികൾക്ക് പo നോപകരണങ്ങളും വീട്ടുപകരണങ്ങളും വിതരണം ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷകർത്താക്കൾക്കായി BRC യിൽ നിന്നുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ ക്ലാസ്സ് നടത്തി. ഗാന്ധിജയന്തി, ശിശുദിനം എന്നിവ വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ചങ്ങനാശ്ശേരി വൈദ്യ രത്നം ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഡോ: ശ്രീദേവി മുഴുവൻ കുട്ടികളെയും പരിശോധിച്ചു. C V രാമൻ ജന്മദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരുമല ദേവസ്വം കോളേജിലെ റിട്ടയേർഡ് പ്രോഫസർ .ശ്രീ സോമനാഥൻപിള്ള സാർ രാമൻ പ്രഭാവത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.നവകേരള സൃഷ്ടി കുട്ടികളുടെ കാഴ്ചപ്പാടിൽ എന്ന പരിപാടിയുടെ പ്രദർശനം വാർഡ് കൗൺസിലർ പ്രകാശനം ചെയ്തു.ഹലോ ഇംഗ്ലീഷ്, ശ്രദ്ധ, മലയാള തിളക്കം, സു ര ലീ ഹിന്ദി തുടങ്ങിയവയുടെ ക്ലാസുകൾ നടത്തി.സ്കുൾ തല പഠനോത്സവം പിറ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ ശ്രീമതി.പത്മാവതി ടീച്ചർ ഉത്ഘാടനം ചെയ്‌തു. കുട്ടികളുടെ മികവുകൾ പ്രദർശിപ്പിച്ചു. ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുഷ്പഗിരി മെഡിസിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ദന്തപരിശോധന നടത്തി. കോഴഞ്ചേരി ഗവ. ഹോസ്പിറ്റലിലെ കൗൺസിലർ ശ്രീമതി ഷേർലി കുട്ടികൾക്ക്കൗൺസിലിംഗ് ക്ലാസ്സ് നടത്തി. RKSKട്രയിനിംഗിന്റെ ഭാഗമായി തിരുവല്ല ദേവസ്വം ബോർഡ് ഹൈസ്കൂളിൽ നടന്ന 4 ദിവസത്തെ പരിശീലനത്തിൽ 2 കുട്ടികളെ പങ്കെടുപ്പിച്ചു.മുത്തൂർ കാനറാ ബാങ്ക് സംഘടിപ്പിച്ച 'കാനറാ വിദ്യാജ്യോതിസ്കീംഫോർ sc girls ' എന്ന സ്കീമിൽ up വിഭാഗത്തിലെ 2 കുട്ടികൾ അർഹരായി.