പ്രളയമായ് ഒഴുകി എത്തുന്നു ദുർവിധി മനുഷ്യരെ ഒന്നാകെ കീഴടക്കാൻ കടൽ താണ്ടി വന്നിതാ എത്തിയല്ലോ കോവിഡാം ദുർഭൂതം മലയാളമണ്ണിൽ . അദൃശ്യമാം ദുർഭൂതം ലോകം ഭരിക്കുന്നു നിസ്സയരായ് മാറുന്നു മർത്യരെല്ലാം തെരുവുകൾ ശൂന്യമായ് ജീവനാഡിയറ്റ് ചുവരുകൾക്കുള്ളിലായ് ലോകം ചുരുങ്ങുന്നു . ജീവതാളം മരണ താളമായി മാറുന്നു ഉറ്റവർ ,ഉടയവർ ഓർമയായി മാറുന്നു വാർത്തകൾ നീരാളി കൈകളായ് മാറുന്നു അതിജീവനത്തിനായി ലോകം കിതക്കുന്നു . ഒന്നിക്കാം നമുക്കിനി ഒന്നായ് മാറിടാം കോവിഡിൻ ദുർഭൂത ശക്തിയെ തളച്ചിടാം പ്രതീക്ഷതൻ വെള്ളരി പ്രാവുപോൽ എത്തുന്ന ആരോഗ്യ സേനയെ നെഞ്ചോട് ചേർത്തിടാം .....
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - കവിത