ജി.എച്ച്.എസ്. എസ്. അഡൂർ/ഇ-വിദ്യാരംഗം
കരയുവാന്‍ കണ്ണു നീര്‍ എവിടെയെനിക്കിനി
കരയുവാന്‍ കണ്ണു നീരെവി ടെ? ഈ ചെറു ജീവിത
പാഥേയത്തില്‍ഞാകരഞ്ഞു തീര്‍ത്ത കണ്ണീരി
നെന്തു വില?ആരു കല്പിക്കും വില? എല്ലാം ഒരു
കൊച്ചു പാവിതന്‍ വിധിയുടെ ചുടല നൃത്തം
കലി കൊണ്ട് ഭൂമിയാം ഞാനിന്നും കരയുമ്പൊഴും
മാനവര്‍ തീരാരിരക്കിലലയുന്നു അന്ത്യ മുണ്ടോ?
ഈ തിരക്കിനവസാനമുണ്ടോ?എന്റെ കണ്ണീരി
നിന്നു വിരാമമുണ്ടോ? ഇന്നെന്നില്‍ തുടി
ക്കുന്നത് ജീവിതത്തിന്‍ ഒരു ചെറു കാല്‍ ഭാഗം
മാത്രമാണിന്നിട്ടും എന്റെ കണ്ണുനീര്‍ ഇപ്പോഴെ വറ്റി,എനിക്കിനി കരയുവാന്‍ കണ്ണുനീരെവിടെ?
മാനവരാം നിങ്ങള്‍ എന്റെ മക്കളാം നിങ്ങള്‍ എന്‍
മറ്റു മക്കളാം വൃക്ഷങ്ങളെ,നദികളെ,മണ്ണിനെ
എന്നിങ്ങനെ പലതിനേയും പിഴുതെറിയുമ്പോള്‍
തേങ്ങുന്നതെന്‍മനം നീറുന്നതെന്‍ ഹൃദയം ഒന്നു
റക്കെനിലവിളിച്ചു കരയുന്നു ഞാന്‍ ഇതെന്റെ
മൃത്വുവാണെന്നു ഞാന്‍ കരുതുന്നു എങ്കിലും
ഒന്നോര്‍മ്മിപ്പിക്കട്ടെ നിങ്ങള്‍ക്കായി ഞാന്‍ മരിച്ചാല്‍
പിന്നെ നിങ്ങളും ഉണ്ടാകില്ല ഓര്‍ക്കുക
"അ" എന്നു ചൊല്ലി പഠിച്ചതും നാം -
എഴുത്തു കുറിക്കുമ്പോള്‍-
നാവിലെഴുതുമ്പോള്‍
ഓരോരാശയായി പൂവിടുന്നു-
പിന്നെയുള്ളക്ഷരം ചൊല്ലി പഠിച്ചു ഞാന്‍
അമ്മതന്‍ കൈയ്യിലെവാത്സല്യത്താല്‍-
ഇന്നെന്റെ വിദ്യ വികസിപ്പു നിത്യവും-
അമ്മതന്‍ വാത്സല്യ കൊഞ്ചലോടെ
മാതൃഭാഷതന്‍ മലയാളമെന്നോതി-
പുകഴ്ത്തി പറയുകയായി പിന്നെ-
കൊഞ്ചിപറയുന്ന പിഞ്ചുകുഞ്ഞുങ്ങളും-
ആദ്യമോതുന്നതും അമ്മ തന്നെ-
അമ്മതന്‍ ആദ്യത്തെ അക്ഷരം തന്നെയാ-
ണെന്നും "അ" എന്നറിയുക നാം-
ആ സ്നേഹ വാത്സല്യമോതണമെന്നും നാം-
ആ മാതൃഭാഷയെ കാക്കേണമെന്നു നാം-
ജീവിതാവസാനം കണ്ണുപോലെ-
കണ്ണിനും കണ്ണായ സ്വത്താണാ-
ദൈവത്തിന്‍ കനിവുപോല്‍ തന്നൊരാ ഭാഷയെന്നും-
വിട്ടുകൊടുക്കില്ല ഞങ്ങളാ ഭാഷയെ -
വെട്ടി നശിപ്പിക്കാന്‍ കൊടുക്കില്ലെന്നും-
നിങ്ങളാ സത്യമറിയുകയെങ്കിലും-
മാതൃഭാഷയെ കാക്കേണമേ-
ജീവിതാവസാനം കൊണ്ടുനടക്കുവാന്‍-
എന്നും തുണ തന്നെ നാലക്ഷരം
വേദന, വാര്‍ദ്ധക്യമെന്നെ പിടിച്ചടക്കിയ ഈ-
നാളിലും നീ വരുന്നുണ്ടോ എന്നു നോക്കി-
ഞാന്‍ വീടിന്റെ, തുരുംബിച്ച ജനല്‍ കംബി-
കളില്‍ കരപുടം സ്പര്‍ശിച്ചു നില്‍ക്കുന്നു.
