എൽ പി ജി എസ്സ് കോറ്റാത്തൂർ
<ആമുഖം
എ ഡി 1916 ൽ ശ്രീ കെ എ എബ്രഹാം തൻെറ സ്വന്തം ഉടമസ്ഥതയിൽ സ്ഥാപിച്ച ഈ സ്കൂൾ നീലംപ്ളാവിൽ കടവ് പ്ലാങ്കമൺ റോഡിൽ തേക്കുങ്കൽ കവലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.കർഷകരും കർഷക തൊഴിലാളികളും കൂടുതൽ പാർത്തിരുന്നതും ഭൂമിശാസ്ത്രപരമായി വളരെയധികം വ്യത്യസ്തത പുലർത്തുന്ന പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ ആണിത്. പെൺ പള്ളിക്കൂടമായി ആരംഭിക്കുകയും നാളിതുവരെ അതേ പേരിൽ പ്രവർത്തിച്ചു വരുകയും ചെയ്യുന്ന ഈ സ്കൂൾ മഹാരാജാവിൻ്റെ ഗ്രാൻഡ് നേടി പ്രവർത്തിക്കുകയും പിന്നീട് ഒരു ഗവൺമെന്റ് എയിഡഡ് സ്കൂൾ ആയി പ്രവർത്തനം തുടരുകയും ചെയ്യുന്നു . ഇപ്പോൾ മാനേജർ ആയി സേവനം അനുഷ്ടിക്കുന്നത് ശ്രീ ഉമ്മൻ കെ മാത്യു കുരുടാമണ്ണിൽ പുത്തൻവീട്ടിൽ ആണ്.
വിദ്യാലയത്തിൻ്റെ അക്കാദമിക അവസ്ഥ
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അധ്യാപകർ പരിശ്രമിക്കുന്നു. ക്യത്യമായ ആസൂത്രണത്തിലൂടെ അധ്യാപകർ പാഠങ്ങൾ കൈകാര്യം ചെയ്യുന്നു. കുട്ടികളുടെ പഠന പുരോഗതിക്കായി ലൈബ്രറി പുസ്തകങ്ങളും പത്രമാസികകളും കമ്പ്യൂട്ടറും ആവശ്യാനുസരണം ഉപയോഗിക്കുന്നു. സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിലെത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്നു.
മികവിന് തിരഞ്ഞെടുത്ത മേഖല
എൽ പി തലങ്ങളിൽ പാഠ്യപദ്ധതി നിഷ്ക്കർഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും ( കലാ കായിക പ്രവർത്തിപരിചയം ) പഠന മികവ് .
നടത്തുന്ന പ്രവർത്തനങ്ങളുടെ ലക്ഷ്യം
സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും കലാകായിക പ്രവർത്തിപരിചയം ഉൾപ്പെടെ പഠനത്തിൽ മുന്നിൽ എത്തിക്കുക. അങ്ങനെ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക.
വായനാശീലം വളർത്തുന്നതിന്
കുട്ടികളിലെ വായനാശീലം വർദ്ദിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലി യിൽ പത്രവായന നടത്തുന്നു. പ്രധാന വാർത്തകളും മഹത് വചനങ്ങളും കുട്ടികൾ എഴുതി തയ്യാറായി വന്ന് വായിക്കുന്നു. സ്കൂൾ ലൈബ്രറി പുസ്തകം വിതരണം ചെയ്ത് കുറിപ്പുകൾ തയ്യാറാക്കിയ അവതരിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്ന കുട്ടികൾക്ക് പ്രോത്സാഹനസമ്മാനം നൽകുന്നു.
ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ
ഈ മേഖലകളിൽ പ്രാതിനിധ്യം ഉണ്ടാകുന്നതിനും വിജയികളാകുന്നതിനും വേണ്ടി പ്രവർത്തനങ്ങൾ പി റ്റി എ യിൽ ആസൂത്രണം ചെയ്യുകയും വിവിധ പ്രവർത്തനങ്ങൾ കുട്ടികളേയും കൊണ്ട് ചെയ്യിക്കുകയും ഉപജില്ലാ മേളകളിൽ പങ്കെടുപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു എന്നത് ഞങ്ങളുടെ സ്കൂളിന് അഭിമാനം തന്നെയാണ്. ഗണിത മാഗസിൻ തയ്യാറാക്കുകയും ചെയ്തിരുന്നു
കലാഭിരുചി
കുട്ടികളിലെ കലാവാസനകളെ മെച്ചപ്പെടുത്തുന്നതിനായി അധ്യാപകരും രക്ഷിതാക്കളും തോളോട് തോൾ ചേർന്ന് നിന്ന് പ്രോത്സാഹനം നൽകുന്നു.ബുധനാഴ്ച നടത്തുന്ന വിദ്യാരംഗം കലാസാഹിത്യ വേദി വെള്ളിയാഴ്ച നടത്തുന്ന മീറ്റിംഗ് ഇവയിലൂടെ കുട്ടികൾ അവരുടെ വാസനകളെ മെച്ചപ്പെടുത്തുന്നു. കഥ,കടങ്കഥ, ലളിതഗാനം, മോണോആക്ട്, മാപ്പിളപ്പാട്ട്, പെൻസിൽ ഡ്രോയിംഗ്, പ്രസംഗം, ദേശഭക്തി ഗാനം, സമൂഹഗാനം എന്നിവയെല്ലാം ക്രമമായി പ്രോത്സാഹിക്കപ്പെടുന്നു. കുട്ടികളിലെ പൊതുവിഞ്ജാനം വർദ്ദിപ്പിക്കുന്നതിനായി ചോദ്യങ്ങൾ ഇടവേളകളിൽ നൽകുന്നു.മാസാവസാനം ക്വിസ് മത്സരം നടത്തി വിജയികൾക്ക് അസംബ്ലി യിൽ സമ്മാനം നൽകുന്നു. യോഗ നടത്തുന്നതിനും സമയം കണ്ടെത്തുന്നു.
ദിനാചരണങ്ങൾ
ലോകപരിസ്ഥിതിദിനം, വായനാവാരം ,ഹിരോഷിമ നാഗസാക്കിദിനം ,ക്വിറ്റ് ഇൻഡ്യദിനം ,സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, ശ്രീക്യഷ്ണജയന്തി, അധ്യാപകദിനം, ശിശുദിനം, ക്രിസ്തുമസ്, റിപ്പബ്ലിക് ദിനം, സ്കൂൾ വാർഷികം തുടങ്ങിയ ദിനങ്ങളെല്ലാം അതാതിൻ്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു
വിനോദയാത്ര
എല്ലാ വർഷവും കുട്ടികളും രക്ഷിതാക്കളും അദ്യാപകരും ചേർന്ന് പഠനയാത്ര നടത്തുന്നു
!-- ലീഡ് വാചകങ്ങൾ '
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എൽ പി ജി എസ്സ് കോറ്റാത്തൂർ | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
തേക്കുങ്കൽ അയിരൂർ , തേക്കുങ്കൽ പി ഒ പത്തനംതിട്ട 689614 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 9497815677 |
ഇമെയിൽ | jayaannieshaji@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37618 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആനി ജയ മാത്യു |
അവസാനം തിരുത്തിയത് | |
09-11-2020 | Sindhusayidas |
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
ഭൗതികസാഹചര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37618
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