റ്റി എച്ച് എസ് മാനന്തവാടി

11:24, 25 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15502 (സംവാദം | സംഭാവനകൾ) (bold)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം.!!

റ്റി എച്ച് എസ് മാനന്തവാടി
വിലാസം
വാളാട്

നല്ലൂർനാട് മാനന്തവാടി,വയനാട്
,
670645
,
വയനാട് ജില്ല
സ്ഥാപിതം15 - മെയ് - 1983
വിവരങ്ങൾ
ഫോൺ04935 241322
ഇമെയിൽthsmananthavady@ gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15502 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിലീപ്
പ്രധാന അദ്ധ്യാപകൻദിലീപ്
അവസാനം തിരുത്തിയത്
25-10-202015502


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച പഴശ്ശിരാജപഴശ്ശിരാജയുടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാനന്തവാടി മേഖലയിലാണുള്ളത്.ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ [1] മാനന്തവാടി നഗരത്തിൽ നിന്നും ഏകദേശം ഏഴര കി.മീ ദൂരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദ്വാരക എന്ന സ്ഥലത്താണ് താലൂക്കിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഏഴര ഏക്കർ സ്ഥലത്ത്‌ സ്ടിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ് പ്രമുഖ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ അൽഫോൺസാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ് T.H.S.L.C പരീക്ഷയിൽ കഴിഞ്ഞ 17 വര്ഷം തുടർച്ചയായി നൂറ് ശതമാനം വിജയം നിലനിറുത്തുന്ന ഈ സ്കൂളിൽ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. T.H.S.L.C കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത ഒരുക്കി ഗവ: പോളിടെക്‌നിക് കോളേജ് നമ്മുടെ ക്യാമ്പസ്സിൽ തന്നെ തുടങ്ങിയിരിക്കുകയാണ് .പോളിടെക്‌നിക്കിലെ ആകെ സീറ്റിന്റെ 10% T.H.S.L.C വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു. പോളിടെക്‌നിക് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി മുന്ന് വര്ഷം കൊണ്ട് ബി ടെക് നേടാനുള്ള അവസരവും നിലവിലുണ്ട്.

പ്രവേശനോത്സവം

ചരിത്രം

1983 നവംബർ മാസത്തിലാണ് ഒരു ജൂനിയർ ടെക്നിക്കൽ സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. ദീർഘകാലത്തെ മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.കാർത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1983-ൽ ഇതൊരു ജൂനിയർ ടെക്നിക്കൽ സ്കൂളായിട്ടാണ് ദ്വാരകടൗണിൽ തന്നെയുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്.1988-ൽ ‍ ടെക്നിക്കൽ ഹൈസ്കൂൾ (T.H.S)എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ജനപ്രധിനിധികൾ ജീവനക്കാർ നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രയത്‌നഫലമായാണ് ഇന്നുകാണുന്ന ഭൗതിക സാഹചര്യങ്ങൾ ലഭ്യമായത് .


ഭൗതികസൗകര്യങ്ങൾ

ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ൻെറ ഭാഗമായി ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് Green House Technology എന്നീ ട്രേഡുകളിൽ പരിശീലനം നൽകി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 5 ഹൈസ്ക്കുൂൾ അധ്യാപകരും 8 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെർമനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വർക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച വർക് ഷോപ് കെട്ടിടം ആധുനിക സൗകര്യമുള്ളതാണ്. അവിടെ എഞ്ചിനീറിങ് ഡ്രോയിങ്, ഇലട്രോണിക്‌സ്, ഇലട്രിക്കൽ, എന്നീവിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനം നടക്കുന്നു. കമ്പ്യൂട്ടർ ലാബ്, സ്കൂൾ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ ഓഫീസിൽ ബ്ലോക്കിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (G I F T) വിഭാഗവും ഇതോടൊപ്പം പുതുതായി പണിത കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 30 കുട്ടികൾക്കാണ് എവിടെ വര്ഷം തോറും പ്രവേശനം നൽകുന്നത്. രണ്ടു വര്ഷം നീണ്ടു നിൽകുന്ന താണ് ഈ കോഴ്സ്. ആധുനിക സൗകര്യമുള്ള മെയിൻ ബ്ലോക്ക് കെട്ടിടത്തിന്റെ അനുമതി ലഭിക്കുന്നതിന്റെ പ്രവർത്തന വഴിയിലാണ് ഈ സ്ഥാപനം. ജീവനക്കാർക്ക് ഫാമിലി കോട്ടേഴ്‌സ് ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര ക്വിസ്സ്


