സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/എന്റെ ഗ്രാമം
' എന്റെ ഗ്രാമം പൊന്‍കുന്നം,കാഞ്ഞിരപ്പളളി എന്നീ നഗരപ്രേദേശങ്ങളില്‍നിന്നും കുറച്ചുള്ളിലായാണ് ഞങ്ങളുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്..മതസൗഹാര്‍ദ്ദത്തിനും സാംസ്കാരിക പഴമയ്ക്കും പേരുകേട്ട നാടാണ് ചിറക്കടവ് .ചിറക്കടവ് എന്നപേരു ലഭിച്ചതിനു പിന്നില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്.ഗ്രാമത്തിലെ പ്രധാന ക്ഷേത്രമായശ്രീ മഹാദേവക്ഷേത്രത്തിലെ ചിറയെ അടിസ്ഥാനപ്പെടുത്തിയാണെന്നും, ചിറ്റാറിലെ കടവിലെ അടിസ്ഥാനപ്പെടുത്തിയാമണെന്നും രണ്ട് തരം ഐതിഹ്യം നിലവിലുണ്ട്. ഇവിടെ എല്ലാ മതസ്ഥരും ഐക്യത്തോടെയും സമാധാനത്തോടെയുമാണ് ജീവിതം നയിക്കുന്നത്.
ചിറക്കടവിന് സ്വന്തമായൊരു സാംസ്കാരിക പൈതൃകമുണ്ട്. തലമുറകളായി കൈമാറിവരുന്ന ഈ അമൂല്യമായ നിധി മങ്ങലേല്‍ക്കാതെ സൂക്ഷിക്കുന്നത് ഇന്നാട്ടിലെ സാംസ്കാരിക സ്ഥാപനങ്ങളാണ്. ഇക്കൂട്ടത്തില്‍ പ്രശസ്തമായൊരു സ്ഥാപനമാണ് ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കുള്‍. 1979 --ല്‍ സ്ഥാപിതമായ ഈ സ്കുള്‍
ചിറക്കടവ് ഗ്രാമത്തിലെ പ്രാധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനമാണ്. ചിറ്റാര്‍നദി ഗ്രാമത്തിലെ പ്രധാനപ്പെട്ട ജലസ്രോതസാണ്.വാസ്തവത്തില്‍ ദൈവത്തിന്റെ സ്വന്തം നാടാണ് ചിറക്കടവ്. ആമുഖം
ചിറ്റാറിന്റെ പാദങ്ങളില്‍, ഹൈറേഞ്ചിന്റെ കവാടമായി നിലകൊള്ളുന്ന ഗ്രാമമാണ് ചിറക്കടവ്. നന്മയുടെയും മതസൗഹ്രാര്‍ദ്ദത്തിന്റെയും വിളനിലമാണ് ചിറക്കടവ് ഗ്രാമം.ഐശ്വര്യ ദേവത വാണരുളുന്ന ഈ ഗ്രാമത്തിന്റെ ചരിത്രതാളുകളിലേക്ക് ഒരു തിരഞ്ഞു നോട്ടം
പേരിനു പിന്നില്‍
ചിറക്കടവ് എന്ന പേരു സിദ്ധിച്ചതിനു പിന്നില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്.ഗ്രാമത്തിലെ പ്രധാന നദിയായ ചിറ്റാറിലെ കടവാണ് ചിറക്കടവായതെന്ന് ഒരഭിപ്രായമുണ്ട്.ഗ്രാമത്തിലെ പ്രധാന ക്ഷേത്രമായ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിലെ ചിറയെ അടിസ്ഥാനപ്പെടുത്തിയാണ്ചിറക്കടവ് എന്ന പേരു സിദ്ധിച്ചതെന്ന് മറ്റൊരഭിപ്രായം.
