ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

 പ്രളയമായ്‌ ഒഴുകി എത്തുന്നു ദുർവിധി
മനുഷ്യരെ ഒന്നാകെ കീഴടക്കാൻ
കടൽ താണ്ടി വന്നിതാ എത്തിയല്ലോ
കോവിഡാം ദുർഭൂതം മലയാളമണ്ണിൽ .
അദൃശ്യമാം ദുർഭൂതം ലോകം ഭരിക്കുന്നു
നിസ്സയരായ് മാറുന്നു മർത്യരെല്ലാം
തെരുവുകൾ ശൂന്യമായ് ജീവനാഡിയറ്റ്
ചുവരുകൾക്കുള്ളിലായ് ലോകം ചുരുങ്ങുന്നു .
ജീവതാളം മരണ താളമായി മാറുന്നു
ഉറ്റവർ ,ഉടയവർ ഓർമയായി മാറുന്നു
വാർത്തകൾ നീരാളി കൈകളായ് മാറുന്നു
അതിജീവനത്തിനായി ലോകം കിതക്കുന്നു .
ഒന്നിക്കാം നമുക്കിനി ഒന്നായ് മാറിടാം
കോവിഡിൻ ദുർഭൂത ശക്തിയെ തളച്ചിടാം
പ്രതീക്ഷതൻ വെള്ളരി പ്രാവുപോൽ എത്തുന്ന
ആരോഗ്യ സേനയെ നെഞ്ചോട്‌ ചേർത്തിടാം .....

അലീന ഡാനിയേൽ
6 C ഗവ.എച്ച്.എസ്.എസ് ചിറ്റാർ, പത്തനംതിട്ട, പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - കവിത