  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018-2020
   ലിറ്റിൽ കൈറ്റ്സ് ക്ലബ് :സ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ് ആരംഭിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ.സത്യേന്ദ്രൻ,  കൈറ്റ് മിസ്ട്രസ് ശ്രീമതി. ഷിബി മാത്യുഎന്നിവരുടെ      നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു
   നാച്ചുറൽ  ക്ലബ്: ഫിറ്റിങ്‌ ഇൻസ്‌ട്രുക്ടറായ ശ്രീ ശ്രീനിവാസൻ മേൽനോട്ടം  വഹിക്കുന്നു. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പച്ചക്കറി തോട്ടം , പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബോധവൽക്കരണ പരിപാടികൾ      എന്നി  പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നു.
  .
  മാത്‍സ് ക്ലബ്:  മാത്‍സ് ഇൻസ്‌ട്രുക്ടറായ ശ്രീമതി. ഷിബി മാത്യു  മേൽനോട്ടം  വഹിക്കുന്നു.വീക്കിലി ക്വിസ് , മാഗസിൻ.
  മലയാളം ക്ലബ് :   മലയാളം ഇൻസ്‌ട്രുക്ടറായ കുമാരി ശ്രീമതി.ദീപ്തി  മേൽനോട്ടം  വഹിക്കുന്നു. 
  ഐ ടി ക്ലബ് : സോഷ്യൽ സയൻസ് ഇൻസ്‌ട്രുക്ടറായ ശ്രീമതി.റീന ൽനോട്ടം  വഹിക്കുന്നു.
  സോഷ്യൽ സയൻസ് ക്ലബ് : സോഷ്യൽ സയൻസ് ഇൻസ്‌ട്രുക്ടറായ ശ്രീമതി. റീന  മേൽനോട്ടം  വഹിക്കുന്നു.
സ്ക്കൂൾ സൂപ്രണ്ട്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലഘട്ടം സൂപ്രണ്ടിന്റെ പേര്
1983 മെയ്-ജൂലായ് 4,1985 ശ്രീ.കാർത്തികേയൻ.പി.ആർ
ജൂലായ് 5,1985-ജൂൺ 10, 1987 ശ്രീ.അബ്ദുൾ സലാം
ജൂൺ 11, 1987-ജനുവരി 21,1988 ശ്രീ.ടി.ടി.മാത്യു
ജനുവരി 22,1988-ജൂൺ 13,1990 ശ്രീ.ബി.എസ് സുരേഷ് കുമാർ
ജൂൺ 13,1990-ജനുവരി 2-1991 ശ്രീ.പി.വിജയൻ (ചാർജ്)
ജനുവരി 3,1991-സപ്തംബർ17,1992 ശ്രീ.ടി.കെ. അപ്പുക്കുട്ടൻ
സപ്തംബർ17,1992-നവംബർ 15,1993 ശ്രീ.പി.വിജയൻ (ചാർജ്)
നവംബർ 15,1993-നവംബർ 18,1993 ശ്രീ.കെ.എം. ഇസ്മായിൽ
നവംബർ 18,1993-നവംബർ 10,1995 ശ്രീ.പി.വിജയൻ (ചാർജ്)
നവംബർ 10,1995-ജൂൺ 24,1997 ശ്രീ.ഉണ്ണികൃഷ്ണൻ
ജൂൺ 24,1997-ഫെബ്രുവരി 29,2000 ശ്രീ.പി.വിജയൻ (ചാർജ്)
ഫെബ്രുവരി 29,2000-ജൂലായ് 7,2000 ശ്രീ.ടി.ഒ.തോമസ്.
ജൂലായ് 7,2000-ഒക്ടോബർ 10,2001 ശ്രീ.പി.വിജയൻ (ചാർജ്)
ഒക്ടോബർ 10,2001-ജൂലായ് 17,2002 ശ്രീ.ടി.വി.മോഹൻദാസ്
ജൂലായ് 19,2002-ജൂലായ് 9,2004 ശ്രീ.രമേശൻ.കെ
ജൂലായ് 9,2004-ഏപ്രിൽ 10,2007 ശ്രീ.മൊയ്തു.വി.എം (ചാർജ്)
ഏപ്രിൽ 10,2007-ആഗസ്ററ് 24,2007 ശ്രീ.അബ്ദുൾ ജലീൽ
ആഗസ്ററ് 24,2007-ഫെബ്രുവരി 15,2008 ശ്രീ.മൊയ്തു.വി (ചാർജ്)
ഫെബ്രുവരി 15,2008-ഡിസംബർ 9,2009 ശ്രീ.രാജീവൻ.ടി.പി
ഡിസംബർ 9,2009-മെയ് 8,2011 ശ്രീ.മൊയ്തു.വി (ചാർജ്)
മെയ് 8,2011 മുതൽ-ജൂലായ 7,2014 ‌‌ശ്രീ.സുരേന്ദ്രൻ.വി.കെ
ജൂലായ് 8,2014 മുതൽ ആഗസ്ററ് 6,2015 ‌‌ശ്രീ.ദിലീപ്‌കുമാർ എ യൂ(ചാർജ്)
ആഗസ്ററ് 7,2015 മുതൽ ഫെബ്രുവരി 10,2016 ‌‌ശ്രീ.മൊയ്തു.വി(ചാർജ്)
ഫെബ്രുവരി 11,2016 മുതൽ ‌‌ശ്രീ.പുരുഷോത്തമൻ വി
ജൂൺ1,2018മുതൽ ‌‌ശ്രീ.ദിലീപ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇന്റർനെററിലെ സോഷ്യൽ നെററ് വർക്കിംഗ് സൈററായ ബെൻ സ് കൂട്ട്, മലയാളി സ്ട്രീററ് എന്നിവ തയ്യാറാക്കിയ ശ്രീ. ബെനിൽഡ് ജോസഫ്
    സാങ്കേതിക വിദ്യാഭ്യാസരംഗത്ത് പ്രശസ്തരായ മററ് അനേകം പൂർവ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.792181, 76.015386 |zoom=13}}