സഹായം Reading Problems? Click here

ജി.എച്ച്.എസ്. എസ്. അഡൂർ/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കലാസാഹിത്യവേദി
ജി.എച്ച്.എസ്.എസ്. അഡൂർ


കവിത
അസ്ലം. ബി.എസ് 9 സി.


മാന്യതയുടെ മുഖംമൂടി


Bd.jpg
മാന്യതയുടെ മുഖംമൂടിയണഞ്ഞ
മാന്യ സമൂഹമേ നിനക്ക് താൻ
മാന്യനായി എന്ന തൊന്നലുണ്ടൊ
മാറ്റൂ...ഉടൻ നീ ആ പിഴ
കഴുകിക്കളയൂ ആ ചായം പൂശിയ വൈരൂപ്യ മുഖം
യാതനകളുടെ മുറവിളികൾ
നീ കേൾക്കുന്നില്ലയോ....
ഇമ്പമാം ശ്രുതിയിൽ ലയിച്ച
മാന്യ സമൂഹമേ...
ആർക്കുവേണ്ടിയാണ് ഇതൊക്കെയും ??...
എന്തിനുവേണ്ടിയാണ് ഇതൊക്കെയും??...
അറിവിൻ ലോകത്തെ പുസ്ത്കത്താളിൽ
അടുത്തറിഞ്ഞ നിൻ അഹങ്കാരമാം
മുഖംമൂടിയെ വലിച്ചെറിയുവിൻ -
എനിക്കിന്നർഹതയുണ്ടോ?....
മാന്യത നടിക്കുന്ന ആ മാന്യമാം
നിൻമുഖംമൂടിയെ....
കവിത
അഹല്യ. കെ.വി. 8 സി.


മാതൃഭാഷ


Ring.jpg
അക്ഷരമാലയിലാദ്യത്തെയക്ഷരം-
"അ" എന്നു ചൊല്ലി പഠിച്ചതും നാം -
എഴുത്തു കുറിക്കുമ്പോൾ-
നാവിലെഴുതുമ്പോൾ
ഓരോരാശയായി പൂവിടുന്നു-
പിന്നെയുള്ളക്ഷരം ചൊല്ലി പഠിച്ചു ഞാൻ
അമ്മതൻ കൈയ്യിലെവാത്സല്യത്താൽ-
ഇന്നെന്റെ വിദ്യ വികസിപ്പു നിത്യവും-
അമ്മതൻ വാത്സല്യ കൊഞ്ചലോടെ
മാതൃഭാഷതൻ മലയാളമെന്നോതി-
പുകഴ്ത്തി പറയുകയായി പിന്നെ-
കൊഞ്ചിപറയുന്ന പിഞ്ചുകുഞ്ഞുങ്ങളും-
ആദ്യമോതുന്നതും അമ്മ തന്നെ-
അമ്മതൻ ആദ്യത്തെ അക്ഷരം തന്നെയാ-
ണെന്നും "അ" എന്നറിയുക നാം-
ആ സ്നേഹ വാത്സല്യമോതണമെന്നും നാം-
ആ മാതൃഭാഷയെ കാക്കേണമെന്നു നാം-
ജീവിതാവസാനം കണ്ണുപോലെ-
കണ്ണിനും കണ്ണായ സ്വത്താണാ-
ദൈവത്തിൻ കനിവുപോൽ തന്നൊരാ ഭാഷയെന്നും-
വിട്ടുകൊടുക്കില്ല ഞങ്ങളാ ഭാഷയെ -
വെട്ടി നശിപ്പിക്കാൻ കൊടുക്കില്ലെന്നും-
നിങ്ങളാ സത്യമറിയുകയെങ്കിലും-
മാതൃഭാഷയെ കാക്കേണമേ-
ജീവിതാവസാനം കൊണ്ടുനടക്കുവാൻ-
എന്നും തുണ തന്നെ നാലക്ഷരം
കവിത
നിഖിൽ. വി. 8 സി.


