പി .റ്റി .പി .എം .യു .പി .എസ്സ് .തൈമറവുംകര
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പി .റ്റി .പി .എം .യു .പി .എസ്സ് .തൈമറവുംകര | |
---|---|
[[File:അദ്ധ്യാപകർ
രജനി ആർ നായർ (പ്രധാന അദ്ധ്യാപിക) വിജയലക്ഷ്മി പണിക്കർ സന്ധ്യ ജി നായർ റാണി ചന്ദ്രൻ അനൂപ് റ്റി.പി ശശി കുമാർ(ഒ എ)|frameless|upright=1]] | |
വിലാസം | |
തൈമറവുംകര west othera P.O. തിരുവല്ല , 689551 | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 04692615009, 9446711151 |
ഇമെയിൽ | ptpmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37346 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി ആർ നായർ |
അവസാനം തിരുത്തിയത് | |
09-11-2020 | Pcsupriya |
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
==ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1976 ലാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ബഹുമാനപ്പെട്ട പട്ടം താണു പിള്ളയുടെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
ഒരു ഓഫീസ് മുറി, മൂന്നു ക്ളാസ്സ് റൂമുകൾ, കംപ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപയോഗത്തിന് ഒരു ലാപ്പ് ടോപ്പ്, പ്രൊജക്ടർ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇവ കൂടാതെആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ, കളിസ്ഥലം, കുട്ടികൾക്ക് സുരക്ഷിതമായി ഉച്ച ഭക്ഷണം കഴിക്കുന്നതിനുകൂടി ഉപയുക്തമാക്കുന്ന അസംബ്ളി ഹാൾ, പാചകപ്പുര, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള കൃഷിസ്ഥലം, ജൈവവൈവിധ്യ പാർക്ക്, എന്നിവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ. - പരിസ്ഥിതി ക്ലബ്, ശുചിത്വക്ലബ്, മാതൃഭാഷാ ക്ലബ്, സയൻസ് ക്ലബ്, ഇംഗ്ളീഷ് ക്ലബ്, ഹിന്ദി ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിത ക്ലബ് എന്നിവ പ്രവർത്തിക്കുന്നു.
എല്ലാ ആഴ്ചയിലും കലാപ്രോത്സാഹത്തിനായി സാഹിത്യവേദി നടത്തുന്നു. പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിനായി കിരണം എന്ന പേരിൽ വിജ്ഞാന ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവുമായ ഉണർവിനായി എല്ലാ ദിവസവും രാവിലെ യോഗ പരിശീലനം നടത്തുന്നു. ഒറിഗാമിയിൽ കുട്ടികൾക്ക് പരി ശീലനം നൽകുന്നു. ദിനാചരണങ്ങൾ സാമൂഹിക മൂല്യമുള്ളതും പ്രധാനപ്പെട്ടതുമായ എല്ലാ ദിനാചരണങ്ങളും സ്കൂളിൽ നടത്തുന്നു.