സംവാദം:ഗവ.ഡ്ബ്ല്യു.എൽ.പി.എസ്സ് ഇടയാറൻമുള

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 10 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37401 (സംവാദം | സംഭാവനകൾ) (' ചരിത്രം ചരിത്രം മഹാത്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                         ചരിത്രം                          ചരിത്രം

മഹാത്മഗാന്ധിയുടെ ഹരിജനോദ്ധാരണ സന്ദേശത്തിൽ നിന്നുംആവേശം ഉൾക്കൊണ്ട് അയിരൂർ പാണ്ഡവത്തും കര പിള്ളയുടെ നേതൃത്വത്തിൽ 1940കളിൽ സ്ഥാപിതമായതാണ് ആറന്മുള പഞ്ചായത്തിൽ എരുമക്കാട് തെക്ക് ഒരു ചെറിയ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഗവ: ഹരിജൻ വെൽഫെയർ ഏൽ. പി. സ്കൂൾ. ഗുരുക്കൻമാരുടെ ആസ്ഥാനമായിരുന്നതിനാൽ ഈ കുന്നിന് ദേശവാസികൾ ഗുരുക്കൻ കുന്ന് ഏന്ന പേരുനൽകി ആദരിച്ചു. ചിലകാരണങ്ങളാൽ നിലച്ച സ്കൂളിന്റെ പ്രവർത്തനം 1954 മുതൽ പുനരാരംഭിച്ചു. തുടർന്ന് ഹരിജൻ വെൽഫെയർ വകുപ്പ് ഏറ്റെടുത്തു. 1984ൽ പൂർത്തികരിച്ചതാണ് ഇപ്പൊഴത്തെ സ്കൂൾ കെട്ടിടം. 2012ൽ ഈ സ്കൂളിന്റെ പേര് ശ്രീ കുറുമ്പൻ ദൈവത്താൻ മെമ്മോറിയൽ ഗവ: എൽ. പി. സ്കൂൾ, ഇടയാറന്മുള എന്നാക്കി ബഹു: ഡി. ‍ഡി. ഇ. ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീ കുറുമ്പൻ ദൈവത്താൻ എന്ന മഹാത്മാവിനെ സ്മരിച്ചുകൊണ്ടാണ് ഇങ്ങനെ നാമകരണം ചെയ്തത്. നിലത്തെഴുത്തും ഒന്നാം ക്ലാസുമായിട്ടാണ് വിദ്യാലയം ആരംഭിച്ചത്. കൂറെ വർഷങ്ങൾക്കു ശേഷം വിദ്യാലയത്തി ചുമതല എരുമക്കാട് തെക്ക് ഹരിജന സേവാസംഘം ഏറ്റെടുത്തു. തുടർന്ന് 1952വരെ സ്ഥലവും സ്ഥാപനവും അന്യാധീനപ്പെടുകയും വിദ്യാലയത്തിൻ പ്രവർത്തനം നിലച്ചുപോകുകയും ചെയ്തു. നീണ്ട വ്യവഹാരത്തിനു ശേഷം സ്ഥലം വീണ്ടെടുത്ത് 1954മുതൽ വിദ്യാലയത്തിൻ പ്രവർത്തനം പുനരാരംഭിച്ചു. ചിന്നമ്മ, തങ്കമ്മ എന്നീ രണ്ട് അദ്ധ്യാപികമാരെ നിയമിച്ച് പ്രവർത്തനം തുടങ്ങിയ സ്ഥാപനം തുടർന്ന് ഹരിജൻ വെൽഫയർ വകുപ്പ് ഏറ്റെടുത്തു. മരത്തൂണുകളിൽ മുളയും ഒാലയും കെട്ടി, മുളക്കീറുകൾ കൊണ്ട് എഴിയടച്ച വൃത്തവും കോണും ചതുരവുമല്ലാത്ത, ഒരു വശത്തേക്കു ചാഞ്ഞുനിന്ന കെട്ടിടം. ഭൗതികസാഹചര്യങ്ങൾ ഏറ്റവും പരിമിതമായിരുന്ന ഈ സ്ഥാപനത്തിൽ 1970–80 കാലയളവിൽ നാലുക്ലാസുകളിലായി നൂറിൽക്കൂടുതൽ കുട്ടികള് പഠിതാക്കളായുണ്ടായിരുന്നു. 1979-ൽ ധനകാര്യ മന്ത്രിയായിരുന്ന ശ്രീ എം. കെ. ഹേമചന്ദ്രൻ, ആറന്മുള ഗ്രാമപ്പഞ്ചായത്തു പ്രസിഡൻായിരുന്ന ശ്രീ കെ. കെ. രാമചന്ദ്രൻെ ശുപാർശയിൽമേൽ പ്രത്യേക താൽപര്യമെടുത്ത് വിദ്യാലയത്തിനു പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിച്ചു. ഈ കാണുന്ന മനോഹരമായ ഇരുനിലക്കെട്ടിടടം 1954 ൽ പൂർത്തീകരിച്ചു. ആദ്യകാലത്ത് ജാതിമതഭേദമന്യേ അനേകം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ ചേർന്നു പഠിച്ചിരുന്നു. ഇവിടെ നിന്നും പഠിച്ചുപോയ അനേകം പേർ സർവ്വകലാശാലാ ബിരുദങ്ങൾ നേടി വിവിധ തസ്തികകളിൽ ഉയർന്ന ഉദ്യോഗസ്ഥരായിട്ടുണ്ട്. കാലക്രമേണ സ്വാശ്രയ വിദ്യാലയങ്ങളുടെ ആധിക്യം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെട്ട് എന്നെന്നേക്കുമായി നിലച്ചു പോകുന്ന അവസ്ഥയിലായി. രക്ഷകർത്താക്കളുടെയും നല്ലവരായ നാട്ടുകാരുടെയും നിവേദനങ്ങളുടെ ഫലമായി സ്ഥാപനം തുടർന്ന് നിലനിർത്തുകയാണുണ്ടായത്. ഈ സ്കൂളിനെ ഇന്നത്തെ നിലയിലേക്കും നിലവാരത്തിലേക്കും നയിച്ച പ്രധമാദ്ധ്യാപകർ, അധ്യാപകർ, അനധ്യാപകർ, പി.റ്റി.എ കമ്മറ്റികൾ.... സർവ്വോപരി നല്ലവരായ പ്രദേശവാസികൾ, നാട്ടുകാർ എന്നിവരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഈ സരസ്വതീക്ഷേത്രം നാൾക്കുനാൾ അഭിവൃദ്ധിപ്പെടട്ടെ എന്ന് പ്രാർത്ഥിക്കാം........