ചാമ്പ്യൻമാർ
വര്‍ഷങ്ങളായി സബ്ജില്ല ജില്ല ശാസ്ത്രമേളകളില്‍ കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ മികച്ച വിജയം കൈവരിക്കുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലെ നിറസാന്നിധ്യമാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം.2008-2009
അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയത്തിലെ വൃന്ദലക്ഷമി എം.എസ്,സിസ്മി.കെ.ബി എന്നീ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുകയും ദേശീയ ശാസ്ത്ര മേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്തു.
പ്രമാണം:Science.gif
2009-10 അധ്യയന വര്‍ഷത്തില്‍ വയനാട് ജില്ലാ ശാസ്ത്ര മേളയില്‍ കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ ചാമ്പ്യന്‍മാരായി. വര്‍ക്കിംഗ്മോഡല്‍ ,സ്റ്റില്‍ മോഡല്‍.പ്രോജക്ട് എന്നിവയില്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ശാസ്ത്ര മേളയില്‍ പങ്കെടുക്കുകയും 'എ'
ഗ്രേഡ് നേടുകയും ചെയ്തു.സ്റ്റില്‍ മോഡലില്‍ നാലാം സ്ഥാനം നേടി ദേശീയ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.വിജയികളായ അജിത് എം.എം, അഖില്‍ എ.ബി എന്നിവര്‍ 2010 NOVEMBER 27-30 വരെ രാജസ്ഥാനിലെ ജെയ്പൂരില്‍ നടക്കുന്ന ദേശീയ ശാസ്തമേളയ്ക്കുള്ള തയ്യാറെടുപ്പിലാണ്.