വരികയില്ലെന്നറിയാം എങ്കിലും വാര്‍ദ്ധക്യമി-
ല്ലാത്ത മരവിക്കാത്ത എന്‍ മനസ്സില്‍
ഇന്നും, നിന്റെ പേര്‍ പുഞ്ചിരിക്കുന്നു.
എവിടെയാണു നീ എന്നെ വിട്ടകന്നതെന്തി-
നാണു നീ പറയൂ പറയൂ എന്റെ പ്രിയതമ
എന്തിനെന്നെ പിരിഞ്ഞകന്നു നീ.
അന്നാ സന്ധ്യയ്ക്ക്, എന്‍ ജഡയില്‍ തുളസി-
ക്കതിരു ചൂടിഞാന്‍ അംബലമുറ്റത്തെ ആല്‍-
ത്തറയില്‍ നിന്നപ്പോള്‍ ആദ്യമായി നാം തമ്മി-
ല്‍ കണ്ടു മുട്ടി. ഒരു ചെറുപുഞ്ചിരിയോടെ ഞാന്‍
കടന്നുപോയെങ്കിലും, അതൊരു പതിവായി.
പേരറിയാത്ത വികാരം മനസ്സില്‍ പൊട്ടിമുളച്ചു.
അതു പടര്‍ന്നു പന്തലിച്ചു. ആരോ അതിനു
പ്രണയമെന്ന പേര്‍ നല്‍കി ഉച്ചരിച്ചു.
എന്നാല്‍, വിധിതന്‍ കറുത്ത വിഷപുഷ്പമെന്നെയും-
പിടികൂടി. ഒരുനാള്‍, നീ എന്നെ വിട്ടകന്നു. നാളു-
കള്‍ കഴിഞ്ഞു, കൈകാലുകള്‍ മരവിച്ചു. മുഖം-
ചുളിവിലാഴ്ന്നു. തലമുടികള്‍ വെള്ള പുതപ്പു പുതച്ചു.
എന്നാല്‍, എന്റെ മനസ്സ്, ഇന്നുമാം പ്രണയകാവ്യ-
ത്തിന്റെ വക്കില്‍ നിന്റെ ഓര്‍മ്മതന്‍ നിറവില്‍
ഞാനറിയുന്നു ഇന്നാപ്രണയത്തിന്റെ വേദന
വിരഹത്തിന്റെ വേദന.
ഇവിടെ താഴ്വരയില്‍ വേദനകള്‍
മഴയില്ലാത്തൊരു വേദനകള്‍
സൂര്യഭഗവാന്റെ കോപാഗ്നിയില്‍ വെന്തുരുകുന്ന കാര്‍മേഘം
വിങ്ങിപ്പൊട്ടും മനസ്സിലെ
വിങ്ങിനില്‍ക്കും വേദനകള്‍
ഓര്‍ത്തോര്‍ത്ത് തേങ്ങുംബോള്‍
ഇറ്റിറ്റായി വീഴുന്ന കണ്ണുനീര്‍തുള്ളികള്‍ മഴയായി ഭൂമിയില്‍ പതിക്കുന്നു
സര്‍വ്വചരാചരങ്ങളും കണ്‍കുളിര്‍പ്പിക്കും കാഴ്ചകള്‍
സസ്യങ്ങളും മരങ്ങളും നൃത്തമാടിച്ചിരിക്കുന്നു
കുളവും പുഴകളും കവിഞ്ഞൊഴുകുന്നു
ഒടുവില്‍ സൂര്യഭഗവാന്റെ കോപാഗ്നിയില്‍ നീലമേഘത്തിന്‍ കണ്ണുനീര്‍തുള്ളികള്‍ വെന്തുരുകിത്തീരുന്നു
എങ്ങോപോയിമറഞ്ഞു മേഘത്തിന്‍ ഉറവിടങ്ങള്‍
സര്‍വ്വചരാചരങ്ങളും നിലച്ചുതുടങ്ങുന്നു
വീണ്ടും വേദനകള്‍ ഒഴുകി വരുന്നു
'