പ്രണയത്തിന്റെ വേദന


Peep.jpg


ഞാനിന്നിതാ അറിയുന്നു പ്രണയത്തിന്റെ-
വേദന, വാർദ്ധക്യമെന്നെ പിടിച്ചടക്കിയ ഈ-
നാളിലും നീ വരുന്നുണ്ടോ എന്നു നോക്കി-
ഞാൻ വീടിന്റെ, തുരുംബിച്ച ജനൽ കംബി-
കളിൽ കരപുടം സ്പർശിച്ചു നിൽക്കുന്നു.
വരികയില്ലെന്നറിയാം എങ്കിലും വാർദ്ധക്യമി-
ല്ലാത്ത മരവിക്കാത്ത എൻ മനസ്സിൽ
ഇന്നും, നിന്റെ പേർ പുഞ്ചിരിക്കുന്നു.
എവിടെയാണു നീ എന്നെ വിട്ടകന്നതെന്തി-
നാണു നീ പറയൂ പറയൂ എന്റെ പ്രിയതമ
എന്തിനെന്നെ പിരിഞ്ഞകന്നു നീ.
അന്നാ സന്ധ്യയ്ക്ക്, എൻ ജഡയിൽ തുളസി-
ക്കതിരു ചൂടിഞാൻ അംബലമുറ്റത്തെ ആൽ-
ത്തറയിൽ നിന്നപ്പോൾ ആദ്യമായി നാം തമ്മി-
ൽ കണ്ടു മുട്ടി. ഒരു ചെറുപുഞ്ചിരിയോടെ ഞാൻ
കടന്നുപോയെങ്കിലും, അതൊരു പതിവായി.
പേരറിയാത്ത വികാരം മനസ്സിൽ പൊട്ടിമുളച്ചു.
അതു പടർന്നു പന്തലിച്ചു. ആരോ അതിനു
പ്രണയമെന്ന പേർ നൽകി ഉച്ചരിച്ചു.
എന്നാൽ, വിധിതൻ കറുത്ത വിഷപുഷ്പമെന്നെയും-
പിടികൂടി. ഒരുനാൾ, നീ എന്നെ വിട്ടകന്നു. നാളു-
കൾ കഴിഞ്ഞു, കൈകാലുകൾ മരവിച്ചു. മുഖം-
ചുളിവിലാഴ്ന്നു. തലമുടികൾ വെള്ള പുതപ്പു പുതച്ചു.
എന്നാൽ, എന്റെ മനസ്സ്, ഇന്നുമാം പ്രണയകാവ്യ-
ത്തിന്റെ വക്കിൽ നിന്റെ ഓർമ്മതൻ നിറവിൽ
ഞാനറിയുന്നു ഇന്നാപ്രണയത്തിന്റെ വേദന
വിരഹത്തിന്റെ വേദന.


കവിത
അഭിജിത്ത് രാജ്, 8 സി.


കാർമേഘത്തിന്റെ നൊംബരം


Cloud.jpg
അകലെ അകലെ കാർമേഘം
ഇവിടെ താഴ്വരയിൽ വേദനകൾ
മഴയില്ലാത്തൊരു വേദനകൾ
സൂര്യഭഗവാന്റെ കോപാഗ്നിയിൽ വെന്തുരുകുന്ന കാർമേഘം

വിങ്ങിപ്പൊട്ടും മനസ്സിലെ
വിങ്ങിനിൽക്കും വേദനകൾ
ഓർത്തോർത്ത് തേങ്ങുംബോൾ
ഇറ്റിറ്റായി വീഴുന്ന കണ്ണുനീർതുള്ളികൾ മഴയായി ഭൂമിയിൽ പതിക്കുന്നു

സർവ്വചരാചരങ്ങളും കൺകുളിർപ്പിക്കും കാഴ്ചകൾ
സസ്യങ്ങളും മരങ്ങളും നൃത്തമാടിച്ചിരിക്കുന്നു
കുളവും പുഴകളും കവിഞ്ഞൊഴുകുന്നു
ഒടുവിൽ സൂര്യഭഗവാന്റെ കോപാഗ്നിയിൽ നീലമേഘത്തിൻ കണ്ണുനീർതുള്ളികൾ വെന്തുരുകിത്തീരുന്നു

എങ്ങോപോയിമറഞ്ഞു മേഘത്തിൻ ഉറവിടങ്ങൾ
സർവ്വചരാചരങ്ങളും നിലച്ചുതുടങ്ങുന്നു
വീണ്ടും വേദനകൾ ഒഴുകി വരുന്നു

'