സെന്റ്ജോൺസ് .എൽ .പി .എസ്സ് .ഇരവിപേരൂർ
{{Infobox AEOSchool | പേര്=സെന്റ്ജോൺസ് എൽ .പി .എസ്സ് .ഇരവിപേരൂർ | സ്ഥലപ്പേര്= ഇരവിപേരൂർ | വിദ്യാഭ്യാസ ജില്ല=തിരുവല്ല | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂൾ കോഡ്= 37311 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവർഷം= 1905 | സ്കൂൾ വിലാസം= സെന്റ് ജോൺസ് എൽ.പി.എസ്, ഇരവിപേരൂർ പി ഒ , തിരുവല്ല , പത്തനംത്തിട്ട | പിൻ കോഡ്= 689542 | സ്കൂൾ ഫോൺ= 9744615969 | സ്കൂൾ ഇമെയിൽ= eraviperoorstjohns@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= പുല്ലാട് | ഭരണ വിഭാഗം= എയിഡഡ്ഡ് | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | പഠന വിഭാഗങ്ങൾ1= പ്രൈമറി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 27 | പെൺകുട്ടികളുടെ എണ്ണം= 34 | വിദ്യാർത്ഥികളുടെ എണ്ണം= 61 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= ജൂലി ലിസി ഉമ്മൻ | പി.ടി.ഏ. പ്രസിഡണ്ട്= സോബി ഷൈനു | സ്കൂൾ ചിത്രം= [[പ്രമാണം:37311-1.jpg|thumb|school picture]. | }}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇരവിയുടെ ഊര് എന്നറിയപ്പെടുന്ന സ്ഥലമാണ് ഇന്നത്തെ ഇരവിപേരൂർ. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന നാടാണിത്. വിദ്യാഭ്യാസപരമായി ഉയർന്നനിലവാരം പുലർത്തുന്നവരാണ് കൂടുതൽ ആളുകളും. ഈ നാടിന്റെ തിലകക്കുറിയായി ഈ സ്കൂൾ നിലനിൽക്കുന്നു. ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ഇരവിപേരൂർ ജംഗ്ഷന് സമീപം തിരുവല്ല-കുമ്പഴ സ്റ്റേറ് ഹൈവേയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . എല്ലാ കുട്ടികൾക്കും ഗുണനിലവാരം ഉള്ള വിദ്യാഭാസം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. 1905 ൽ സ്കൂൾ ആരംഭിച്ചു. സ്ഥലപരിമിതി മൂലം 1964 ൽ എൽ.പി വിഭാഗം ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറ്റി. വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ ഒരു അനുഗ്രഹമാണ് .
അധ്യാപികമാർ
ജൂലി ലിസി ഉമ്മൻ (പ്രധാനാധ്യാപിക) , ലൗലി അന്ന അലക്സ് , ഷൈനി മോൾ എബ്രഹാം , എലിസബത്ത് ജോസി ,
ഭൗതികസൗകര്യങ്ങൾ
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഉള്ള ഈ സ്കൂളിന് അഞ്ചു ക്ലാസ് മുറികൾ ഉണ്ട്. ഓഫീസ് മുറിയും, സ്റ്റോർ റൂമും, കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിന് അടുക്കളയും ഉണ്ട് . വിശാലമായ കളിസ്ഥലം ഉണ്ട്. കുടിവെള്ള സൗകര്യം, കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശുചിമുറികൾ എന്നിവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
കുട്ടികളുടെ സർഗ്ഗവാസനകളെ വളർത്തുന്നതിന് വേണ്ടി എല്ലാ ആഴ്ചയിലും കലാമത്സരങ്ങൾ നടത്തുന്നു. മികച്ച പ്രേകടനം കാഴ്ചവെക്കുന്ന കുട്ടികളെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.
വഴികാട്ടി
തിരുവല്ല -കോഴഞ്ചേരി റൂട്ടിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്നും 100M ദൂരം.