പടയോട്ടങ്ങളുടെ ചരിത്രത്തിലേക്ക്
പടയോട്ടങ്ങളുടെയും അധികാരകൈമാറ്റങ്ങളുടെയും രാജവംശവാഴ്ചകളില്‍ ചിറക്കടവ് ദേശത്തിന് പ്രമുഖ സ്ഥാനമാണുള്ളുത്.ഘോരവനത്തിന്റെയും ഒളിത്താവളങ്ങളുടെയും ത്രസിപ്പിക്കുന്ന ഒട്ടേറെ കഥകള്‍ ഈ മണ്ണിലുറങ്ങുന്നുണ്ട്.പാണ്ഡവപരമ്പരങ്ങളുടെ പാദസ്പര്‍ശമേറ്റ മണ്ണെന്ന ഖ്യാതിയും ചരിത്രഗവേഷകര്‍ ചിറക്കടവിന് കല്പിച്ചു നല്കിയിട്ടുണ്ട്.ആള്‍വാര്‍ രാജവംശത്തിന്റെകീഴിലായിരുന്നു ചിറക്കടവ് ദേശം. തുടര്‍ന്ന്അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ് ആള്‍വാര്‍ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി.ഇതിനിടെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചെമ്പകശ്ശേരിരാജാവിനെ പരാജയപ്പെടുത്തി ചിറക്കടവ് തിരുവിതാംകൂറിന്റെ ഭാഗമാക്കി.ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്താന്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചത് ചെങ്ങന്നുര്‍ വഞ്ചിപ്പുഴ തമ്പുരാനാണ്.അങ്ങനെ ചിറക്കടവ് ദേശം കരമൊഴിയായി വഞ്ചിപ്പുഴ തമ്പുരാന് കിട്ടി.പീന്നിട് 1956—ല്‍ ഐക്യകേരളപിറവിയോടെ നാടുവാഴിത്തം ഇല്ലാതായി.
മതസൗഹാര്‍ദ്ദം
ചിറക്കടവ് ദേശത്ത് എല്ലാ മതസ്ഥതരും ഒരുമയോടെജീവിക്കുന്നു.ഗ്രാമത്തിലെ പല ആഘോഷങ്ങളും ഇതിനുദാഹരണങ്ങളാണ്.
ആരാധനാലയങ്ങള്‍ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളപ്രാധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്ന്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍സ്വയംഭൂവായശിവലിംഗ പ്രതിഷ്ഠയാണുള്ളത്.ചിറക്കടവ് മഹാദേവന് ശബരിമലഅയ്യപ്പന്റെപിത്രുസ്ഥാനമുള്ളതായി വിശ്വസിച്ചു വരിന്നു.രോഗശമനത്തിനായി ക്ഷേത്രത്തില്‍ നടത്തുന്ന മീനര വഴിപാട് പ്രസിദ്ധമാണ്.
ചിറക്കടവ്സെന്റ് ഇഫ്രേംസ് ചര്‍ച്ച്.
1891-ലാണ്ഈ ദേവാലയം പണികഴിപ്പിച്ചത്. ഒരിക്കല്‍.ഒരാള്‍ക്ക് വിശുദ്ധ അപ്രേം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ചിറക്കടവില്‍ ഒരു ദേവാലയംപണിയണമെന്ന്ആവശ്യപ്പെട്ടു അങ്ങനെയാണ്ഈ ദേവാലയംപണിതീര്‍ത്തത്.ദേവാലയംസ്ഥാപിച്ചത് റവ:ഫാദര്‍ സ്റ്റാനിസ്ലാവോസ് വെട്ടിക്കാട്ട് ആണ്.
മലമേല്‍ ജുമാ മസ്ജിദ് 1996 --ല്‍ ആണ് ഈആരാധനാലയം സ്ഥാപിതമായത്. മുമ്പൊരിക്കല്‍ ഇവിടെ അധ്യാപകനായി പഠിപ്പിച്ചുക്കൊണ്ടിരുന്നഒരു മഹത്വ്യക്തിയാണ് ഇതിനു ദീപശിഖതെളിച്ചത്.പീന്നീട്ഇതൊരു പള്ളിയായി ഉയര്‍ത്തി.
വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ തീര്‍ത്ഥാടന കേന്ദ്രവും ചിറക്കടവ് മണക്കാട്ട് ശ്രീ ഭദ്രാ ക്ഷേത്രവും ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങളാണ്.
ചരിത്ര സ്മാരകങ്ങള്‍
.ചാപ്പമറ്റം അത്താണി ഗ്രാമത്തിലെ പ്രാധാന ചരിത്ര സ്മാരകം.പൊന്‍കുന്നം---മണിമല റോഡിനരികിലായി സ്ഥിതി ചെയ്യുന്നു.പണ്ടുകാലത്തെ ചുമടുതാങ്ങിയായിരുന്നു ഇതെന്നാണ് ചരിത്ര ഗവേഷകരുടെ നിഗമനം. പക്ഷേ ഇതില്‍ ഇന്ന്കാലം മങ്ങലേല്‍പിച്ചുകൊണ്ടിരിക്കുന്നു.
പുലിയെള്ള്
ഗ്രാമത്തിലെ പ്രാധാനപ്പെട്ട മറ്റാരു ചരിത്രസ്മാരകം.ചിറക്കടവ് താമരക്കുന്ന് പള്ളിയില്‍നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.പണ്ട് കാലത്ത് പുലി ജീവിച്ചിരുന്ന ഗുഹയാണെന്നു അതല്ല ചെമ്പകശ്ശേരി രാജാവ് യുദ്ധകാലത്ത് ഒളിവില്‍ കഴിഞ്ഞ സ്ഥലമാണെന്നും രണ്ടഭിപ്രായം ഇതിനെപറ്റി നിലവിലുണ്ട്.ഗുഹയില്‍ നിന്നുള്ള നില്ക്കാത്ത ശക്തിയേറിയ ജലപ്രവാഹം സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.ഇവിടെ നിന്നും വരുന്ന നീരുറവ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്ര ചിറയില്‍ നിന്നാണെന്നാണ് വിശ്വാസം.റോഡ് നിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ ഇതൊരു ഭൂഗര്‍ഭഗുഹയാണെന്നു തോന്നും.ഈ പുലിയെള്ളിനു മുകളില്‍ വന്‍ വൃക്ഷങ്ങള്‍ നിലകൊള്ളുന്നത് ഇന്നും ഒരു അത്ഭുതമായി തുടരുന്നു.
വിദ്യാഭ്യാസരംഗം
ചിറക്കടവിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ ചിറക്കടവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെയേറെ സ്വാധീനമുണ്ട്.പ്രൈമറി തലം മുതല്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസം ഇന്ന് ഗ്രാമത്തില്‍ ലഭ്യമാണ്.
ഗ്രാമത്തിലെ പ്രധാനപ്പെട്ട ഹൈസ്കൂളായ സെന്റ് ഇഫ്രേംസിനെക്കുറിച്ച്
പഢിതവരേണ്യനായ മാര്‍ അപ്രേമിന്റെ നാമധേയത്തില്‍ 1979---- ലാണ് സെന്റ് ഇഫ്രേംസ് സ്ഥാപിതമായത്.ഏഴ് അദ്ധ്യാപകരും നൂറ്റി നാല്‍പ്പത്തിരണ്ട് കുട്ടികളുമായി ആരംഭിച്ച സെന്റ് ഇഫ്രേംസില്‍ ഇന്ന് അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടെ ഇരുപത്തിനാലും പന്ത്രണ്ടു ഡിവിഷനുകളിലുമായി
അറുനൂറിലേറെ കുട്ടികള്‍ പഠിക്കുന്നു.
ഗ്രാമത്തിലെ മറ്റു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
സെന്റ് ഇഫ്രേംസ് എല്‍. പി സ്കൂള്‍ ,ചിറക്കടവ് എല്‍.പിസ്കൂള്‍,സെന്റ് ഇഫ്രേംസ് യു.പിസ്കൂള്‍, ചിറക്കടവ് യു.പി സ്കൂള്‍ , വി.എസ്. യു.പി സ്കൂള്‍, എം.ജി.എം യു.പി സ്കൂള്‍, സനാതനം യു.പി സ്കൂള്‍, എസ്.ആര്‍.വി. എന്‍.എസ്.എസ്. വി.എച്ച്.എസ്.എസ്.,ചിറക്കടവ്.
കാര്‍ഷികരംഗം കാര്‍ഷികവിളകളാണ് ഗ്രാമത്തിലെ പ്രധാന വരുമാന മാര്‍ഗം.റബര്‍,കാപ്പി,കുരുമുളക്,കപ്പ,ജാതി, തുടങ്ങിയ വിളകളാണ് ഗ്രാമത്തില്‍ പ്രധാനമായും കൃഷി ചെയ്തു വരുന്നത്.ചിറക്കടവിലെ ഫലഫൂഷ്ടിയുള്ള മണ്ണും കാലാവസ്ഥയും കാര്‍ഷികവിളകള്‍ തഴച്ചു വളരാന്‍ കാരണമാകുന്നു.ചെറിയ തോതില്‍ കോക്കോയും ഗ്രാമത്തില്‍ കൃഷി ചെയ്യുന്നുണ്ട്.
വ്യവസായരംഗം
തടിവ്യവസായമാണ് ഗ്രാമത്തിലെ പ്രധാന വ്യവസായം.ഈ വ്യവസായമാണ് ഗ്രാമത്തിലെ സാമ്പത്തിക നിലവാരം മെച്ചപ്പെടുതുന്നത്.ഗ്രാമത്തിലെ ഹോളോബ്രിക്സ് വ്യവസായവും ശ്രദ്ധേയമാണ്.ഗുണന്മേമയുള്ള ഹോളോബ്രിക്സുകള്‍ നിര്‍മ്മിക്കുന്ന ശില്പി ഹോളോബ്രിക്സ് എന്ന സ്ഥാപമത്തില്‍ ദൂരദേശത്ത് നിന്നു പോലും ആളുകള്‍ വന്ന് ജോലി ചെയ്യുന്നു.മണപ്ലാവിലുള്ള റബര്‍ ഫാക്ടറിയും തൊഴിലവസരങ്ങളുടെ അനവധി വാതായനങ്ങള്‍ തുറക്കുന്നു.ഇതോടൊപ്പം തന്നെ കുടില്‍ വ്യവസായമായി ഗ്രാമത്തില്‍ പപ്പടനിര്‍മ്മാണവും നടക്കുന്നു.
ആതുരസേവനം
ആതുരസേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം സ്ഥാപനങ്ങള്‍ ഗ്രാമത്തിലുണ്ട്.ഗ്രാമത്തിലെ ജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതും ഗ്രാമത്തെ പകര്‍ച്ചവ്യാധികളില്‍ നിന്നു സംരക്ഷിക്കുന്നതും ഇത്തരം സ്ഥാപനങ്ങളാണ്. കെ.വി.എം.എസ് ആശുപത്രി, മാര്‍ അപ്രേം മെഡിക്കല്‍ സെന്റര്‍,ഗവ:ആയുര്‍വേദ ഡിസ്പന്‍സറി, തുടങ്ങിയവയാണ് ഗ്രാമത്തിലെ ആശുപത്രികള്‍. . മാര്‍ അപ്രേം മെഡിക്കല്‍ സെന്ററില്‍ മാനസിക രോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാണ്. . മുങ്ങത്രകവലയില്‍ ഒരു വീട്ടില്‍ പരമ്പരാഗതമായ പാമ്പ് വിഷചികിത്സ നടന്നു വരുന്നു .ദൂരദേശത്തു നിന്നുപോലും ഇവിടെ ചികിത്സയ്കായി ജനങ്ങള്‍ പ്രതിദിനം എത്താറുണ്ട് സ്ഥലനാമങ്ങള്‍ കൗതുകങ്ങള്‍
.താമരക്കുന്ന്
സ്ഥലത്തെ സെന്റ് ഇഫ്രേംസ് പള്ളി പണിയുമ്പോള്‍ പള്ളിയ്ക്കടുത്ത് ഒരു താമരക്കുളം ഉണ്ടായിരുന്നു. അങ്ങനെയാണ് സ്ഥലത്തിന് താമരക്കുന്ന് എന്ന പേര് ലഭിച്ചത്.
കാരിപൊയ്ക കാരിയില്‍ എന്ന വീടിനോട് ചേര്‍ന്നുള്ള കവലയാണ് കാരിപൊയ്കയായി മാറിയത്. .മുങ്ങത്രകവല
മുങ്ങത്ര എന്നുള്ള വീടിനോട് ചേര്‍ന്നുള്ള കവലയാണ് മുങ്ങത്രകവലയായി മാറിയത്.
പറപ്പള്ളിത്താഴത്ത് കവല
പറപ്പള്ളിത്താഴത്ത് എന്നവീടിനോട്ചേര്‍ന്നുള്ള കവലയാണ് പറപ്പള്ളിത്താഴത്ത്കവലയായി മാറിയത്.
മണ്ണംപ്ലാവ്
മണ്ണംപ്ലാക്കല്‍ എന്ന വീടിനോട് ചേര്‍ന്നുള് കവലയാണ് മണ്ണംപ്ലാവ് കവലയായി മാറിയത്.
വേറിട്ട വസ്തുതകള്‍ .വേലകളി
ചിറക്കടവ് ദേശത്തിന്റെ പ്രത്യേകതകളിലൊന്നാണ് ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിലെ വേലകളി.
മധ്യതിരുവിതാംകൂറില്‍ അപൂര്‍വമായി കാണപ്പെടുന്ന കലാരൂപമാണ് ഇത്.ചുവന്നപട്ട് കൊണ്ട് തലപ്പാവും വെള്ളമുണ്ടിനുമുകളില്‍ ചുവന്ന പട്ട് കൊണ്ട് ഉടുത്തു കെട്ടുമാണ് വേലകളിയുടെ വേഷവിധാനങ്ങള്‍. ആയുധമായി വാളും പരിചയും ഉപയോഗിക്കുന്നു. ഗ്രാമത്തിന്റെ പ്രകൃതി ഭംഗിയിലേക്ക്.
ചിറ്റാറും സഖികളും
ചിറ്റാറാണ് ഗ്രാമത്തിലെ പ്രധാന ജലശ്രോതസ്.ചിറ്റാറും കൈവഴികളും ഗ്രാമത്തെ ഫലഭൂഷ്ടിയുള്ളതാക്കുന്നു.
അരീപ്പാറ വെള്ളച്ചാട്ടം: പ്രകൃതിയിലെ വിരുന്ന്. ചിറ്റാറിലെ ഈ വെള്ളച്ചാട്ടം ധാരാളം സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.